ഗവ. എച്ച്.എസ്.എസ്, ചാവക്കാട്
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിലെ മണത്തലയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എച്ച്.എസ്.എസ്, ചാവക്കാട്.[1] 1918-ലാണ് ഈ സ്കൂൾ സ്ഥാപിതമായത്.
ചരിത്രം
തിരുത്തുകകേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂർ ജില്ലയിലെ അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന ചാവക്കാട് തീരദേശ മേഖലയിൽ താമസിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിന് മദിരാസി ഗവണ്മെന്റിന്റെ അംഗീകാരത്തോടെ നിലവിൽ വന്ന മലബാർ ഡിസ്ട്രിക്ട് ബോർഡാണ് ഈ സ്കൂൾ തുടങ്ങിയത്.
ഭൗതികസൗകര്യങ്ങൾ
തിരുത്തുകമൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 15 കമ്പ്യൂട്ടറുകളും ഇന്റർനെറ്റ് സൗകര്യവും ഉള്ള കമ്പ്യൂട്ടർ ലാബുണ്ട്.[2]
പാഠ്യേതര പ്രവർത്തനങ്ങൾ
തിരുത്തുക- സ്കൗട്ട് & ഗൈഡ്സ്
- എൻ.സി.സി
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തിരുത്തുക- ഡോ.കെ.എൻ. പണിക്കർ
- പി.ടി. കുഞ്ഞുമുഹമ്മദ്
- ജസ്ററിസ് പി.കെ.ഷംസുദ്ദീൻ [3]
- എൻ. ഹരിഭാസ്കർ. I A S, തമിഴ്നാട് മുൻ ചീഫ് സെക്രട്ടറി.[4]
- എൻ.എസ് വിദ്യാസാഗർ, ശാസ്ത്രജ്ഞൻ, നാസ.
അവലംബം
തിരുത്തുക- ↑ "മണത്തല സ്കൂളില് പുതിയ പ്ലസ്ടു കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ".
- ↑ "ജില്ലയിലെ 29 സ്കൂളുകള്ക്ക് പരിഗണന". Archived from the original on 2019-12-21. Retrieved 2017-09-16.
- ↑ "കെ.ജി.ബിക്കെതിരെ വെളിപ്പെടുത്തലുമായി ജസ്റ്റിസ് ഷംസുദ്ധീൻ".
- ↑ "Haribhaskar acquitted in wealth case".