ആർട്‌സ്‌വാഷെൻ
ആർട്‌സ്‌വാഷെൻ (Armenian: Արծվաշեն, lit. 'Eagle City') അർമേനിയയിലെ ഗെഘാർകുനിക് പ്രവിശ്യയിലെ ഒരു ഡി ജൂർ അർമേനിയൻ ഗ്രാമമാണ്. അർമേനിയയുടെ 40 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള എക്സ്ക്ലേവ്[1] ആയ ഇത് പൂർണ്ണമായും അസർബൈജാൻ ഭൂപ്രദേശത്താൽ ചുറ്റപ്പെട്ടിരിക്കുന്നതോടൊപ്പം ഒന്നാം നഗോർണോ-കറാബാക്ക് യുദ്ധം മുതൽ ഇത് യഥാർത്ഥത്തിൽ അർമേനിയയുടെ നിയന്ത്രണത്തിലാണ്.
ആർട്‌സ്‌വാഷെൻ Արծվաշեն Başkənd | |
---|---|
ആർട്‌സ്‌വാഷെനു സമീപത്തെ തടാകം. | |
Coordinates: 40°38′46″N 45°30′56″E / 40.64611°N 45.51556°E | |
Country | Armenia (de jure) Azerbaijan (de facto) |
Province District | Gegharkunik (de jure) Gadabay (de facto) |
Founded | 1845 |
• ആകെ | 40 ച.കി.മീ.(20 ച മൈ) |
(2009) | |
• ആകെ | 127 |
സമയമേഖല | UTC+4 (AMT) |
ആർട്‌സ്‌വാഷെൻ at GEOnet Names Server |
ഇന്നത്തെ ഗ്രാമം 1854-ൽ ബാഷ്‌കെൻഡ് (അർമേനിയൻ: Բաշքենդ) എന്ന പേരിൽ ഷംഷാദീനിലെ ചോറാട്ടനിൽ നിന്നുള്ള അർമേനിയക്കാരാൽ സ്ഥാപിതമായി, എന്നിരുന്നാലും ഈ സ്ഥലത്തെ മുൻ അർമേനിയൻ സാന്നിധ്യം 1607-ൽ പട്ടണത്തിലെ സർബ് ഹോവാൻസ് പള്ളിയിലെ ഒരു ലിഖിതത്തിൽ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇത് പിന്നീട് യഥാർത്ഥ സെറ്റിൽമെന്റിൽ നിന്ന് കുടിയേറ്റക്കാർ സ്ഥാപിച്ച പുതിയ ബാഷ്‌കെൻഡിൽ നിന്ന് വേർതിരിക്കാനായി പഴയ ബാഷ്‌കെൻഡിനെ അർത്ഥമാക്കുന്ന ഹിൻ ബാഷ്‌കെൻഡ് (അർമേനിയൻ: Հին Բաշքենդ) എന്നാക്കി മാറ്റി.
1991 മെയ് മാസത്തിൽ, ഒന്നാം നഗോർണോ-കറാബാഖ് യുദ്ധകാലത്ത്, അർമേനിയൻ ആഭ്യന്തര മന്ത്രാലയം ആർട്‌സ്‌വാഷെൻ നിവാസികൾ തങ്ങളുടെ ആയുധങ്ങൾ അടിയറവച്ചുകൊണ്ട് ഒരു സൈനിക അധിനിവേശം ഒഴിവാക്കിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.[2] എന്നിരുന്നാലും, അസർബൈജാനി വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ ഈ നഗരം അവർക്ക് ഒരു വലിയ തലവേദനയായിത്തീർന്നതോടൊപ്പം ഇത് ഷിനിഖിലേക്കുള്ള പ്രവേശനം തടയുന്നതും അസർബൈജാനിലെ ഗഡാബെ പ്രവിശ്യയ്‌ക്കെതിരായ സൈനിക കടന്നുകയറ്റത്തിന് ഒരു തുടക്കംകുറിക്കാവുന്ന ഒരു സ്ഥലവുമായിരുന്നു.
പടിഞ്ഞാറ് ഷിനിഖ് പ്രദേശത്തെ മുട്ടുദാരയിലും ഖ്വാസിമാഗലിയിലുമുള്ള അർമേനിയൻ ആക്രമണങ്ങൾക്ക് ശേഷം, അസർബൈജാനികൾ ഒരു പ്രാദേശിക യുദ്ധവീരമായ കമാൻഡർ കഹാംഗീർ റസ്റ്റമോവിന്റെ കീഴിൽ ആക്രമണം നടത്തുകയും അദ്ദേഹത്തിന്റെ റെജിമെന്റ് ആർട്‌സ്‌വാഷെനെ ഉപരോധിക്കുകയും ചെയ്തു. 1992 ഓഗസ്റ്റ് 8-ന് അർമേനിയൻ പ്രതിരോധസേന കീഴടങ്ങാൻ തീരുമാനിച്ചു.[3] ആർട്‌സ്‌വാഷെനിലെ ചംബരാക് പട്ടണത്തിലെ മുൻ മൊളോകൻ-റഷ്യൻ ജനസംഖ്യയിൽ ഭൂരിപക്ഷവും റഷ്യയിലേക്ക് പോയതിനാൽ ഗ്രാമവാസികൾക്ക് ചംബരാക് പട്ടണത്തിൽ ബദൽ അഭയം നൽകപ്പെട്ടു. ന്യൂയോർക്ക് ടൈംസ് പറയുന്നതനുസരിച്ച്, 1992 ഓഗസ്റ്റ് 9-ന് പട്ടണത്തെ മോചിപ്പിച്ചതായി പ്രഖ്യാപിച്ച അസർബൈജാനി സൈന്യം, ശത്രു ടാങ്കുകളും ആയുധങ്ങളും നശിപ്പിച്ച് 300 അർമേനിയൻ "കൊട്ടാളക്കാരെ" വധിച്ചതായും അതേസമയം അർമേനിയൻ റിപ്പോർട്ടുകൾ ആൾനാശം സംഭവിച്ചിട്ടില്ലെന്ന് പരാമർശിച്ചെങ്കിലും 29 പേരെ അവരെക്കുറിച്ച് യാതൊരു തുമ്പുമില്ലാത്ത രീതിയിൽ "കാണാതായതായി" റിപ്പോർട്ട് ചെയ്തു.[4]
അസർബൈജാൻ ഒരു "അപ്രഖ്യാപിത യുദ്ധം" നടത്തുന്നുവെന്ന് ആരോപിച്ചുകൊണ്ട് , കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡന്റ് സ്റ്റേറ്റിന്റെ നേതാക്കൾക്ക് ഒരു ടെലിഗ്രാം അയച്ച അർമേനിയൻ പ്രസിഡന്റ് ലെവോൺ ടെർ-പെട്രോഷ്യൻ, "സി.ഐ.എസിലും അതിന്റെ കൂട്ടായ സുരക്ഷാ സംവിധാനത്തിലും അംഗമായ ഒരു സംസ്ഥാനത്തിനെതിരെ ആക്രമണം നടന്നിട്ടുണ്ട് എന്ന ആരോപിച്ചു.[5]
ഗ്രാമത്തിന്റെ പേര് നിലവിലുണ്ടായിരുന്ന താമസിയാതെ ബാഷ്കെൻഡ് (അസർബൈജാനി: Başkənd) എന്നായി പുനർനാമകരണം ചെയ്യപ്പെട്ടു.[6] പ്രദേശം പിടിച്ചെടുത്തതിന് ശേഷം അസർബെയ്ജാനി സൈന്യം അതിലെ അധിവാസികളായിരുന്ന അർമേനിയൻ ജനതയെ പുറത്താക്കിയതോടെ[7] ഇന്ന് വലിയ തോതിൽ ഉപേക്ഷിക്കപ്പെട്ടിരിക്കുന്ന ഈ ഗ്രാമം ഇപ്പോൾ ഗദാബെ ജില്ലയുടെ ഭാഗമായി അസർബൈജാനാണ് ഭരിക്കുന്നത്.
നഷ്ടപരിഹാരം
തിരുത്തുക2009-ൽ, ആർട്‌സ്‌വാഷെൻ ഗ്രാമത്തിലെ മുൻ നിവാസികളും, നിലവിൽ ചംബരാക്കിൽ താമസിക്കുന്നവരുമായവർക്ക് ഏകദേശം 20 വർഷങ്ങൾക്ക്ശേഷവും അവരുടെ നഷ്ടപ്പെട്ട സ്വത്തിന് പകരമായി ആറ് ബില്യൺ ഡ്രാം അർമേനിയൻ സർക്കാർ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിരുന്നു.
ആർട്‌സ്‌വാഷെൻ പരവതാനികൾ
തിരുത്തുകസോവിയറ്റ് കാലഘട്ടത്തിൽ ആർട്സ്വാഷെനിൽ ഹേഗോർഗിന്റെ ("അർമേനിയൻ കാർപെറ്റ്" സ്റ്റേറ്റ് കമ്പനി) ഒരു ശാഖ ഉണ്ടായിരുന്നു.[8] അസർബൈജാനി സൈന്യം ആർട്‌സ്‌വാഷെൻ പിടിച്ചടക്കിയതിനുശേഷം, ആർട്‌സ്‌വാഷെനിലെ നിവാസികൾ ഷോർഷ, വാർഡെനിസ്, അബോവ്യൻ, ചംബാരാക് എന്നിവിടങ്ങളിലേക്ക് കുടിയേറുകയും അവിടെ അവർ ഈ കലാ പാരമ്പര്യങ്ങൾ തുടരുകയും ചെയ്തു.
ചിത്രശാല
തിരുത്തുക-
Scenery around Artsvashen
-
Map of Artsvashen
അവലംബ
തിരുത്തുക- ↑ Azerbaijan, by Human Rights Watch/Helsinki Org., 1994
- ↑ Soviet Army Is Reported to Attack And Occupy 2 Armenian Villages, The New York Times, May 10, 1991
- ↑ ArmInfo report 2019
- ↑ Armenia Seeks Help in Fighting Azerbaijan, The New York Times, August 10, 1992
- ↑ Armenia Seeks Help in Fighting Azerbaijan, The New York Times, August 10, 1992
- ↑ [1][dubious ]
- ↑ Azerbaijan Seven Years of Conflict in Nagorno-Karabakh, Christopher Panico, Human Rights Watch, Jemera Rone (1994), p.92
- ↑ Carpet Weaving in Armenia, Lena Nazaryan, Hetq Online, 17/9/2007 Archived July 11, 2011, at the Wayback Machine.