തിരുവിതാംകൂർ രാജ്യം ഭരിച്ചിരുന്ന സ്വാതിതിരുനാൾ മഹാരാജാവ് 1836-ൽ തിരുവനന്തപുരത്ത് തിരുവിതാംകൂർ ഗവർമെന്റ് പ്രസ്സ് എന്ന പേരിൽ ആദ്യത്തെ സർക്കാർ അച്ചുകൂടം സ്ഥാപിച്ചു. പഞ്ചാംഗം അച്ചടിക്കുക എന്ന പരിമിതലക്ഷ്യം മാത്രമാണുണ്ടായിരുന്നെങ്കിലും പിന്നീട് സർക്കാരിന്റെ എല്ലാവിധ അച്ചടിജോലികളും ഇവിടെ നിർവ്വഹിച്ചുപോന്നു. ഈ ചെറിയ അച്ചുകൂടമാണ് പിൽക്കാലത്ത് ഗവ. സെൻട്രൽ പ്രസ്സ് ആയി രൂപാന്തരപ്പെട്ടത്. തിരുവിതാംകൂർ ഗസറ്റ്, സ്റ്റേറ്റ് മാനുവൽ മുതലായ പ്രധാനപ്പെട്ട പല പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും തിരുവിതാംകൂർ ഗവൺമെന്റ് പ്രസ്സിൽനിന്നും അച്ചടിച്ച് പ്രസിദ്ധീകരിച്ചിരുന്നു.[1]

സ്വാതന്ത്ര്യാനന്തരം

തിരുത്തുക

തിരുവനന്തപുരം ഗവൺമെന്റ് പ്രസ്സിനോടനുബന്ധിച്ചാണ് അച്ചടി വകുപ്പ് ഡയറക്ടറേറ്റ് പ്രവർത്തിക്കുന്നത്. അച്ചടിയും സ്റ്റേഷനറിയും സെക്രട്ടറിയുടെ കീഴിൽ കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ (എച്ച്) വകുപ്പിന്റെ ഭരണ നിയന്ത്രണത്തിലാണ് അച്ചടി വകുപ്പ് പ്രവർത്തിക്കുന്നത്. ഗവ. സെക്രട്ടേറിയറ്റിലെ അഡീഷണൽ/ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഡയറക്ടറാണ് വകുപ്പ് മേധാവി. ഗവ. പ്രസ്സുകളിലെ അച്ചടിയുടെയും സാങ്കേതിക കാര്യങ്ങളുടെയും മേൽനോട്ട ചുമതല ഗവ. പ്രസ്സുകളുടെ സൂപ്രണ്ടിൽ നിക്ഷിപ്തമാണ്.

പൊതുസഞ്ചയത്തിലുള്ള പഴയ ഗവ. പ്രസ്സ് പ്രസിദ്ധീകരണങ്ങളുടെ സ്കാൻ

തിരുത്തുക
  1. "ചരിത്രം".