ഗദ്ദ അബ്ദുൾ റാസെക്

ഈജിപ്ഷ്യൻ നടി

ഈജിപ്ഷ്യൻ നടിയാണ് ഗദ്ദ മുഹമ്മദ് അബ്ദുൾ റാസെക് (അറബിക്: غادة محمد عبد الرازق; ജനനം: ജൂലൈ 6, 1970). അവർ നിരവധി ടിവി പരമ്പരകളിലും സിനിമകളിലും അഭിനയിക്കുകയും നിരവധി അവാർഡുകൾ നേടുകയും ചെയ്തു. [1]

ഗദ്ദ അബ്ദുൾ റാസെക്
2016 ൽ ഗദ്ദ അബ്ദുൽ റസേക്ക്
ജനനം
ഗാഡ മുഹമ്മദ് അബ്ദുൾ റാസെക്

(1970-07-06) ജൂലൈ 6, 1970  (53 വയസ്സ്)
ദേശീയതഈജിപ്ഷ്യൻ
തൊഴിൽനടി
സജീവ കാലം1997–present
ഉയരം1.78 m (5 ft 10 in)
ജീവിതപങ്കാളി(കൾ)
അഡെൽ ഗസ്സാസ്
(m. 1987; div. 1994)

ഹെൽമി സർഹാൻ
(m. 2001; div. 2002)

Walid Al Tabaeyi
(m. 2006; div. 2009)

മുഹമ്മദ് ഫോഡ
(m. 2011; div. 2015)

ഹൈതം സെനിറ്റ
(m. 2020)
കുട്ടികൾ1

മുൻകാലജീവിതം തിരുത്തുക

1970-ൽ ഷാർഖിയ ഗവർണറേറ്റിലെ കാഫർ സഖറിൽ അബ്ദുൾ റസേക്ക് ജനിച്ചു.[2]അവരുടെ രണ്ട് സഹോദരങ്ങളിൽ ഇളയവളായ അവർ ആറ് വർഷമായി യെമനിൽ താമസിക്കുന്നു.[3]

കരിയർ തിരുത്തുക

പരസ്യങ്ങളുടെ മോഡലായി അഭിനയിച്ചുകൊണ്ടാണ് അവർ കരിയർ ആരംഭിച്ചത്. 1997-ൽ ദി തീഫ് ഐ ലൗവ് എന്ന ടിവി പരമ്പരയിലായിരുന്നു അവർ ആദ്യമായി അഭിനയിച്ചത്. 2001-ൽ ഹജ്ജ് മെത്വാലിസ് ഫാമിലി, 2003-ൽ മഹമൂദ് അൽമാശ്രി, 2007-ൽ സൺ ഓഫ് ദി നൈറ്റ്, 2009-ൽ അൽബറ്റേനിയ, 2010-ൽ സഹ്‌റ ആന്റ് ഹെർ ഫൈവ് ഹസ്ബന്റ്സ്, 2011-ൽ സമാറ, 2012-ൽ വിത് പ്രിമിഡിയേഷൻ, 2013-ൽ ലൈഫ് സ്റ്റോറി, 2014-ൽ ദി ഫസ്റ്റ് ലേഡി, 2015-ൽ ദി നൈറ്റ്മേർ, 2016-ൽ അൽഖങ്ക, 2017-ൽ ലാൻഡ് എയർ, 2018-ൽ എഗെയ്ൻസ്റ്റ് അൺക്നൗൺ എന്നിവയായിരുന്നു അവരുടെ ഏറ്റവും പ്രശസ്തമായ ടിവി വേഷങ്ങൾ.[4]

അലക്സാണ്ട്രിയ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഹെന മെയ്‌സാരയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. 2013-ൽ അവർ മികച്ച ഈജിപ്ഷ്യൻ നടിയ്ക്കുള്ള മ്യൂറക്സ് ഡി ഓർ അവാർഡ് നേടി.[5]2018-ലെ മികച്ച നടിയ്ക്കുള്ള ഡീയർ ഗസ്റ്റ് മാസികയിൽ നിന്നുള്ള ഡീയർ ഗസ്റ്റ് അവാർഡും അവർ നേടി.[6] റിയാലിറ്റി മത്സര ടെലിവിഷൻ ഷോയായ അറബ് കാസ്റ്റിംഗിൽ കൊസായ് ഖൗലി, കാർമെൻ ലെബോസ് എന്നിവരോടൊപ്പം അവർ ജഡ്ജിയായിരുന്നു.[7]

സ്വകാര്യ ജീവിതം തിരുത്തുക

ഗഡാ അബ്ദുൾ റാസെക് വിവാഹിതയും നിരവധി തവണ വിവാഹമോചിതയുമാണ്. സൗദി വ്യവസായിയായ അഡെൽ ഗസ്സാസുമായുള്ള ആദ്യ വിവാഹം നടന്നത് അവർക്ക് പതിനേഴു വയസ്സുള്ളപ്പോൾ മാത്രമാണ്. 1994-ൽ അവർ വിവാഹമോചനം നേടി. അവരുടെ രണ്ടാമത്തെ വിവാഹം പോർട്ട് സെയ്ഡിൽ നിന്നുള്ള ഒരു ബിസിനസുകാരനുമായിരുന്നു. പ്രായവ്യത്യാസം കാരണം അവർ താമസിയാതെ വിവാഹമോചനം നേടി. അവരുടെ മൂന്നാമത്തെ വിവാഹം 2001-ൽ ഹെൽമി സർഹാനുമായിട്ടായിരുന്നു. ഒരു വർഷത്തിനുശേഷം അവർ വിവാഹമോചനം നേടി. അവരുടെ നാലാമത്തെ വിവാഹം നിർമ്മാതാവ് വാലിദ് അൽ തബായിയോടൊപ്പം ആയിരുന്നു. 2009-ൽ അവർ വിവാഹമോചനം നേടി. അവരുടെ അഞ്ചാമത്തെ വിവാഹം 2011-ൽ മാധ്യമപ്രവർത്തകൻ മുഹമ്മദ് ഫോഡയുമായി ആയിരുന്നു. അവർ 2015-ൽ വിവാഹമോചനം നേടി.[8]ആദ്യ ഭർത്താവിൽ നിന്ന് റൊട്ടാന ഗസ്സാസ് എന്ന ഒരു മകളുള്ള അവർക്ക് രണ്ട് പേരക്കുട്ടികളുണ്ട്.[9]ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയെ പിന്തുണയ്ക്കുന്ന ഏറ്റവും വലിയ സെലിബ്രിറ്റികളിൽ ഒരാളായി ഗദ്ദ അബ്ദുൾ റസേക്ക് അറിയപ്പെടുന്നു.[10] 2020 മെയ് 7 ന് ഛായാഗ്രാഹക സംവിധായകൻ ഹീതം സെനിറ്റയെ വിവാഹം കഴിച്ചതായി അബ്ദുൾ റസേക്ക് അറിയിച്ചു.[11]

TV പരമ്പര തിരുത്തുക

Year English name Arabic name Role
1997 ദി തീഫ് ഐ ലൗവ്ഡ് اللص الذي أحبه ഹാല
1998 മൈസ് വാലി وادى فيران ഹദാസ
2000 വുമൺ ഓഫ് ദി വേൾഡ്, യുണൈറ്റ്! يا نساء العالم إتحدوا അമൽ
2001 ഹജ്ജ് മെത്വാലിസ് ഫാമിലി عائلة الحاج متولي നെമത്ത് അല്ലാഹു
2001 ഈവനിങ് മാർക്കറ്റ് سوق العصر ഷാഖ്
2001 ബെനി ഹെലാൽ ബയോഗ്രഫി السيرة الهلالية പ്രിൻസെസ് ആലിയ ബെന്റ് ഘനേം
2001 ദി വുമൺ ആർ കമിംഗ് النساء قادمون അമൽ
2002 ഈജിപ്ഷ്യൻ പേപ്പേഴ്സ് 2 أوراق مصرية 2 നഹേദ് റഷാദ്
2003 എ മാറ്റെർ ഓഫ് പ്രിൻസിപ്പിൾ مسألة مبدأ ലാമിസ്
2003 Tടുമാറോ ഈസ് അനദർ ഡേ غداً يوم آخر
2004 മഹമൂദ് അൽമാശ്രി محمود المصري ക്ലിയോ
2004 ബട്ട ആന്റ് ഹെർ സിസ്റ്റേഴ്സ് بطة وأخواتها ബട്ട
2006 ദോസ് ഹു അഷേമ്ഡ് ആർ ഡെഡ് اللي اختشوا ماتوا ഹസ്‌നത്ത്
2007 സൺസ് ഓഫ് ദി നൈറ്റ് اولاد الليل
2008 ദി റോഡ് ഓഫ് ഫീയർ طريق الخوف ഫരീദ
2008 ദി ക്രൊക്കോഡൈൽ ബേർഡ് طائر التمساح മയ്സര
2009 അൽബറ്റേനിയ الباطنية വാർദ ബഷെണ്ടി
2009 അല്മരഘി ല قانون المراغي സഫേയ
2010 സഹ്‌റ ആന്റ് ഹെർ ഫൈവ് ഹസ്ബന്റ്സ് زهرة وأزواجها الخمسة സഹ്‌റ
2011 സമാറ سمارة സമാറ
2012 വിത് പ്രിമിഡിയേഷൻ مع سبق الاصرار ഫരീദ തോബ്ജി
2013 ഹയാത്സ് സ്റ്റോറി حكاية حياة ഹയാത്ത്
2014 ദി ഫസ്റ്റ് ലേഡി السيدة الأولى മറിയം
2015 Tദി നൈറ്റ്മേർ الكابوس മുഷേര
2016 അൽഖങ്ക الخانكة അമീറ
2017 ലാൻഡ് എയർ أرض جو സൽമ
2018 എഗെയ്ൻസ്റ്റ് അൺക്നൗൺ ضد مجهول നാഡ
2019 മുറ സ്റ്റോറി حدوتة مرة മുറ
2020 സുൽത്താന അൽ മോസ് سلطانة المعز സുൽത്താന

റേഡിയോ സീരീസ് തിരുത്തുക

Year English name Arabic name
2007 ദി ഫോർട്ടി വേ درب الأربعين
2008 ഐ ലൗവ് യു ക്രേസി بحبك يا مجنونة

Movies തിരുത്തുക

Year English name Arabic name Role
1999 ഗമാൽ അബ്ദുൽ നാസർ جمال عبد الناصر ബെർലെന്റി അബ്ദുൽ ഹമീദ്
2000 ദി റെഡ് അജണ്ട الأجندة الحمراء
2000 വുമൺ അണ്ടർ കൺട്രോൾ إمرأة تحت المراقبة
2006 എബൗട്ട് ലൗവ് ആന്റ് മിസ്സിങ് عن العشق والهوى ഫാത്മ \ ബട്ട
2006 വെയിറ്റർ കേംബാക്ക് عودة الندلة സാഫി
2006 സെയ് അൽഹാവ زي الهوا എഞ്ചി
2006 90 മിനിറ്റ് 90 دقيقة ഷെറിൻ
2007 ഹെൻ മെയ്‌സാര حين ميسرة
2007 45 ഡേ 45 يوم സൂസി
2008 ദി ബേബി ഡോൾ നൈറ്റ് ليلة البيبي دول ലൈല
2008 മാസ്റ്റർ ഒമാർ ഹർബ് الريس عمر حرب സെന
2009 ഷെഹതാസ് ഷോപ്പ് دكان شحاتة നജാ
2009 ഓണർ ക്രൈസിസ് أزمة شرف തുറയ
2009 ഫൗസിയ സീക്രെട്ട് റിസൈപ് خلطة فوزية നോസ
2009 അഡ്രിനാലിൻ أدرينالين ഡോ. മനൽ അബ്ദുൽ അസീസ്
2010 ബോൺ സുവെയർ بون سواريه ഹുഡ
2010 ടാൽക് വിത് മി, താങ്ക് യു كلمني شكرا ആഷ്ജൻ
2011 ദി മൂൺ പാം كف القمر ജമീല
2012 റെക്ലം ريكلام ഷാഡിയ
2013 ഗാർകോണിറ جرسونيرة നാഡ
2016 ദോസ് ഹു അഷേമ്ഡ് ആർ ഡെഡ് اللي اختشوا ماتوا ലെയ്ൽ
2018 കർമോസ് വാർ حرب كرموز സുബ
2018 കർമ്മ كارما നഹ്‌ല
2019 ക്യാമ്പ്2 كامب 2

Stage തിരുത്തുക

Year English name Arabic name
1997 ഹോഡ കറാമിയ حودة كرامية
2002 താരായോ طرائيعو
2009 ഓർഫൻ ഹൗസ് دار الأيتام

TV Shows തിരുത്തുക

Year English name Arabic name Occupation
2003 ഫറാഹ് ഫറാഹ് فرح فرح അവതാരകൻ
2003 cbm سي بي إم നടി
2004 സ്റ്റാർസ് ഡിഷ് طبق النجوم അവതാരകൻ
2008 റയ ആന്റ് സകിന ريا وسكينة അവതാരകൻ
2015 അറബ് കാസ്റ്റിംഗ് عرب كاستنغ വിധികർത്താവ്
2016 അറബ് കാസ്റ്റിംഗ് 2 عرب كاستنغ 2 വിധികർത്താവ്

അവലംബം തിരുത്തുക

  1. Ghada Abdel Razek from LBC
  2. "غادة عبد الرازق تكشف سنها الحقيقي.. كم عمرها؟". Rotana (in Arabic). 23 February 2016.{{cite web}}: CS1 maint: unrecognized language (link)
  3. "الممثلة المصرية "غادة عبدالرازق" تستذكر طفولتها في اليمن.. شاهد ماذا قالت عنها!". alhadath-alyoum (in Arabic). 23 May 2019. Archived from the original on 2021-10-30. Retrieved 2020-10-29.{{cite web}}: CS1 maint: unrecognized language (link)
  4. "Has Ghada Abdel Razek succeeded this Ramadan?". Egypt Today. Retrieved 2019-10-11.
  5. "زهرة الخليج - موركس دور: غادة عبد الرازق وجائزة لبنانية للمرة الأولى". zahratalkhaleej.ae. Retrieved 2019-10-11.
  6. "بوابة الفجر: غادة عبد الرازق أفضل ممثلة باستفتاء "دير جيست" في 2018". elfagr.com. Retrieved 2019-10-11.
  7. "LBCI Shows | Arab Casting-Home". lbcgroup.tv. Retrieved 2019-10-11.
  8. "تعرفوا على عدد زيجات وطلاقات النجمة غادة عبد الرازق وصور أزواجها - ليالينا". layalina.com. Retrieved 2019-10-11.
  9. "أول تعليق من روتانا ابنة غادة عبد الرازق حول طلاقها من زوجها بسبب تصرفات والدتها! - مجلة هي". hiamag.com. Retrieved 2019-10-11.
  10. "Ghada Abdel Razek joins the list of celebs saying "Sisi yes, Sisi yes" for President!". Al Bawaba. Retrieved 2019-10-11.
  11. "BREAKING: Ghada Abdelrazek Marries for the 12th Time.. Who Is the Groom? (Picture)". albawaba.com. 7 May 2020.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഗദ്ദ_അബ്ദുൾ_റാസെക്&oldid=3923331" എന്ന താളിൽനിന്ന് ശേഖരിച്ചത്