ഖാൻ അഹമ്മദ് ഖാൻ (ഗിലാകി/പേർഷ്യൻ: خان احمد خان), 1538 മുതൽ 1592 വരെയുള്ള കാലത്ത് ഭരണാധികാരിയായിരുന്ന ഗിലാനിലെ കാർക്കിയ രാജവംശത്തിലെ അവസാന രാജാവായിരുന്നു. 1591-ൽ, സഫവി ഷാ ഷാ അബ്ബാസ് (r. 1588-1629) ഖാൻ അഹമ്മദ് ഖാന് പുരുഷ പിൻഗാമികളില്ല എന്ന കാരണത്താൽ അദ്ദേഹത്തിൻറെ മകൾ യഖാൻ ബീഗത്തെ തന്റെ മകൻ മുഹമ്മദ് ബഖർ മിർസയ്ക്ക് വിവാഹം കഴിച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു. മകളുടെ പ്രായം കണക്കിലെടുത്ത ഖാൻ അഹമ്മദ് ഖാൻ ഈ നിർദ്ദേശത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു. ഇതും മറ്റ് ചില സാമ്പത്തിക ഘടകങ്ങളും ഒത്തുചേർന്ന് 1591-ൽ ഒരു സഫാവി മിന്നലാക്രമണത്തിന് കാരണമായതോടെ, ഖാൻ അഹ്മദ് ഖാൻ ഓട്ടോമൻ പ്രദേശങ്ങളിലേക്ക് പാലായനം ചെയ്യുകയും അധികാരത്തിൽ തിരിച്ചെത്താനുള്ള ഫലശൂന്യമായ ശ്രമങ്ങളോടെ തന്റെ ശിഷ്ട ജീവിതകാലം മുഴുവൻ കോൺസ്റ്റാന്റിനോപ്പിളിലും ബാഗ്ദാദിലുമായി ചെലവഴിക്കുകയും ചെയ്തു. 1596-ൽ അദ്ദേഹം അന്തരിച്ചതോടെ ഷിയ ഇസ്‌ലാമിന്റെ ഏറ്റവും വിശുദ്ധമായ നഗരങ്ങളിലൊന്നായ നജാഫിൽ അദ്ദേഹത്തെ അടക്കം ചെയ്തു.

ഖാൻ അഹമ്മദ് ഖാൻ
King of the Karkiya dynasty
ഭരണകാലം 1538-1592
മുൻഗാമി Soltan-Hasan Kiya
പിൻഗാമി Safavid conquest
ജീവിതപങ്കാളി Maryam Begum
മക്കൾ
Yakhan Begum
പിതാവ് Soltan-Hasan Kiya
മതം Twelver Shia Islam
വടക്കൻ ഇറാന്റെ ഭൂപടം

ജീവചരിത്രം

തിരുത്തുക

ആദ്യ ഭരണം

തിരുത്തുക

ഖാൻ അഹമ്മദ് ഖാന്റെ പിതാവ് സോൾത്താൻ-ഹസൻ കിയ 1538-ൽ പ്ലേഗ് ബാധിച്ച് മരിച്ചു. പിതാവിന്റെ മരണസമയത്ത് ഒരു ശിശു മാത്രമായിരുന്ന ഖാൻ അഹ്മദ് ഖാൻ, അതിനുശേഷം ബിയാ-പിഷിലെ (കിഴക്കൻ ഗിലാൻ) കാർക്കിയ രാജവംശത്തിന്റെ പുതിയ രാജാവായി കിരീടധാരണം ചെയ്യപ്പെട്ടു. താമസിയാതെ അദ്ദേഹത്തിന് ബിയാ-പാസിൻറെ (പടിഞ്ഞാറൻ ഗിലാൻ) ഭരണവും ലഭിച്ചതോടെ മുഴുവൻ ഗിലാനിന്റെയും ഭരണാധികാരിയായി. എന്നിരുന്നാലും, ബിയാ-പാസിലെ കാർക്കിയ സൈന്യത്തിന്റെ ക്രൂരതയ്ക്കിരയായ അതിലെ നിവാസികൾ ഒരു അമീറ ഷാരോക്കിനെ ബിയാ-പാസിന്റെ ഭരണാധികാരിയാകാൻ ക്ഷണിച്ചു. രണ്ട് വർഷം മുമ്പ് സഫവികൾ ജീവനോടെ ചുട്ടെരിച്ച ബിയാ-പാസിന്റെ മുൻ ഭരണാധികാരിയായിരുന്ന മൊസാഫർ സോൾട്ടന്റെ ഒരു അകന്ന ബന്ധുവായിരുന്നു ഈ അമീറ ഷാരോക്ക്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

കുറച്ച് വർഷങ്ങൾക്ക് ശേഷം (ജനുവരി 1544) അമീറ ഷാരോക്ക് ആദ്യമായി ബിയാ-പാസിൽ എത്തുകയും അവിടെ അദ്ദേഹം സഫാവിദ് ഷാ തഹ്മാസ്പ് I ൻറെ പേരിൽ (r. 1524-1576) നാണയങ്ങൾ അച്ചടിക്കാൻ തുടങ്ങി. ഏഴ് വർഷത്തിന് ശേഷം, ക്വിസിൽബാഷ് തലവന്മാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാതിരുന്ന അമീറ ഷാരോക്കിനെ വധിക്കാൻ ഖാൻ അഹ്മദ് ഖാൻ തഹ്മാസ്പ് I-നെ പ്രേരിപ്പിച്ചു. മൊസാഫർ സൊൽത്തൻറെ മകനായ ഒരു സോൾട്ടൻ മഹമൂദിനെ ബിയാ-പാസിന്റെ പുതിയ ഭരണാധികാരിയായി നിയമിച്ചു. എന്നിരുന്നാലും, സോൾട്ടാൻ മഹമൂദിന് ഭരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഖാൻ അഹമ്മദ് ഖാൻ വീണ്ടും രാജസഭയിൽ പരാതിപ്പെട്ടു. ഖാൻ അഹമ്മദ് ഖാന്റെ നിർദ്ദേശപ്രകാരം താമസിയാതെ ഷിറാസിലേക്ക് നാടുകടത്തപ്പെട്ട സോൾട്ടൻ മഹ്മൂദ് അവിടെവച്ച് ഖാൻ അഹമ്മദ് ഖാന്റെ ഉത്തരവനുസരിച്ച് ഉടൻ വിഷം തീണ്ടി മരിച്ചു. അങ്ങനെ അദ്ദേഹം ഒരിക്കൽക്കൂടി ഗിലാനിലെ ഏക ഭരണാധികാരിയായി.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

മോശം പെരുമാറ്റങ്ങളുടെ ലക്ഷണങ്ങൾ കാണിച്ച ഖാൻ അഹ്മദ് ഖാൻ, ഏകദേശം 20 വർഷക്കാലത്തോളം രാജസഭയിൽ ഹാജരാകാതിരിക്കുകയുംകൂടി  ചെയ്തതോടെ  അഹമ്മദ് ഖാന്റെ അധികാരം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ തഹ്മാസ്പ് I, സോൾത്താൻ മഹമൂദിന്റെ ഒരു മകനെും അദ്ദേഹത്തിന്റെ ബന്ധുവുമായിരുന്ന ജംഷിദ് ഖാനെ ബിയാ-പാസിന്റെ പുതിയ ഭരണാധികാരിയായി നിയമിച്ചു. കൂടാതെ, കുചെസ്ഫഹാനെ അതിന്റെ മുൻ ഭരണാധികാരി അമീറ സാസനു തിരികെ നൽകാനും അദ്ദേഹം ഖാൻ അഹമ്മദ് ഖാനോട് ഉത്തരവിട്ടു. ബിയാ-പാസിനെ വിട്ടുകൊടുക്കാൻ ഖാൻ അഹമ്മദ് ഖാൻ സമ്മതിച്ചിരുന്നുവെങ്കിലും, കുചെസ്ഫഹാനെ വിട്ടുകൊടുക്കാൻ വിസമ്മതിച്ച അദ്ദേഹം അത് എല്ലായ്പ്പോഴും ബിയാ-പിഷിന്റെ ഭാഗമാണെന്ന് അവകാശപ്പെട്ടു.

ഇത് പിന്നീടുള്ള കലാപത്തിൽ കലാശിച്ചു. തഹ്മാസ്പ് I സമാധാനം സ്ഥാപിക്കുന്നതിനായി യുൽഖ്വോലി ബേഗ് സുൽ-ഖദറിന്റെ കീഴിൽ ഒരു ദൂതനെ ഗിലാനിലേക്ക് അയച്ചു. 1567 ജൂണിൽ, ഖാൻ അഹമ്മദ് ഖാന്റെ സൈന്യാധിപൻ  ഷാ മൻസൂർ ലാഹിജി സിയാഹ്-റുദ്ബാറിന് സമീപത്തുവച്ച് അമീറ സാസന് കനത്ത പരാജയം ഏൽപ്പിച്ചു. ഏതാണ്ട് അതേ സമയം, റാഷ്റ്റിലുണ്ടായിരുന്ന യുൽക്കോലി ബേഗ് സുൽ-ഖദർ കൊല്ലപ്പെടുകയും ശിരഛേദം ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ ശിരസ്സ് അധികം താമസിയാതെ റാഷ്തിൽ ആഘോഷത്തിൽ പങ്കെടുത്തിരുന്ന ഖാൻ  അഹ്മദ് ഖാന്റെ അടുത്തേക്ക് അയയ്ക്കുകയും ചെയ്തു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

അപ്പോഴും സമാധാനം സ്ഥാപിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ച തഹ്മാസ്പ് I, ഖാൻ അഹമ്മദ് ഖാന് തന്റെ കുറ്റകൃത്യങ്ങളും വിമത പെരുമാറ്റവും വിവരിച്ചുകൊണ്ട് വിമർശനാത്മകമായ കത്ത് അയച്ചുവെങ്കിലും രാജസഭയിൽ ഹാജരാകുകയാണെങ്കിൽ അദ്ദേഹത്തോടെ  ക്ഷമിക്കാമെന്ന് വാഗ്ദാനം ചെയ്തു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) 20 വർഷമായി കോടതി സന്ദർശിക്കാത്തതിന് ഒഴികഴിവുകൾ പറഞ്ഞുകൊണ്ട് ഖാൻ ഉടൻ തന്നെ ഒരു മറുപടി അയച്ചുവെങ്കിലും രാജസഭ  സന്ദർശിക്കാൻ അയാൾ അപ്പോഴും വിസമ്മതിച്ചു. സോൾട്ടാൻ മഹ്മൂദിനെ വിഷം കൊടുത്ത് കൊന്നതിൻറെ പേരിൽ ഖാൻ അഹമ്മദ് ഖാനോട് നേരത്തേതന്നെ രോഷാകുലനായിരുന്ന തഹ്മാസ്പ് I, സഫാവിഡുകളിൽ നിന്ന് ഗിയാത്ത് അൽ-ദിൻ മൻസൂറിനെ ഒളിപ്പിച്ചുകൊണ്ട് ഖാനെ, പിടികൂടുവാൻ ഗിലാനിലേക്ക് നിരവധി ഖിസിൽബാഷ് തലവന്മാരുടെ നേതൃത്വത്തിൽ ഒരു കൂട്ടം സൈനികരെ അയച്ചു. ഖാൻ അഹ്മദ് ഖാൻ പെട്ടെന്ന് തന്റെ ആളുകളെ കൂട്ടി യുദ്ധത്തിന് തയ്യാറായെങ്കിലും റാഷ്തിലെ പട്ടാള  ഗവർണറായ കിയ റോസ്റ്റമിന്റെ കീഴിലുള്ള അദ്ദേഹത്തിന്റെ സൈന്യം തൽസമയം പരാജയപ്പെട്ടതോടെ, പലായനം ചെയ്യാൻ നിർബന്ധിതനായിത്തീർന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

തടവ്കാലം

തിരുത്തുക

ഖാൻ അഹമ്മദ് ഖാനെ തിരയുന്നതിനിടയിൽ വസ്തുവകകൾ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ആളുകളെ കൊല്ലുകയും ചെയ്ത ഗിലാനിലെ സഫാവിദ് സൈന്യം നിവാസികളിൽ ഭീതി പരത്തിക്കൊണ്ട് അവസാനം ഖാനെ പിടികൂടി അസർബൈജാനിലെ ഖഹ്ഖാഹെ കോട്ടയിൽ തടവിലാക്കി. അവിടെയുള്ള കാലത്ത് തഹ്മാസ്പിന്റെ തടവിലുള്ള മകൻ ഇസ്മായിലുമായി ഖാൻ സൗഹൃദത്തിലായി. കോട്ടയിൽ ഒരു കലാപം പൊട്ടിപ്പുറപ്പെടുമെന്ന് ആശങ്കപ്പെട്ട തഹ്മാസ്പ്, ഖാൻ അഹമ്മദ് ഖാനെ ഫാർസിലെ എസ്താഖറിലുള്ള ഒരു കോട്ടയിലേക്ക് മാറ്റുകയും അവിടെ അദ്ദേഹം 10 വർഷക്കാലം തുടരുകയും ചെയ്തു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

1576-ൽ തഹ്മാസ്പ് മരിച്ചപ്പോൾ, സിംഹാസനത്തിലേക്ക് അവകാശവാദമുന്നയിച്ച ഇസ്മായിലിൻറെ സഹോദരൻ ഹൈദർ മിർസ സഫവിയെ കൊലപ്പെടുത്തിയ ഖിസിൽബാഷ് അനുയായികൾ ഇസ്മായിലിനെ മോചിപ്പിച്ചു. അതിനുശേഷം അവർ അദ്ദേഹത്തെ പുതിയ ഷായായി കിരീടമണിയിച്ചു. അദ്ദേഹത്തിന്റെ സ്ഥാനാരോഹണത്തിനുശേഷം, ഖാൻ അഹമ്മദ് ഖാനെ മോചിപ്പിക്കാൻ അദ്ദേഹം ഉത്തരവിട്ടു, എന്നിരുന്നാലും, അദ്ദേഹത്തിന്റെ ആളുകൾ അത് നടപ്പിലാക്കിയില്ല. അടുത്ത വർഷം ഇസ്മായിൽ II വധിക്കപ്പെട്ടതോടെ, അദ്ദേഹത്തിന്റെ ജ്യേഷ്ഠനും ദുർബലനുമായ മുഹമ്മദ് ഖോദബന്ദ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെടുകയും അദ്ദേഹത്തിന്റെ രാജ്ഞി ഖൈർ അൽ-നിസാ ബീഗത്തിന്റെ നിർദ്ദേശപ്രകാരം ഖാൻ അഹമ്മദ് ഖാൻ വിട്ടയക്കപ്പെടുകയും ചെയ്തു (ഖാൻ അഹമ്മദ് ഖാന്റെ അടുത്ത ബന്ധുവായിരുന്നു  രാജ്ഞി).ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) അതിനുശേഷം ഖസ്‌വിനിലേക്ക് കൊണ്ടുപോയ അദ്ദേഹത്തിന് അവിടെ മുഹമ്മദ് ഖോദബന്ദ തന്റെ സഹോദരിമാരിൽ ഒരാളെ (മറിയം ബീഗം) വിവാഹം കഴിച്ചുകൊടുത്തുകൊണ്ട് ബിയാ-പിഷിന്റെ ഭരണാധികാരിയായി പുനഃസ്ഥാപിച്ചു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

രണ്ടാം ഭരണം

തിരുത്തുക

ഖാൻ അഹ്മദ് ഖാന്റെ ഗിലാനിലേക്കുള്ള തിരിച്ചുവരവ്, 15 വർഷത്തോളം നീണ്ടുനിന്നതും, ഷിർവാൻ ഗവർണറെപ്പോലും ഉൾപ്പെടുത്തുന്നതുമായ കടുത്ത സംഘട്ടനങ്ങളുടെ ഒരു പുതിയ കാലഘട്ടത്തിലേയ്ക്കുള്ള പ്രവേശനമായിരുന്നു. ഖാൻ അഹമ്മദ് ഖാൻ ഗിലാനിൽ എത്തിയപ്പോൾ തന്നെ അദ്ദേഹം ബിയാ-പാസ് ആക്രമിച്ചുവെങ്കിലും അവിടുത്തെ ഭരണാധികാരിയായിരുന്ന ജംഷിദ് ഖാൻറെ സൈന്യം അവരെ തോൽപ്പിക്കുകയും തടവുകാരെ കൂട്ടക്കൊല ചെയ്ത്  അവരുടെ ശിരസുകൾ  കൂട്ടിവച്ച് ഒരു മിനാരം പോലെ കൂട്ടവച്ച് പ്രദർശിപ്പിക്കുകയും ചെയ്തു. എന്നിരുന്നാലും, ബിയാ-പാസിനെ കീഴടക്കാനുള്ള ഖാൻ അഹമ്മദ് ഖാന്റെ മോഹങ്ങൾക്ക് ഇത് തടസ്സമായില്ല, എന്നുമാത്രമല്ല അദ്ദേഹം നിരവധി തവണ ബിയാ-പാസിനെ ആക്രമിക്കുകയും ചെയ്തു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

അനന്തരഫലം

തിരുത്തുക

കുറച്ച് ദിവസങ്ങൾക്ക് ശേഷം ലാഹിജാനിലെത്തിയ ഷാ അബ്ബാസ്, അവിടെ ഖാൻ അഹമ്മദ് ഖാന്റെ കൊട്ടാരം പൂർണ്ണമായും നശിപ്പിച്ചുകൊണ്ട് മെഹ്ദി കോലി ഖാൻ ഷംലുവിനെ ബിയാ-പിഷിന്റെ പുതിയ ഗവർണറായും അലി ബേഗ് സോൾട്ടനെ ബിയാ-പാസിന്റെ ഗവർണറായും നിയമിച്ചു. മുമ്പ് സഫാവിദ് കൊട്ടാരത്തിലേയ്ക്ക് പലായനം ചെയ്തിരുന്ന  ഖാൻ അഹ്മദ് ഖാന്റെ മുൻ വിസിയർ ഖ്വാജെ മസിഹ് ഗിലാനി, ഗിലാൻ അധിനിവേശത്തിൽ ഒരു സുപ്രധാന പങ്ക് വഹിച്ചതിൻറെ പ്രതിഫലമായി അദ്ദേഹത്തിൻ ബിയാ-പിഷിന്റെ റിഷ്-സഫീദ് ("മൂപ്പൻ") എന്ന പദവി ലഭിച്ചു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

"https://ml.wikipedia.org/w/index.php?title=ഖാൻ_അഹമ്മദ്_ഖാൻ&oldid=3821795" എന്ന താളിൽനിന്ന് ശേഖരിച്ചത്