ഗങ്ങ്ടോക്ക്

(ഗാങ്ടോക്ക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഗങ്ങ്ടോക്ക്

ഗങ്ങ്ടോക്ക്
27°20′N 88°37′E / 27.33°N 88.62°E / 27.33; 88.62
ഭൂമിശാസ്ത്ര പ്രാധാന്യം മഹാനഗരം
രാജ്യം ഇന്ത്യ
സംസ്ഥാനം സിക്കിം
ഭരണസ്ഥാപനങ്ങൾ കോർപ്പറേഷൻ
മെയർ ദിനേഷ് ശർമ്മ
വിസ്തീർണ്ണം 25ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 29162[1]
ജനസാന്ദ്രത 2000/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
737101
+91-03592
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

സിക്കിം സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്‌ ഗങ്ങ്ടോക്ക് (pronunciation നേപ്പാളി, ഹിന്ദി:गंगटोक ). സിക്കിമിലെ ഏറ്റവും വലിയ നഗരവുമാണിത്.

1840-ൽ എഞ്ചേയ് ബുദ്ധവിഹാരത്തിന്റെ സ്ഥാപനത്തോടെയാണ്‌ ഗങ്ങ്ടോക്ക് ഒരു പ്രധാന ബുദ്ധമത തീർഥാടനകേന്ദ്രമായത്. 1894-ൽ സിക്കിമീസ് ഭരണാധികാരിയായിരുന്ന തുടോംബ് നം‌ഗ്യാൽ തലസ്ഥാനം ഗങ്ങ്ടോക്കിലേക്ക് മാറ്റി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം തിബെത്തിലെ ലാസ്സ നഗരത്തിനും കൊൽക്കൊത്തയ്ക്കും ഇടയിലുള്ള പാതയിലെ പ്രധാനനഗരമായിത്തീർന്നു.‍ 1947-ൽ സ്വാതന്ത്ര്യലബ്ധിക്കുശേഷം സ്വതന്ത്രമായിനിന്ന സിക്കിമിന്റെ തലസ്ഥാനമായിരുന്ന ഈ പ്രദേശം, സിക്കിം ഇന്ത്യൻ യൂണിയനിൽ ചേർന്ന 1975 മുതൽ സംസ്ഥാനതലസ്ഥാനമായി. ഗങ്ങ്ടോക്ക് എന്ന വാക്കിന്റെ അർത്ഥം മലയുടെ മുകളിൽ എന്നാണെന്ന് കരുതപ്പെടുന്നു.[2]

ഭൂമിശാസ്ത്രം

തിരുത്തുക
 
ഗങ്ങ്ടോക്ക് -സിക്കിമിലെ സ്ഥാനം

ഹിമാലയത്തിലെ സിവാലിക്‌ മലനിരകളിൽ 1437 മീറ്റർ ഉയരത്തിലാണ്‌ ഗങ്ങ്ടോക്ക് സ്ഥിതിചെയ്യുന്നത്. (ഉത്തര അക്ഷാംശം 27.33പൂർവ്വരേഖാംശം 88.62)[3] നഗരത്തിന്റെ കിഴക്ക്ഭാഗത്തായി റോറോ ചൂ എന്ന അരുവിയും പടിഞ്ഞാറ് ഭാഗത്തായി റാണിഖോള എന്ന അരുവിയും ഒഴുകുന്നു. സിക്കിമിലെ മറ്റു പ്രദേശങ്ങളെപ്പോലെ ഗങ്ങ്ടോക്കിലും പ്രീ കാംബ്രിയൻ ശിലകൾ സമൃദ്ധമായി കാണപ്പെടുന്നു. ഇന്ത്യൻ ടെക്റ്റോണിക് പ്ലേറ്റ്, യൂറേഷ്യൻ പ്ലേറ്റുമായി ചേരുന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്നതിനാൽ, ഗങ്ങ്ടോക്കിനെ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് സീസ്മിക് സോൺ 4-ൽ (ഒന്നു മുതൽ അഞ്ചു വരെയുള്ള ഈ സ്കെയിലിൽ ഭൂകമ്പമുണ്ടാവാനുള്ള സാധ്യത ഏറ്റവും അധികമുള്ളത് അഞ്ചാണ്‌) ആണ്‌ ഉൾപ്പെടുത്തിയിരിക്കുന്നത്. നഗരത്തിന്റെ കിഴക്ക് ഭാഗത്തുനിന്നും ലോകത്തിലെ ഏറ്റവും ഉയരംകൂടിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻജംഗ ദൃശ്യമാണ്‌ഗങ്ങ്ടോക്കിനു സമീപമായി സ്ഥിതിചെയ്യുന്ന കാടുകളിൽ നിത്യഹരിതവൃക്ഷങ്ങളും ഇലപൊഴിയും വൃക്ഷങ്ങളും (ബിർച്ച്, ഓക്ക്, എൽമ്‌), മുള, ഓർക്കിഡുകൾ എന്നിവയും കാണപ്പെടുന്നു.

 
കാഞ്ചൻജംഗ, ഗങ്ങ്ടോക്കിൽനിന്നുമുള്ള ദൃശ്യം
കാലാവസ്ഥ പട്ടിക for ഗങ്ങ്ടോക്ക്
JFMAMJJASOND
 
 
30.9
 
12
4
 
 
79.1
 
14
5
 
 
116
 
18
9
 
 
289.2
 
21
11
 
 
552.6
 
22
13
 
 
603.1
 
22
16
 
 
649.6
 
22
17
 
 
574
 
22
16
 
 
487.7
 
22
15
 
 
181.1
 
21
12
 
 
40
 
18
9
 
 
22.7
 
14
5
താപനിലകൾ °C ൽ
ആകെ പ്രെസിപിറ്റേഷൻ മില്ലിമീറ്ററിൽ
source: Meteorological Center, Gangtok
ഇംപീരിയൽ കോൺവെർഷൻ
JFMAMJJASOND
 
 
1.2
 
54
39
 
 
3.1
 
57
41
 
 
4.6
 
65
48
 
 
11.4
 
70
52
 
 
21.8
 
71
56
 
 
23.7
 
72
61
 
 
25.6
 
72
62
 
 
22.6
 
72
62
 
 
19.2
 
71
60
 
 
7.1
 
69
54
 
 
1.6
 
64
47
 
 
0.9
 
57
42
താപനിലകൾ °F ൽ
ആകെ പ്രെസിപിറ്റേഷൻ ഇഞ്ചുകളിൽ
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2004-06-16. Retrieved 2004-06-16.
  2. Bannerjee, Parag (October 14, 2007). "Next weekend you can be at ... Gangtok". The Telegraph. Archived from the original on 2009-02-21. Retrieved 2008-08-11. {{cite news}}: Check date values in: |date= (help)
  3. "Gangtok, India page". Falling Rain Genomics, Inc. Retrieved 2008-05-02.
"https://ml.wikipedia.org/w/index.php?title=ഗങ്ങ്ടോക്ക്&oldid=3966661" എന്ന താളിൽനിന്ന് ശേഖരിച്ചത്