മുംബൈ നഗരത്തിലെ അന്ധേരിയിൽ സ്ഥിതി ചെയ്യുന്ന 200 അടി (61 മീറ്റർ) ഉയരമുള്ള ഒരു പാറയാണ് ഗിൽബർട്ട് ഹിൽ. 66 ദശലക്ഷം വർഷങ്ങൾക്ക് മുൻപ്, മീസോസോയിക് യുഗത്തിലാണിത് രൂപം കൊണ്ടത് [1].1952-ൽ ഇന്ത്യാ ഗവണ്മെന്റ് ഇതിനെ ഒരു ദേശീയോദ്യാനമായി പ്രഖ്യാപിച്ചു. ഭൗമശാസ്ത്രജ്ഞരുടെ വർഷങ്ങളായുള്ള പരിശ്രമത്തെത്തുടർന്ന് ബൃഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ 2007-ൽ ഇതിനെ ഒരു ഗ്രേഡ്-2 പൈതൃകസ്മാരകമായി ഉയർത്തി. അതേത്തുടർന്ന് കല്ലുവെട്ട് പോലുള്ള പ്രവർത്തനങ്ങൾ ഈപ്രദേശത്ത് നിരോധിക്കപ്പെട്ടു.[2] ഇതിനോട് ചേർന്ന് നടക്കുന്ന നിർമ്മാണപ്രവർത്തനങ്ങൾ ഗിൽബർട്ട് ഹില്ലിന്റെ നിലനിൽപ്പിന് ഭീഷണിയുയ്ർത്തുന്നു[3].

ഗിൽബർട്ട് ഹിൽ
ഗിൽബർട്ട് ഹിൽ
ഉയരം കൂടിയ പർവതം
Elevation60 മീ (200 അടി)
Coordinates19°07′15″N 72°50′24.24″E / 19.12083°N 72.8400667°E / 19.12083; 72.8400667
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
ഗിൽബർട്ട് ഹിൽ is located in Mumbai
ഗിൽബർട്ട് ഹിൽ
ഗിൽബർട്ട് ഹിൽ
ഗിൽബർട്ട് ഹില്ലിന്റെ മുംബൈയിലെ സ്ഥാനം
സ്ഥാനംഇന്ത്യ അന്ധേരി, മുംബൈ, ഇന്ത്യ
ഭൂവിജ്ഞാനീയം
Age of rock66 myr
Mountain typeVolcanic
Volcanic arc/beltDeccan Trap
Climbing
Easiest routeEast (steps)

പാറയുടെ മുകളിലേക്കെത്താൻ കൽപ്പടവുകൾ പണിതിട്ടുണ്ട്. മുകളിലായി രണ്ട് ക്ഷേത്രങ്ങളും ഒരു ചെറിയ പൂന്തോട്ടവുമുണ്ട്. മുംബൈ ദർശൻ പോലുള്ള ടൂറിസം യാത്രകളിൽ ഗിൽബർട്ട് ഹില്ലിനെ ഉൾപ്പെടുത്തുവാനും അതുവഴി സന്ദർശകരെ ആകർഷിക്കുവാനും ശ്രമങ്ങൾ നടക്കുന്നു.


  1. Times of India (Bombay) article dated 16 December 2004.
  2. Thomas, Shibu (2007-09-10). "Gilbert Hill to be Heritage Structure". Times of India, Mumbai. Bennett, Coleman & Co. Ltd. Archived from the original on 2012-10-20. Retrieved 2008-05-02.
  3. Singh, Vijay (2006-07-06). "Gilbert Hill is on shaky ground". The Times Of India. Archived from the original on 2012-10-20. Retrieved 2006-07-06.
"https://ml.wikipedia.org/w/index.php?title=ഗിൽബർട്ട്_ഹിൽ&oldid=3630543" എന്ന താളിൽനിന്ന് ശേഖരിച്ചത്