ഖോറാംഷഹർ( പേർഷ്യൻ: خرمشهر [xoræmˈʃæhɾ], also romanized as Khurramshahr, അറബി: المحمرة, romanized as Al-Muhammerah) [1][2] ഇറാനിലെ ഖുസെസ്ഥാൻ പ്രവിശ്യയിലെ ഖോറാംഷഹർ കൗണ്ടിയിലെ ഒരു നഗരവും തലസ്ഥാനവുമാണ്. 2016 ലെ സെൻസസ് പ്രകാരം 47,380 വീടുകളുണ്ടായിരുന്ന ഇവിടുത്തെ ജനസംഖ്യ 170,976 ആയിരുന്നു.[3]

ഖോറാംഷഹർ

خرَمشَهر
City
ഖോറാംഷഹർ is located in Iran
ഖോറാംഷഹർ
ഖോറാംഷഹർ
Coordinates: 30°26′23″N 48°09′59″E / 30.43972°N 48.16639°E / 30.43972; 48.16639
CountryIran
ProvinceKhuzestan
CountyKhorramshahr
BakhshCentral
ജനസംഖ്യ
 (2016 census)
 • ആകെ135,328
സമയമേഖലUTC+3:30 (IRST)
 • Summer (DST)UTC+4:30 (IRDT)

അബദാനിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ (6.2 മൈൽ) വടക്കായി സ്ഥിതി ചെയ്യുന്ന ഒരു ഉൾനാടൻ തുറമുഖ നഗരമാണ് ഖോറാംഷഹർ. കരുൺ നദിയുടെ ഹാഫർ ഭുജവുമായി സംഗമിക്കുന്ന സ്ഥലത്തിനടുത്തുള്ള ഷത്ത് അൽ അറബ് ജലപാതയുടെ വലത് കരയിലേക്ക് നഗരം വ്യാപിച്ചുകിടക്കുന്നു. ഇറാൻ-ഇറാഖ് യുദ്ധത്തിൽ തകർന്നടിഞ്ഞ നഗരത്തിലെ ജനസംഖ്യ 1986 ലെ സെൻസസ് പ്രകാരം പൂജ്യമായിരുന്നു. എന്നിരുന്നാലും, യുദ്ധാനന്തരം പുനർനിർമ്മിക്കപ്പെട്ട ഖോറാംഷഹറിലെ ഏറ്റവും പുതിയ ജനസംഖ്യാ കണക്കെടുപ്പുകൾ സൂചിപ്പിക്കുന്നത് ജനസംഖ്യ ഏകദേശം അതിന്റെ യുദ്ധത്തിനു മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തിയെന്നാണ്.

ചരിത്രം

തിരുത്തുക

ഇന്ന് നഗരം നിലനിൽക്കുന്ന പ്രദേശം യഥാർത്ഥത്തിൽ പേർഷ്യൻ ഗൾഫിന്റെ വെള്ളത്തിനടിയിലായിരുന്നു. പിന്നീട് ഇത് കരുൺ നദിയുടെ അഴിമുഖത്തുള്ള വിശാലമായ ചതുപ്പുനിലങ്ങളുടെയും വേലിയേറ്റ പ്രദേശങ്ങളുടേയും ഭാഗമായി.

  1. ഖോറാംഷഹർ can be found at GEOnet Names Server, at this link, by opening the Advanced Search box, entering "-3071225" in the "Unique Feature Id" form, and clicking on "Search Database".
  2. Khorramshahr entry in Encyclopædia Britannica http://www.britannica.com/EBchecked/topic/316878/Khorramshahr
  3. https://www.amar.org.ir/Portals/1/census/2016/results/detailed/country/population/table-09_census2016_population-detailed-country.xlsx [bare URL spreadsheet file]
"https://ml.wikipedia.org/w/index.php?title=ഖോറാംഷഹർ&oldid=3935546" എന്ന താളിൽനിന്ന് ശേഖരിച്ചത്