ഗൊരുമാര ദേശീയ ഉദ്യാനം
ഗൊരുമാര ദേശീയോദ്യാനം (ബംഗാളി: গোরুমারা জাতীয় উদ্যান; Pron: ˌgɔ:rʊˈmɑ:rə; Gorumara Jatio Uddan) ഇന്ത്യയുടെ വടക്ക് പശ്ചിമബംഗാളിലാണ് ഈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. പുൽപ്രദേശങ്ങളും വനപ്രദേശങ്ങളും നിറഞ്ഞ ഇടത്തരം വലിപ്പമുള്ള ഈ ദേശീയോദ്യാനം ഹിമാലയൻ മലയടിവാരത്തിലെ ഡൂയേഴ്സ് മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ പാർക്കുന്ന ഇന്ത്യൻ കാണ്ടാമൃഗത്തിന്റെ പേരിലാണ് ഈ ദേശീയോദ്യാനം ആദ്യം അറിയപ്പെടുന്നത്. 2009-ൽ പരിസ്ഥിതി-വനം വകുപ്പ് ഇന്ത്യയിലെ സംരക്ഷിതപ്രദേശങ്ങളുടെയിടയിൽ ആ വർഷത്തെ ഏറ്റവും നല്ല ദേശീയോദ്യാനമായി പ്രഖ്യാപിച്ചിട്ടുണ്ട്.[1]
Gorumara National Park গোরুমারা জাতীয় উদ্যান | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Jalpaiguri district, West Bengal, India |
Nearest city | Malbazar, Mainaguri, Jalpaiguri |
Coordinates | 26°42′N 88°48′E / 26.7°N 88.8°E |
Established | 1949 (WLS), 1994 (NP) |
Governing body | Government of India, Government of West Bengal |
ചരിത്രം
തിരുത്തുക1895 മുതൽ ഗോരുമാര ഒരു റിസർവ് വനമാണ്. 1949-ൽ ഇന്ത്യൻ റൈനോസറസിൻറെ എണ്ണത്തിലുള്ള വർധന കണക്കിലെടുത്ത് ഗോരുമാര പാർക്കിനെ വന്യമൃഗ സംരക്ഷണകേന്ദ്രമായി പ്രഖ്യാപിച്ചു. 1994 ജനുവരി 31-നു ഗോരുമാരയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചു. തുടക്കത്തിൽ വെറും 7 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണ്മുണ്ടായിരുന്ന ഈ ദേശീയോദ്യാനം പിന്നീട് അടുത്തുള്ള സ്ഥലങ്ങൾകൂടി ഉൾപ്പെടുത്തി ആകെ വിസ്തീർണ്ണം 80 ചതുരശ്ര കിലോമീറ്റർ ആയി മാറി.
ഭൂമിശാസ്ത്രം
തിരുത്തുകമനുഷ്യചരിത്രം
തിരുത്തുകഈ ദേശീയോദ്യാനത്തിൽ മനുഷ്യവാസം ഉണ്ടായിരുന്നതിന്റെ യാതൊരു ചരിത്രവുമില്ല.
അവലംബം
തിരുത്തുക- ↑ http://www.telegraphindia.com/1100410/jsp/siliguri/story_12323738.jsp Centre says Gorumara best among the wild
- Ministry of Forests and Environment Protected Areas website Archived 2003-03-19 at the Wayback Machine.
- Gorumara National Park Brochure, (2005) published by Divisional Forest Officer, Wildlife Division-II, Jalpaiguri Directorate of Forests, Government of West Bengal.
- Says wild elephants of Gorumara are worshiped as Mahakala by some of the localites Archived 2013-10-02 at Archive.is