മലയാളം സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു ചലച്ചിത്ര സംവിധായകനും, തിരക്കഥാകൃത്തും, നടനും, നിർമ്മാതാവുമാണ് ഗിരീഷ് എ.ഡി. [1] . 2019-ൽ പുറത്തിറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറി.[2]

ഗിരീഷ് എ.ഡി.
ജനനം
തൊഴിൽ
  • സംവിധായകൻ
  • തിരക്കഥാകൃത്ത്
  • നടൻ
  • നിർമ്മാതാവ്
സജീവ കാലം2017–തുടരുന്നു
ജീവിതപങ്കാളി(കൾ)
ചിപ്പി വിശ്വൻ
(m. 2019)
മാതാപിതാക്ക(ൾ)
  • ദിനേശൻ
  • ഗീത

ആദ്യകാലജീവിതം തിരുത്തുക

ചാലക്കുടി വെറ്റിലപ്പാറ സ്വദേശിയാണ്.[3] ദിനേശൻ, ഗീത എന്നിവരാണ് മാതാപിതാക്കൾ. കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസിൽ ഹയർസെക്കൻഡറിയിൽ പഠിച്ചു. മാളയിലെ METS സ്കൂൾ ഓഫ് എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടി പഠനത്തിനു ശേഷം കെ.എസ്.ഇ.ബി. യിൽ കരാർ വ്യവസ്ഥയിൽ സബ് എഞ്ചിനീയറായി ജോലി ചെയ്തിരുന്നു. ചിപ്പി വിശ്വൻ ആണ് ജീവിതപങ്കാളി.

ചലച്ചിത്രരംഗത്ത് തിരുത്തുക

ഹ്രസ്വചിത്രങ്ങളിലൂടെയാണ് ഗിരീഷിന്റെ തുടക്കം. യശ്പാൽ, വിശുദ്ധ ആംബ്രോസ്, മൂക്കുത്തി എന്നിവ അദ്ദേഹത്തിൻ്റെ ആദ്യകാല സൃഷ്ടികളാണ്. ഇവയെല്ലാം നിരൂപക പ്രശംസയും പ്രേക്ഷകശ്രദ്ധയും നേടി. 2017-ലെ അടൂർ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ വിശുദ്ധ ആംബ്രോസിന് മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ചു.[4]

ബിലഹരി കെ രാജിന്റെ 2017 ൽ പുറത്തിറങ്ങിയ 'പോരാട്ടം' എന്ന ചിത്രത്തിൽ ചെറിയ ഒരു വേഷത്തിൽ അഭിനയിച്ചു. 2019-ൽ കുഞ്ചാക്കോ ബോബൻ നായകനായ അള്ള് രാമേന്ദ്രൻ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളായിരുന്നു ഗിരീഷ്. ഇതിനു പിന്നാലെ, തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചു. ഡിനോയ് പൗലോസ് സഹരചിച്ച ഒരു റൊമാന്റിക് കോമഡി ആയ ഈ ചിത്രം പ്ലാൻ ജെ സ്റ്റുഡിയോസും ഷെബിൻ ബക്കർ പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിച്ചത്. വിനീത് ശ്രീനിവാസൻ, മാത്യു തോമസ്, അനശ്വര രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2022-ൽ ഗിരീഷിന്റെ രണ്ടാമത്തെ സംവിധാനം സൂപ്പർ ശരണ്യ പുറത്തിറങ്ങി. മൂന്നാമത്തെ ചിത്രമായ പ്രേമലു ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച് 2024 ഫെബ്രുവരിയിൽ റിലീസ് ചെയ്തു.[5]

അവലംബം തിരുത്തുക

  1. "Girish A.d.: Movies, Photos, Videos, News, Biography & Birthday | eTimes". The Times of India. Retrieved 2022-03-10.
  2. Anand, Shilpa Nair (2019-07-31). "With the release of 'Thanneermathan Dinangal', Girish AD realises a long cherished dream". The Hindu (in Indian English). ISSN 0971-751X. Retrieved 2022-03-10.
  3. https://www.manoramaonline.com/movies/movie-news/2019/08/03/girish-a-d-thanneer-mathan-dinangal-interview-anashwara-rajan.html
  4. "Alphonse Puthren". The Times of India (in ഇംഗ്ലീഷ്). 2021-11-30. Retrieved 2022-03-10.
  5. https://timesofindia.indiatimes.com/entertainment/malayalam/movies/news/naslen-and-mamitha-baijus-premalu-gets-a-release-date/articleshow/107363035.cms?from=mdr
"https://ml.wikipedia.org/w/index.php?title=ഗിരീഷ്_എ.ഡി.&oldid=4069943" എന്ന താളിൽനിന്ന് ശേഖരിച്ചത്