ഗണേഷ് വാസുദേവ് മാവ്‌ലങ്കാർ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
(ഗണേഷ് വാസുദേവ് മാവ്ലങ്കാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയുടെ സ്വാതന്ത്ര്യ സമര നേതാവും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ ലോക്സഭാ അദ്ധ്യക്ഷനുമായിരുന്നു ഗണേഷ് വാസുദേവ് മാവ്‌ലങ്കാർ (ജി.വി. മാവ്‌ലങ്കാർ) (ജ. 27 നവംബർ 1888 - മ. 27 ഫെബ്രുവരി 1956). ദാദാസാഹിബ് എന്നറിയപ്പെട്ടിരുന്ന ഇദ്ദേഹം ബോംബെ നിയമസഭാ സ്പീക്കർ(1946 - 1947), ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണ സഭയുടെ സ്പീക്കർ(1952-1956), എന്നീ പദവികളും അലങ്കരിച്ചിട്ടുണ്ട്.[1] ഇദ്ദേഹത്തിന്റെ മകൻ പുരുഷോത്തം മാവ്ലങ്കാറും ഗുജറാത്തിൽ നിന്നുമുള്ള ലോക് സഭാ അംഗമായിരുന്നു.

ഗണേഷ് വാസുദേവ് മാവ്ലങ്കാർ
गणेश वासुदेव मावळणकर
ജി.വി. മാവ്ലങ്കാർ
ലോക്സഭയുടെ പ്രഥമ സ്പീക്കർ
ഓഫീസിൽ
15 മെയ് 1952 – 27 ഫെബ്രുവരി 1956
മുൻഗാമിഇല്ല
പിൻഗാമിഎം.എ.അയ്യങ്കാർ
മണ്ഡലംഅഹമ്മദാബാദ്
വ്യക്തിഗത വിവരങ്ങൾ
ജനനം27 നവംബർ 1888
ബറോഡ
മരണം27 ഫെബ്രുവരി 1956
അഹമ്മദാബാദ്
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
As of 5 ജൂലൈ, 2009
ഉറവിടം: [1]

ആദ്യകാല ജീവിതം

തിരുത്തുക

മാവ്‌ലങ്കാർ ജനിച്ചത് മറാഠി കുടുംബത്തിൽ ആണെങ്കിലും ജോലിയും ജീവിതവും എല്ലാം ഗുജറാത്തിന്റെ പഴയ തലസ്ഥാനമായ അഹമ്മദാബാദിൽ ആയിരുന്നു. ബോംബെയുടെ കീഴിൽ വരുന്ന രത്നഗിരി ജില്ലയിലെ മാവ്‌ലങ്ക് വംശത്തിൽപെട്ടതാണ് അദ്ദേഹത്തിന്റെ കുടുംബം. രാജാപൂരിലും ബോംബേയുടെ പരിസര പ്രദേശങ്ങളിലും ഉള്ള പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 1902ൽ മാവ്‌ലങ്കാർ ഉന്നത വിദ്യാഭ്യാസത്തിനായി അഹമ്മദാബാദിലേക്ക് പോയി. നിയമപഠനത്തിൽ ഫസ്റ്റ്ക്ലാസോടെ പാസായ മാവ്‌ലങ്കാർ പിന്നീട് മഹാത്മാഗാന്ധിയുമായും സർദാർ വല്ലഭായി പട്ടേലുമായും സമ്പർക്കത്തിലായി. പിന്നീട് അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങുകയും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായുള്ള നിസ്സഹകരണ പ്രസ്ഥാനത്തിൽ ചേരുകയും ചെയ്തു. കോൺഗ്രസ് പ്രതിനിധിയായി സഭയിലെത്തിയ മാവ്‌ലങ്കർ സ്പീക്കർ പദവിയിൽ ഇരിക്കുമ്പോൾ തന്നെ അന്തരിച്ചു.

  1. "ലോക്സഭയുടെ പ്രഥമ അദ്ധ്യക്ഷൻ". കേന്ദ്രസർക്കാർ (പാർലിമെന്ററി കാര്യ വകുപ്പ്). Archived from the original on 2013-11-17. Retrieved 16-നവംബർ-2013. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)