ഖോകരി ശവകുടീരങ്ങൾ
മഹാരാഷ്ട്ര സംസ്ഥാനത്തെ മുരുഡിന് സമീപം സ്ഥിതി ചെയ്യുന്ന, 500 വർഷത്തോളം പഴക്കമുള്ള മൂന്ന് കൂറ്റൻ ശിലാശവകുടീരങ്ങളാണ് ഖോകരി ശവകുടീരങ്ങൾ. പടിഞ്ഞാറൻ ഇന്ത്യയിലെ മുൻകാല നാട്ടുരാജ്യമായിരുന്ന ജഞ്ജീറയിലെ ഭരണാധികാരികളുടെ ശവകുടീരങ്ങളാണ് ഇവ.[1]
ഖോകരി ശവകുടീരങ്ങൾ | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
വാസ്തുശൈലി | ഇൻഡോ-സരാസെനിക് |
സ്ഥാനം | ഖോകരി |
നഗരം | മുരുഡ്, റായ്ഗഡ് ജില്ല |
രാജ്യം | ഇന്ത്യ |
നിർദ്ദേശാങ്കം | 18°18′06″N 72°58′51″E / 18.301561°N 72.980928°E |
ചരിത്രം
തിരുത്തുക1707 മുതൽ 1734 വരെ ജഞ്ജീറ ഭരിച്ചിരുന്ന സിദ്ദി സുറുൽ ഖാന്റെ ശവകുടീരമാണ് ഇവയിൽ ഏറ്റവും വലുത്. കൂടെയുള്ള രണ്ട് ചെറിയ ശവകുടീരങ്ങളിൽ ഒന്ന് ജഞ്ജീറയുടെ കമാൻഡറായിരുന്ന യാകുത് ഖാൻ എന്നറിയപ്പെടുന്ന സിദ്ദി കാസിമിന്റെയാണ്. 1670 മുതൽ 1677 വരെ ജഞ്ജീറയുടെ കമാൻഡറായിരുന്നു സിദ്ദി കാസിം. 1677-1696 കാലഘട്ടത്തിൽ മുഗൾ കപ്പൽ പടയുടെ തലവനായി പ്രവർത്തിച്ച അദ്ദേഹം 1696-1707 കാലഘട്ടത്തിൽ വീണ്ടും ജഞ്ജിറയുടെ കമാൻഡറായി. മൂന്നാമത്തെ ചെറിയ ശവകുടീരം അദ്ദേഹത്തിൻ്റെ സഹോദരൻ ഖൈരിയത്ത് ഖാന്റേതാണ്. ദണ്ഡ-രാജ്പുരിയുടെയും (1670-1677) ജൻജിറയുടെയും (1677-1696) കമാൻഡറായിരുന്നു ഖൈരിയത്ത് ഖാൻ. സുറുൽ ഖാൻ്റെ ശവകുടീരം അദ്ദേഹത്തിൻ്റെ ജീവിതകാലത്ത് തന്നെ നിർമ്മിച്ചതാണെന്ന് പറയപ്പെടുന്നു. യാകുത് ഖാന്റെ ശവകുടീരത്തിൽ അദ്ദേഹം ജമാ-ദിലാവൽ AH 1118 (AD 1707) 30-ആം തീയതി, വ്യാഴാഴ്ച മരിച്ചുവെന്ന് പറയുന്ന ഒരു അറബി ശിലാലിഖിതമുണ്ട്. ഖൈരിയത്ത് ഖാന്റെ ശവകുടീരത്തിലും ഒരു ലിഖിതമുണ്ട്. ഈ ലിഖിതത്തിലെ അക്കങ്ങൾ പ്രകാരം അദ്ദേഹത്തിൻ്റെ മരണ വർഷം AH 1018 ആണ്. എന്നാൽ ഇതേ ലിഖിതത്തിലെ അറബി വാക്കുകളിൽ എഴുതപ്പെട്ടിരിക്കുന്നത് AH. 1108 (AD 1696) എന്നാണ്. വാക്കുകളാൽ എഴുതപ്പെട്ട വർഷമാണ് ശരിയെന്ന് വിശ്വസിക്കപ്പെടുന്നു.
സുറുൽ ഖാന്റെ ശവകുടീരത്തിന്റെ അറ്റകുറ്റപ്പണികൾക്കായി നവാബ് സാവ്‌ലി-മിതാഗർ ഗ്രാമങ്ങൾക്കായി പ്രതിവർഷം 2000 രൂപ നൽകിപ്പോന്നിരുന്നു. യാകുത് ഖാന്റെയും ഖൈരിയത്ത് ഖാൻ്റെയും ശവകുടീരങ്ങളുടെ അറ്റകുറ്റപ്പണികളുടെ ചുമതല ദൊഡക്കൽ ഗ്രാമത്തിനായിരുന്നു. മുൻകാലങ്ങളിൽ, ഈ ഖബറിടങ്ങളിൽ വ്യാഴാഴ്ച രാത്രികളിലോ വാർഷിക മരണദിവസങ്ങളിലോ ഉറൂസ് ആഘോഷിക്കുമ്പോഴോ ഖുറാൻ വായിച്ചിരുന്നു. [2]
ഇൻഡോ-സാരാസെനിക് ശൈലിയിൽ നിർമ്മിച്ച ഈ സ്മാരകങ്ങൾ ഇന്ന് പരിപാലിക്കുന്നത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) മുംബൈ സർക്കിളാണ്.
അവലംബം
തിരുത്തുക
ചിത്രശാല
തിരുത്തുക-
യാകുത് ഖാൻ, ഖൈരിയത് ഖാൻ എന്നിവരുടെ ശവകുടീരങ്ങൾ
-
പ്രധാന ശവകുടീരം
-
മസ്ജിദ്
-
മസ്ജിദിനുള്ളിലെ കമാനം