ഹിന്ദു മതഗ്രന്ഥങ്ങൾ മാത്രം അച്ചടിച്ച് വിതരണം ചെയ്യുന്ന പ്രസാധകരാണ് ഗീത പ്രസ്. ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിലാണ് ഇത് സ്ഥിതിചെയ്യുന്നത്.  1923 ൽ പ്രവർത്തനം ആരംഭിച്ച ഈ  പ്രസിൽനിന്നും രാജ്യത്തെ പ്രധാന ഭാഷകളിലുമുള്ള മതഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചുവരുന്നു. ജയാ ദയാൽ ഗോയങ്ക, ഗ്യാൻശ്യാംദാസ് ജലാൻ എന്നിവരാണ് എന്നിവരാണ് ഗീത പ്രസിന്റെ സ്ഥാപകർ. ഭഗവത്ഗീതയുടെ 410 മില്യണിലേറെ  കോപ്പികൾ  ഗീത പ്രസ് വഴി പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്.[1]

ഗീത പ്രസ്
സ്ഥാപിതം 29 ഏപ്രിൽ 1923 (101 വർഷങ്ങൾക്ക് മുമ്പ്) (1923-04-29)
സ്ഥാപക(ൻ/ർ) Jay Dayal Goyanka,

Ghanshyam Das Jalan

സ്വരാജ്യം ഇന്ത്യ
ആസ്ഥാനം ഗൊരക്പൂർ, ഉത്തർ പ്രദേശ്
ഡിസ്റ്റ്രിബ്യൂഷൻ ലോകം മുഴുവൻ
Publication types Hindu Religious Books and Kalyan Masik
Nonfiction topics ഹിന്ദുമതം
തൊഴിലാളികളുടെ എണ്ണം 350
ഒഫീഷ്യൽ വെബ്‌സൈറ്റ് *www.gitapress.org(Official website)
ഗീത പ്രസ്
ഗീത പ്രസിനോടനുബന്ധിച്ച്‌ പ്രവർത്തിക്കുന്ന  ബുക്ക്സ്റ്റാൾ.ഭാരതത്തിലെ  എല്ലാ പ്രധാനഭാഷകളിലുമുള്ള  ഹിന്ദുമതഗ്രന്ഥങ്ങൾ ഈ ബുക്സ്റ്റാളിൽ ലഭ്യമാണ്.

ഗീത പ്രസ് ഇന്നൊരു മ്യൂസിയമായി സംരക്ഷിച്ചുവരുന്നു. ആദ്യമായി അച്ചടിതുടങ്ങിയ പ്രസ്സും അനേകം കയ്യെഴുത്തുപ്രതികളും താളിയോലകളും വിവിധ ഭാഷകളിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ കോപ്പികളുമെല്ലാം ഇവിടെ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഭഗവദ്ഗീതയുടെ 100-ലധികം വ്യാഖ്യാനങ്ങൾ ഉൾപ്പെടെ 3,500-ലധികം കൈയെഴുത്തുപ്രതികൾ ഗീത പ്രസ് ആർക്കൈവുകളിൽ ഉണ്ട്.[2] പഴയ പ്രസിനോടുചേർന്നുള്ള ആധുനിക കെട്ടിടത്തിൽ ഹിന്ദുമതഗ്രന്ഥങ്ങളുടെ വില്പനസ്‌റ്റാളും സജ്ജീകരിച്ചിട്ടുമുണ്ട്. മലയാളമുൾപ്പെടെ വിവിധ ഭാഷകളിലുള്ള പുസ്തകങ്ങളുടെ അക്ഷയഖനിയാണിത്.  കേന്ദ്ര ഗവ. സഹായമുള്ളതിനാൽ  കുറഞ്ഞവിലയ്ക്ക് ഹിന്ദുമതഗ്രന്ഥങ്ങൾ വിറ്റഴിക്കപ്പടുന്നതിന് ഗീത പ്രസിനു കഴിയുന്നുണ്ട്.

ചരിത്രം

തിരുത്തുക

1923 ഏപ്രിൽ 29-ന് ഗൊരഖ്പൂർ പട്ടണത്തിൽ ജയദയാൽ ഗോയന്ദ്കയുടെ (1885–1965) മാർഗനിർദേശപ്രകാരം സാമൂഹ്യ സേവകരായ ബിസിനസുകാർ സ്ഥാപിച്ചതാണ് ഈ പ്രസ്.[3] ആദ്യം ചെറിയൊരു വാടകമുറിയിൽ പ്രവർത്തിച്ചിരുന്ന പ്രസ് ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത് 1955 ലാണ്.[4]

ഹിന്ദു മതവുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ പ്രസാധകരും വിതരണക്കാരുമാണ് ഗീത പ്രസ്.[3]

  1. Holy word India Today, 20 December 2007.
  2. Mishra, Sheokesh. "Holy word" (in ഇംഗ്ലീഷ്). Retrieved 2022-07-22.
  3. 3.0 3.1 "Gita Press | Hindu publishing organization | Britannica" (in ഇംഗ്ലീഷ്). Retrieved 2022-07-22.
  4. "ഗീത പ്രസ്, Gorakhpur". Retrieved 2022-07-22.
"https://ml.wikipedia.org/w/index.php?title=ഗീത_പ്രസ്&oldid=3764598" എന്ന താളിൽനിന്ന് ശേഖരിച്ചത്