ഗൂഗിൾ ടേക്കൗട്ട്
യൂട്യൂബ്, ജിമെയിൽ പോലുള്ള ഗൂഗിൾ ഉല്പന്നങ്ങളുടെ ഉപയോക്താക്കൾക്ക് അവരുടെ ഉപയോഗ വിവരങ്ങൾ സിപ് ഫയൽ രൂപത്തിൽ ഡൗൺലോഡ് ചെയ്തെടുക്കാൻ ഗൂഗിൾ ഡാറ്റ ലിബറേഷൻ ഫ്രന്റ് ഒരുക്കിയിട്ടുള്ള ഒരു പദ്ധതിയാണ് ഗൂഗിൾ ടേക്കൗട്ട്.[1]
വികസിപ്പിച്ചത് | ഗൂഗിൾ |
---|---|
വെബ്‌സൈറ്റ് | www |
2011 ജൂൺ 28 -നു ആണ് ഈ പദ്ധതി ആദ്യമായി ഗൂഗിൾ അവതരിപ്പിക്കുന്നത്.[1] തുടക്കത്തിൽ ഗൂഗിൾ ബസ്സ് , പിക്കാസ, ഗൂഗിൾ സ്ട്രീംസ്, ഗൂഗിൾ കോണ്ടാക്ട്സ്, ഗൂഗിൾ പ്രൊഫൈൽ എന്നിവയില നിന്നുമുള്ള ഉപയോക്താവുമായി ബന്ധപ്പെടുന്ന എല്ലാ വിവരങ്ങളും ഡൗൺലോഡ് ചെയ്തെടുക്കാനുള്ള സൗകാര്യമായിരുന്നു ഒരുക്കിയിരുന്നത്.[1] തുടർന്നുള്ള കാലഘട്ടത്തിൽ ഗൂഗിളിന്റെ ഒട്ടുമിക്ക ഉൽപന്നങ്ങളും സേവനങ്ങളും ഗൂഗിൾ ടേക്കൗട്ടിൽ ഉൾപ്പെടുത്തുകയായിരുന്നു. 2011 സെപ്റ്റംബറിൽ യൂട്യൂബ് വീഡിയോകൾ കൂടി ഈ സേവനത്തിൽ ഉൾപ്പെടുത്തിയത് ഒരു പ്രധാന നാഴികക്കല്ലായിരുന്നു.[2] ആവശ്യമായതെല്ലാം ഡൗൺലോഡ് ചെയ്തെടുത്തതിനു ശേഷവും ഉപയോക്താവിന്റെ വിവരങ്ങൾ ഒന്നും തന്നെ ഗൂഗിൾ പ്രധാന സെർവറിൽ നിന്നും മായ്ച്ചു കളയില്ല എന്നത് ഒരു പ്രത്യേകതയാണ്.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "The Data Liberation Front Delivers Google Takeout". Google. June 28, 2011. Retrieved 07 July 2014.
{{cite web}}
: Check date values in:|accessdate=
(help) - ↑ Lardinois, Frederic (26 September 2012). "Google Adds YouTube Support To Google Takeout, Now Lets You Download Your Original Video Files". Retrieved 25 November 2012.