മുസ്ലിം പള്ളികളിൽ വെള്ളിയാഴ്ചതോറും ജുമുഅ പ്രാർഥനയ്ക്കു മുമ്പും മുസ്ലിം സുദിനങ്ങളായ ഈദുൽഫിത്തർ (ചെറിയ പെരുനാൾ), ഈദുൽ അള്ഹ (വലിയ പെരുന്നാൾ) എന്നീ ദിവസങ്ങളിൽ പ്രാർഥനയ്ക്കുശേഷവും ഇമാം നടത്തുന്ന പ്രസംഗത്തെയാണ് ഖുത്ബ (Arabic: خطبة khuṭbah, തുർക്കിഷ്: hutbe) എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്. പെരുന്നാൾ നമസ്കാരങ്ങൾ, ഹജ്ജ് കർമ്മത്തിനു അറഫയിൽ, നിക്കാഹ് സമയത്ത് തുടങ്ങിയ സമയങ്ങളിലും ഖുതുബ നിർവ്വഹിക്കാറുണ്ട്. പ്രഭാഷണം എന്നാണ് ഖുതുബയുടെ വാക്കർത്ഥം. ഒരു ജുമുഅക്ക് 2 ഖുതുബകളാണ് നിർവ്വഹിക്കാറ്. ജുമുഅ ളുഹർ (ഉച്ച സമയത്തുള്ള പ്രാർത്ഥന)നമസ്കാരത്തിനു പകരമായി നിവ്വഹിക്കുന്ന കർമ്മമാണെങ്കിലും ജുമുഅ നമസ്കാരം രണ്ട് റകഅത്താണ്. ബാക്കി രണ്ട് റകഅത്ത് ഖുതുബ വീക്ഷിക്കുന്നതിനു തുല്യമാണ്. കേരളത്തിൽ ഖുതുബ പാരായണം എന്ന് പറയാറുണ്ട്. പുസ്തകം നോക്കി ഖുതുബ വായിക്കുന്നവരും ഉണ്ട്. ഖുതുബ അറബി ഭാഷയിൽ വേണോ പ്രാദേശിക ഭാഷയിൽ വേണോ എന്നതിനെ കുറിച്ച് മുസ്ലിം വിഭാഗങ്ങൾ തമ്മിൽ തർക്കങ്ങൾ നിലവിലുണ്ട്.[1] [2][3][4][5]

നിബന്ധനകൾ

തിരുത്തുക

ഒരു ഖുത്ബ ശരിയാകണമെങ്കിൽ അതിന് അഞ്ചു നിബന്ധനകൾ പാലിക്കണമെന്ന് ഇസ്ലാം അനുശാസിക്കുന്നു:

  1. പ്രപഞ്ചനാഥനായ അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടായിരിക്കണം ഖുത്ബ തുടങ്ങേണ്ടത്.
  2. അന്ത്യപ്രവാചകനായ മുഹമ്മദു നബിയുടെ പേരിൽ സ്വലാത്ത് ചൊല്ലുക
  3. അറബി ഭാഷയിൽ ആയിരിക്കുക
  4. ശ്രോതാക്കൾക്ക് ദൈവഭക്തി ഉപദേശിക്കുക
  5. പരിശുദ്ധ ഖുർആനിൽ നിന്ന് ഒരു സൂക്തമെങ്കിലും ഉദ്ധരിക്കുക
  6. ലോക മുസ്ലിങ്ങൾക്കുവേണ്ടി പ്രാർഥിക്കുക.

ചരിത്രം

തിരുത്തുക

ശത്രുക്കളെ ഭയന്ന് മക്കയിൽ നിന്നു പലായനം ചെയ്ത മുഹമ്മദ് നബിയും അനുയായികളും ഒരു വെള്ളിയാഴ്ച ദിവസം മദീനയ്ക്കടുത്ത് ബനൂസലീമ ഗോത്രക്കാർ താമസിക്കുന്ന റാനൂനയിലെത്തി. ജുമുഅ പ്രാർഥനയ്ക്കുശേഷം നബി അവിടെ സന്നിഹിതരായിരുന്നവരോടു പ്രസംഗിച്ചു. ഇതാണ് ആദ്യത്തെ ഖുത്ബയെന്നു പറയപ്പെടുന്നു. നബിയുടെ ഉജ്ജ്വലമായ പ്രസംഗം ശ്രോതാക്കളെ ആവേശഭരിതരാക്കി. ദൈവികസന്ദേശത്തിലുള്ള അവരുടെ വിശ്വാസം ഉറപ്പിക്കാൻ ഈ ഖുത്ബ സഹായകമായി. ഗ്രഹണസമയങ്ങളിലും വരൾച്ചകൊണ്ടു പൊറുതിമുട്ടുമ്പോൾ മഴപെയ്യിക്കുന്നതിനും ആപത്ഘട്ടങ്ങളിൽ നടത്തുന്ന പ്രത്യേക പ്രാർഥനകളിലും ഖുത്ബ ഒരു അനിവാര്യ ഘടകമാണ്.സമകാലിക സംഭവങ്ങളെക്കുറിച്ചും ഖുത്ബയിൽ പരാമർശിക്കാറുണ്ട്.

മാറ്റങ്ങൾ

തിരുത്തുക

അറബി ഇതര രാജ്യങ്ങളിലുള്ളവർക്ക് ഖുത്ബ സന്ദേശം ഗ്രഹിക്കുക അപ്രാപ്യമായിരുന്നു . ജനങ്ങൾ സ്വീകരിക്കേണ്ട ഉദ്ബോധനങ്ങൾ ഒരു ചടങ്ങ് പോലെയായി നടത്തുന്നതിനെതിരെ പുരോഗമനാശയക്കാരായ പല പണ്ഡിതന്മാരിൽ നിന്നും മുറവിളി ഉയരാൻ തുടങ്ങി. ജനങ്ങൾക്ക് മനസ്സിലാക്കുന്ന ഭാഷയിലായിരുന്നു പ്രവാചകൻ ഖുത്ബ നിർവഹിച്ചതെന്ന പ്രമാണം അവർ യാഥാസ്ഥിതിക വാദികളുടെ മുന്നിൽ വെച്ചു.

ടർക്കിഷ് പരിഷ്കരണ വാദി മുസ്തഫ കമാൽ പാഷ സധൈര്യം അറബിയല്ലാത്ത മാതൃ ഭാഷയിൽ ആദ്യമായി ഖുത്ബ നടപ്പാക്കി നവോത്ഥാനം കാഴ്ചവെച്ചു[6] [7] [8] അത്താ തുർക്കിൻറെ പുരോഗമന പ്രവർത്തനങ്ങൾക്ക് ലോക വ്യാപകമായി പിന്തുണ ലഭിച്ചതോടെ കേരളത്തിലെ മുസ്ലിം നവോത്ഥാന നായകർ കൊച്ചിയിലെ മട്ടാഞ്ചേരി പള്ളിയിൽ ഉറുദുവിലും പിന്നീട് മലയാളത്തിലും ഖുത്ബ നടത്തി വിപ്ലവം സൃഷ്ട്ടിച്ചു.[9] [10] ജനകീയ അംഗീകാരത്തോടെ 1936 ഇൽ പരിഷ്കരണ സംഘടനകൾ ഖുത്ബ മാതൃഭാഷയിൽ നടത്താൻ ആഹ്വാനം നടത്തി പ്രമേയം പാസ്സാക്കുകയും പുരോഗമന മനഃസ്ഥിതിക്കാർ അതിനെ സ്വാഗതം ചെയ്യുകയുമുണ്ടായി.[11] അറബിയിലും, മലയാളത്തിലും ഖുതുബ നിർവ്വഹിക്കുന്ന ധാരാളം പള്ളികൾ ഇന്ന്കേരളത്തിലുണ്ട്.

കൂടുതൽ അറിവിന്

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഖുത്ബ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
  1. ശൈഖ് അബ്ദുല്ലഖ്നവി-ഉംദത്തുരിആയ 20/1
  2. ഇമാം റാഫിഈ-ശറഹു കബീര്: 579/4.
  3. മഹല്ലി:278/1
  4. ഫത്ഹുല് മുഈന്:56
  5. ഇമാം നവവി-റൗള: 1/531
  6. Michael Radu, (2003), The major point of Atatürk's Reform come with this quote: "...teaching religion in Turkish to Turkish people who had been practising Islam without understanding it for centuries" (Dangerous Neighborhood: Contemporary Issues in Turkey's Foreign Relations", page 125) ISBN 978-0-7658-0166-1.
  7. Hanioglu, Sükrü (2011). Ataturk: An Intellectual Biography. Princeton University Press. pp. 141–142.
  8. റഷീദ് രിള -തഫ്സീറുല് മനാര് 9/313
  9. ഉമർ മൗലവി സല്സബീല്1972 ഫെബ്രുവരി
  10. അല് ഇര്ഷാദ് 1926 ജൂലൈ 11
  11. ഇന്നുവരെ നടന്നുവരുന്ന ജുമുഅ ഖുതുബ പൊതുജനങ്ങള്ക്ക് മനസ്സിലാക്കാന് പ്രയാസമുള്ള അറബി ഭാഷയിലായതിനാല് പള്ളിയുടെ ഖതീബുമാരോടും മുതവല്ലിമാരോടും ഖുതുബ ജനങ്ങള്ക്ക് മനസ്സിലാകത്തക്ക നിലയില് പരിഭാഷപ്പെടുത്താന് ഈ യോഗം ആവശ്യപ്പെടുന്നു’ (അല്മുര്ശിദ് മാസിക പു 2, ല 3, 1936 ഏപ്രില്)
"https://ml.wikipedia.org/w/index.php?title=ഖുതുബ&oldid=3903627" എന്ന താളിൽനിന്ന് ശേഖരിച്ചത്