ഖുറത്-ഉൽ-ഐൻ-ഹൈദർ (ജനുവരി 20, 1926, അലിഗഢ്, ഉത്തർ പ്രദേശ്ഓഗസ്റ്റ് 21, 2007, നോയ്ഡ, ഉത്തർ പ്രദേശ്)ഒരു പ്രശസ്ത ഉർദു നോവലിസ്റ്റും ചെറുകഥാകൃത്തും പത്രപ്രവർത്തകയുമായിരുന്നു. ഐനി ആപ എന്ന പേരിലാണ് ഇവർ അറിയപ്പെട്ടിരുന്നത്. പിതാവ് സജ്ജാദ് ഹൈദർ യൽദറമും മാതാവ് നസ്‌ർ സഹ്‌റയും പ്രശസ്ത സാഹിത്യകാരായിരുന്നു. ആഗ് കാ ദരിയ ആണ് ഇവരുടെ ഏറ്റവും മികച്ച കൃതിയായി കണക്കാക്കപ്പെടുന്നത്. 1989-ൽ ആഖിർ-എ-ശബ് കെ ഹംസഫർ എന്ന നോവലിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു.[1] ഭാരത സർക്കാരിന്റെ പദ്മശ്രീ, പദ്മഭൂഷൺ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.[2] പത്ഝഡ് ‍കീ ആവാസ് (1965), രോഷ്നീ കീ രഫ്താർ (1982), ചായെ കേ ബാഗ് (1965) തുടങ്ങിയവ പ്രധാന കൃതികളിൽ ചിലതാണ്.

ഖുറതുലൈൻ ഹൈദർ
Qurratul Ain Hyder
ജനനം(1926-01-20)20 ജനുവരി 1926
മരണം21 ഓഗസ്റ്റ് 2007(2007-08-21) (പ്രായം 81)
ദേശീയതഇന്ത്യൻ
തൊഴിൽഎഴുത്തുകാരി
തൂലികാനാമംഐനി ആപ്പ
രചനാ സങ്കേതംFiction Novelist & Short story
മാതാപിതാക്കൾസജ്ജാദ് ഹൈദർ യൽദറം & നസ്‌ർ സഹ്‌റ

രചനകൾതിരുത്തുക

പന്ത്രണ്ടോളം നോവലുകളും നാല് ചെറുകഥാ സമാഹാരങ്ങളും ക്വുറതുലൈൻ ഹൈദറിന്റെതായിട്ടുണ്ട്.അവരുടെ കൃതികൾ ഇംഗ്ലീഷ് ഉൾപെടെ നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.[3]

  • നോവലുകൾ
    1. ആഗ് കാ ദരിയ
    2. ആഖിറെ ശബ് കേ ഹംസഫർ
    3. മേരേ ഭീ സനം ഖാനേ (1949)
    4. ചാന്ദിനി ബീഗം
    5. കാറേ ജഹാൻ ദരാസ് ഹേ
    6. രോഷ്നി കി രഫ്താർ (1982)
    7. സഫീനയെ ഗമെ ദിൽ (1952)
    8. പത്ഝഡ് കി ആവാസ് (1965)
    9. ഗർദിഷെ രംഗ് എ ചമൻ
    10. ചായെ കേ ബാഗ് (1965)
    11. ദിൽറുബ
    12. സീതാഹരൻ
    13. അഗലേ ജനം മോഹേ ബിട്ടിയാ ന കീജോ

അവലംബംതിരുത്തുക

  1. "Jnanpith Laureates Official listings". Jnanpith Website.
  2. http://www.britannica.com/biography/Qurratulain-Hyder
  3. http://news.bbc.co.uk/2/hi/south_asia/6956218.stm

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഖുറതുലൈൻ_ഹൈദർ&oldid=3123370" എന്ന താളിൽനിന്ന് ശേഖരിച്ചത്