ഗീതാർത്ഥമു

(ഗീതാർഥമു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ത്യാഗരാജസ്വാമികൾ സുരുട്ടിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ഗീതാർത്ഥമു .

വരികളും അർത്ഥവും

തിരുത്തുക
  വരികൾ അർത്ഥം
പല്ലവി ഗീതാർത്ഥമു സംഗീതാനന്ദമു
ഈതാവുന ജൂഡരാ ഓ മനസാ
മനസേ ഇതാ ഇവിടെ കാണൂ ഭഗവദ്‌ഗീതയുടെ യഥാർത്ഥ
അർത്ഥവും സംഗീതത്തിൽക്കൂടി ലഭിക്കുന്ന പരമാനന്ദവും
അനുപല്ലവി സീതാപതി ചരണാബ്ജമുലിഡുകൊന്ന
വാതാത്മജുനികി ബാഗ തെലുസുരാ
സീതാദേവിയുടെ ഭർത്താവായ ഭഗവാൻ ശ്രീരാമന്റെ ചരണാംബുജങ്ങൾ തന്റെ
കയ്യിലെടുക്കുന്ന വായുപുത്രനായ ആഞ്ജനേയന് ഇക്കാര്യം നന്നായി അറിയാമായിരുന്നു.
ചരണം ഹരിഹരഭാസ്കര കാലാദി
കർമ്മമുലനു മതമുല മർമ്മമുലനെരിംഗിന
ഹരിവരരൂപുഡു ഹരിഹയവിനുതുഡു
വരത്യാഗരാജ വരദുഡു സുഖിരാ.
സ്വർണ്ണവർണ്ണമുള്ള കുതിരയുള്ള, ഇന്ദ്രനാൽ പ്രകീർത്തിക്കപ്പെടുന്ന, ത്യാഗരാജന്
അനുഗ്രഹങ്ങൾ ചൊരിയുന്ന, ശൈവ-വിഷ്ണു-സൂര്യ-ശക്തി ആരാധനകളുടെ
രഹസ്യങ്ങൾ അറിയുന്ന അനുഗൃഹീതനായ വാനരരൂപത്തിലുള്ള ആജ്ഞ്ജനേയൻ
ഗീതയുടെയും സംഗീതത്തിന്റെയും ഈ രഹസ്യങ്ങൾ അറിയുന്നവനാണ്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗീതാർത്ഥമു&oldid=3711079" എന്ന താളിൽനിന്ന് ശേഖരിച്ചത്