ഖുർഷിദ് ആലം ഖാൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

മുതിർന്ന കോൺഗ്രസ് നേതാവാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്നു ഖുർഷിദ് ആലംഖാൻ (5 ഫെബ്രുവരി 1919 - 20 ജൂലൈ 2013). കർണാടക ഗവർണറായിരിക്കെ കേരളത്തിന്റെ അധിക ചുമതല വഹിച്ചിട്ടുണ്ട്. 15 വർഷം ലോക്സഭാംഗമായും 1974 മുതൽ 84 വരെ രാജ്യസഭാംഗമായും പ്രവർത്തിച്ചു. മുൻ രാഷ്ട്രപതി സാക്കിർഹുസൈന്റെ മരുമകനാണ്. [1]

ഖുർഷിദ് ആലം ഖാൻ
പ്രമാണം:KhurshedAlamKhan.jpeg
Governor of Karnataka
ഓഫീസിൽ
6 January 1992 – 2 December 1999
മുൻഗാമിBhanu Pratap Singh
പിൻഗാമിV.S. Ramadevi
Governor of Goa
ഓഫീസിൽ
1989–1991
മുൻഗാമിGopal Singh
പിൻഗാമിBhanu Prakash Singh
Member of Indian Parliament
ഓഫീസിൽ
1984–1989
മുൻഗാമിDaya Ram Shakya
പിൻഗാമിSantosh Bhartiya
മണ്ഡലംFarrukhabad
വ്യക്തിഗത വിവരങ്ങൾ
ജനനം
ഖുർഷിദ് ആലം ഖാൻ

(1919-02-05)ഫെബ്രുവരി 5, 1919
Farrukhabad, United Provinces, British India (Now in Uttar pradesh,India)
മരണംജൂലൈ 20, 2013(2013-07-20) (പ്രായം 94)
Delhi, India
രാഷ്ട്രീയ കക്ഷിIndian National Congress
പങ്കാളിSaeeda Khurshid
RelationsZakir Hussain (father-in-law)
കുട്ടികൾSalman Khurshid
അൽമ മേറ്റർUniversity of Pennsylvania
ജോലിPolitician

ജീവിതരേഖ

തിരുത്തുക

ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ ജനിച്ചു. ആഗ്ര സർവകലാശാലയിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്ദര ബിരുദം നേടി. അമേരിക്കയിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടി. ഇന്ദിര, രാജീവ് മന്ത്രിസഭകളിൽ സഹമന്ത്രിയായിരുന്നു. വിദ്യാഭ്യാസം, ടെക്‌സ്റ്റൈൽ, ടൂറിസം, ഗതാഗതം, വിദേശകാര്യം എന്നീ വകുപ്പുകളിലാണ് അദ്ദേഹം പ്രവർത്തിച്ചത്. 1974 മുതൽ 84 വരെ ഉത്തർപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗവും 84 മുതൽ 89 വരെ ഫറൂഖാബാദിൽ നിന്നുള്ള ലോക്‌സഭാംഗവും ആയിരുന്നു. ഗോവ, കർണാടകം എന്നിവിടങ്ങളിൽ ഗവർണറായിരുന്നു. [2]

ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയുടെ മുൻ ചാൻസലറായിരുന്നു.

  1. "മുൻകേന്ദ്രമന്ത്രി ഖുർഷിദ് ആലംഖാൻ അന്തരിച്ചു". ദേശാഭിമാനി. 2013 ജൂലൈ 21. Retrieved 2013 ജൂലൈ 21. {{cite news}}: Check date values in: |accessdate= and |date= (help)
  2. "മുൻ കേന്ദ്രമന്ത്രി ഖുർഷിദ് ആലംഖാൻ അന്തരിച്ചു". മാതൃഭൂമി. 2013 ജൂലൈ 21. Archived from the original on 2013-07-21. Retrieved 2013 ജൂലൈ 21. {{cite news}}: Check date values in: |accessdate= and |date= (help)

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഖുർഷിദ്_ആലം_ഖാൻ&oldid=3809877" എന്ന താളിൽനിന്ന് ശേഖരിച്ചത്