എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിലെ വെണ്ണലയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എച്ച്.എസ്.എസ്, വെണ്ണല.[1] 1904-ലാണ് ഈ സ്കൂൾ സ്ഥാപിതമായത്.

ചരിത്രം

തിരുത്തുക

പണ്ട്, വെണ്ണല തൈക്കാവിന് വടക്കുഭാഗത്തുള്ള കേശമംഗലത്തില്ലത്തെ നീലകണ്ഠൻ ഇളയത്ത് അദ്ദേഹത്തിന്റെ ഇല്ലപറമ്പിൽ പെൺകുട്ടികൾക്ക് വേണ്ടി ഒരു കുടിപ്പള്ളിക്കൂടം തുടങ്ങിയായിരുന്നു വെണ്ണല സ്ക്കൂളിന്റെ ആരംഭം. പിന്നീട്, കുറ്റാനപ്പിള്ളി കുടുംബം വകയായിരുന്ന 'പുതിയാട്ടിൽ' പറമ്പിലേക്ക് ഈ പള്ളിക്കൂടം മാറ്റി. 1907-ൽ കുറ്റാപ്പിള്ളി പരമേശ്വരപ്പണിക്കർ വാങ്ങി സ്കൂളിന് വേണ്ടി നാട്ടുകാരിൽ നിന്നും സംഭാവന പിരിച്ച് അമ്പത് സെന്റ് സ്ഥലം വാങ്ങുകയും അവിടെ ഒരു ഷെഡു പണിത് സ്ക്കൂൾ അവിടേയ്ക്കു മാറ്റി മാറ്റി സ്ഥാപിക്കുകയും ചെയ്തു. 1908 ൽ ഈ സ്ഥലവും സ്ക്കൂളും കൂടി തിരുവിതാംകൂർ മൂലം തിരുനാൾ മഹാരാജാവിന് ഒരു ചക്രം വിലയ്ക്ക് തീറു നൽകുകയും അവിടെ സർക്കാർ ഓലമേഞ്ഞ ഒരു സ്ക്കൂൾ കെട്ടിടം പണിത് സ്കൂൾ വിപുലീകരിക്കുകയും ചെയ്തു.

പാഠ്യേതര പ്രവർത്തനങ്ങൾ

തിരുത്തുക
  • സ്കൗട്ട് & ഗൈഡ്സ്
  • ബാന്റ് ട്രൂപ്പ്
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ

സ്കൂളിന്റെ മുൻ അദ്ധ്യാപകർ

തിരുത്തുക
  1. കിഴക്കേടത്ത് നാരായണമേനോൻ
  2. അട്ടാണിയേടത്ത് കുഞ്ഞുണ്ണിപ്പിള്ള
  3. ശ്രീ.നാരായണൻ
  4. പി.ടി.ജോർജ്ജ്
  5. ലീലാ പരമേശ്വരൻ
  6. ജോസഫ് ചേന്ദമംഗലം
  7. പി.ജെപി.കെ.കൗല്യ
  8. ഭദ്രാബദേവിത്തമ്പുരാൻ
  9. അന്നാകോശി
  10. പി.എ.ശോശാമ്മ
  11. പി.കെ.കലാവതി
  12. ഇന്ദിരാ രവീന്ദ്രൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക
  1. "15 schools in Ernakulam to go hi-tech next year".
  2. "ലേഖനങ്ങൾ: വെണ്ണല മോഹൻ". Archived from the original on 2019-12-21. Retrieved 2017-09-16.
  3. "K A Unas".[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗവ._എച്ച്.എസ്.എസ്,_വെണ്ണല&oldid=3973010" എന്ന താളിൽനിന്ന് ശേഖരിച്ചത്