ഗെർഡ് മുള്ളർ
ഗെർഡ് മുള്ളർ Gerhard Müller (ജർമ്മൻ ഉച്ചാരണം: [ˈɡɛɐ̯t ˈmʏlɐ]; (ഗെർറ്റ് മുള്ള) 3 നംവംബർ 1945 – 15 ആഗസ്ത് 2021) ഒരു ജർമ്മൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ്. ലോകം കണ്ട മികച്ച ഗോൾ നേടുന്ന താരങ്ങളിൽ ഒരാളായി അദ്ദേഹത്തെ കണക്കാക്കുന്നു. [2]പെനാൽടി ബോക്സിൽ നിന്ന് ഗോൾ നേടുന്ന അദ്ദേഹത്തിന്റെ അതുല്യമായ കഴിവ് ലോകപ്രശസ്തമാണ്.[3] 1974-ൽ പശ്ചിമ ജർമനിക്ക് ലോകകപ്പ് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച താരമാണ്. കളിയിൽ നിന്ന് വിരമിച്ച അദ്ദേഹം ബയേൺ മൂണീക്കിനെ പരിശീലകനായി പ്രവർത്തിച്ചു. [4]
Personal information | ||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Full name | Gerhard Müller | |||||||||||||||||||||
Date of birth | 3 നവംബർ 1945 | |||||||||||||||||||||
Place of birth | Nördlingen, Allied-occupied Germany | |||||||||||||||||||||
Date of death | 15 ഓഗസ്റ്റ് 2021 | (പ്രായം 75)|||||||||||||||||||||
Height | 1.76 മീ (5 അടി 9 ഇഞ്ച്)[1] | |||||||||||||||||||||
Position(s) | Striker | |||||||||||||||||||||
Youth career | ||||||||||||||||||||||
1958–1963 | 1861 Nördlingen | |||||||||||||||||||||
Senior career* | ||||||||||||||||||||||
Years | Team | Apps | (Gls) | |||||||||||||||||||
1963–1964 | 1861 Nördlingen | 31 | (51) | |||||||||||||||||||
1964–1979 | Bayern Munich | 453 | (398) | |||||||||||||||||||
1979–1981 | Fort Lauderdale Strikers | 71 | (38) | |||||||||||||||||||
Total | 555 | (487) | ||||||||||||||||||||
National team | ||||||||||||||||||||||
1966 | West Germany U23 | 1 | (1) | |||||||||||||||||||
1966–1974 | West Germany | 62 | (68) | |||||||||||||||||||
Honours
| ||||||||||||||||||||||
*Club domestic league appearances and goals |
അന്താരാഷ്ട്ര നിലയിൽ പാശ്ചാത്യ ജർമ്മനിക്കുവേണ്ടി അദ്ദേഹം 62 മത്സരങ്ങളിൽ നിന്നായി 68 ഗോളുകൾ നേടിയിട്ടുണ്ട്. ക്ലബ്ബ് നിലയിൽ ആകട്ടെ 427 മത്സരങ്ങളിൽ നിന്ന് 365 ഗോളുകളും ബുണ്ടെസ്ലീഗയിൽ അദ്ദേഹത്തിന്റെ ഈ റെക്കോർഡ് ഇന്നും നിലനിൽക്കുന്നു. 1974 ലെ യൂറോപ്യൻ ക്ലബ് മത്സരങ്ങളിൽ 65 ഗോളുകൾ നേടിയത് അടുത്തിടെ വരെ റെക്കോർഡ് ആയിരുന്നു. 2012-ൽ ലയണൽ മെസ്സിയാണ് അദ്ദേഹത്തിന്റെ ഈ നേട്ടം മറികടന്നത്. 2ഏറ്റവും മികച്ച 21 മത്തെ ഗോൾ സ്കോറർ ആയ അദ്ദേഹത്തിന്റെ ഗോൾ-ഗേം അനുപാതം മൂന്നാം സ്ഥാനത്താണ്. 1972ൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പ്, 1974ൽ ഫുട്ബോൾ ലോകകപ്പ്, ക്ലബ് ലോകകപ്പ്, മൂന്ന് യൂറോപ്യൻ കപ്പുകൾ, നാല് ബുണ്ടസ്ലിഗ കിരീടങ്ങൾ, 1970ലെ ബാലൺ ഡി ഓർ എന്നിവയാണ് മുള്ളറുടെ കരിയറിലെ പ്രധാന നേട്ടങ്ങൾ. [5]
ദേശീയ ബോംബർ അഥവാ ദെർ ബോംബർ എന്നു വിശേഷിപ്പിച്ചിരുന്ന മുള്ളർ യൂറോപ്യൻ ഫുട്ബോളററായി 1970 ൽ തിരഞ്ഞെടുത്തു.[3] 10 ഗോളുകളാണ് ആ സീസണിൽ ബയേൺ മൂണിക്കിനു വേണ്ടി അദ്ദേഹം നേടിയത്. 1970ൽ ബാൾ ഓൺ ഡി ഓർ പുരസ്കാരവും നേടി.[6][7]
രണ്ടു വർഷത്തിനു ശേഷം പശ്ചിമ ജർമനിയെ യൂറോ കപ്പ് വിജയത്തിലേക്ക് നയിക്കാനും അദ്ദേഹത്തിനായി. ഫൈനലിൽ സോവിയറ്റ് യൂണിയനെതിരേ ഇരട്ട ഗോളുകൾ നേടി.
ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച മൂന്നാമത്തെ ഗോൾ സ്കോററാണ് മുള്ളർ. 14 ഗോളുകളാണ് മുള്ളർ ലോകകപ്പിൽ നേടിയിട്ടുള്ളത്. മിറോസ്ലാവ് ക്ലോസ് (16), റൊണാൾഡോ (15) എന്നിവരാണ് മുന്നിലുള്ളവർ. [8]
ആഗസ്ത് 15 നു അന്തരിച്ചു. 2015 മുതൽ അൽഷൈമേഴ്‌സ് ബാധിതനായി ചികിൽസയിൽ കഴിയുകയായിരുന്നു അദ്ദേഹം.
''ഗെർഡ് മുളളർ ഇല്ലായിരുന്നെങ്കിൽ ബയേൺ മ്യൂണിക്ക് എന്ന ഫുട്‌ബോൾ ക്ലബ്ബ് ഇന്ന് നമ്മൾ കാണുന്നതുപോലെ ഉണ്ടാകുമായിരുന്നില്ല.'' മരണ വാർത്തയ്ക്കു പിന്നാലെ ബയേൺ മ്യൂണിക്ക് പ്രസിഡന്റ് ഹെർബെർട്ട് ഹൈനർ പറഞ്ഞ വാക്കുകളാണിത്.
റഫറൻസുകൾ
തിരുത്തുക- ↑ "Gerd Müller" (in ജർമ്മൻ). fussballdaten.de. Archived from the original on 23 December 2008. Retrieved 17 December 2008.
- ↑ D, Manu (2021-08-15). "ജർമനിയുടെ മുൻ ഫുട്‌ബോൾ ഇതിഹാസം ജെർഡ് മുള്ളർ അന്തരിച്ചു" (in malayalam). Retrieved 2021-08-16.
{{cite web}}
: CS1 maint: unrecognized language (link) - ↑ 3.0 3.1 "Der Bomber wrote records for eternity". FIFA.com. Archived from the original on 24 January 2018. Retrieved 25 January 2018.
- ↑ "ഫുട്‌ബോൾ ഇതിഹാസം ഗെർഡ് മുള്ളർ അന്തരിച്ചു". Retrieved 2021-08-16.
- ↑ "Gerd Muller| ജർമൻ ഫുട്ബോൾ ഇതിഹാസം ഗെർഡ് മുള്ളർ അന്തരിച്ചു". 2021-08-15. Retrieved 2021-08-16.
- ↑ "ജർമൻ ഫുട്ബോൾ ഇതിഹാസം ഗെർഡ് മുള്ളർ അന്തരിച്ചു" (in ഇംഗ്ലീഷ്). Retrieved 2021-08-16.
- ↑ Daily, Keralakaumudi. "ഫുട്ബാൾ ഇതിഹാസം ഗെർഡ് മുള്ളർ അന്തരിച്ചു" (in ഇംഗ്ലീഷ്). Retrieved 2021-08-16.
- ↑ "ജർമനിയുടെ ഇതിഹാസ ഫുട്ബോളർ ഗെർഡ് മുള്ളർ അന്തരിച്ചു". Retrieved 2021-08-16.