മുഹമ്മദ് ബഖർ മിർസ  (15 സെപ്റ്റംബർ 1587, മഷ്ഹദ് - 2 ഫെബ്രുവരി 1614, രാഷ്ത്) പാശ്ചാത്യ രാജ്യങ്ങളിൽ കൂടുതലായി സാഫി മിർസ[1] എന്ന പേരിൽ അറിയപ്പെടുന്ന, മഹാനായ അബ്ബാസ് രാജാവിന്റെ (r. 1588-1629) സീമന്തപുത്രനും തൻറെ ചെറിയ ജീവിതകാലത്ത് സഫാവിദ് രാജവംശത്തിലെ ഒരു രാജകുമാരനുമായിരുന്നു.

നിരവധി പ്രമുഖ സർക്കാസിയന്മാർ ഉൾപ്പെട്ട ഒരു രാജസഭയിലെ  ഗൂഢാലോചനയിൽ കുടുങ്ങിയ സാഫി മിർസയ്ക്ക് അത് ഒടുവിൽ ജീവനും അടുത്ത ഷാ ആകാനുള്ള അനന്തരാവകാശിയെന്ന അദ്ദേഹത്തിന്റെ സ്ഥാനവും നഷ്ടപ്പെടുത്തി. അദ്ദേഹത്തിന്റെ മകൻ സാഫി (r. 1629-1642) എന്ന രാജവംശ നാമത്തോടെ അടുത്ത ഷാ ആയി.

പശ്ചാത്തലം

തിരുത്തുക

മുഹമ്മദ് ബഖർ മിർസ 1587 സെപ്തംബറിൽ അബ്ബാസിന്റെ ക്രിസ്ത്യൻ സർക്കാസിയൻ ഭാര്യമാരിൽ[2][3] ഒരാളുടേയോ അല്ലെങ്കിൽ ഇമെറെതി രാജാവായിരുന്ന ബഗ്രത് IV ൻറെ മകളായ ഫഖ്ർ-ഇ ജഹാൻ ബീഗത്തിൻറെയോ പുത്രനായി ജനിച്ചു.[4] അബ്ബാസിന്റെ അഞ്ച് ആൺമക്കളിൽ മൂന്ന് പേർ ബാല്യകാലം പിന്നീടാത്തതിനാൽ സഫാവിദ് പിന്തുടർച്ച മിക്കവാറും സുരക്ഷിതമായി കാണപ്പെട്ടു. തന്റെ മൂത്ത മകനും കിരീടാവകാശിയുമായിരുന്ന മുഹമ്മദ് ബഖർ മിർസയുമായി രാജാവ് അടുത്ത  ബന്ധത്തിലായിരുന്നു. എന്നിരുന്നാലും, 1614-ൽ, ജോർജിയയിൽ മുൻ വിശ്വസ്തരായ രണ്ട് ജോർജിയൻ പ്രജകളായ ടെയ്‌മുറാസ് I,  ലുവാർസാബ് II എന്നിവർക്കെതിരെയുള്ള ഒരു ശിക്ഷാ നടപടിയ്ക്കിടെ, രാജകുമാരൻ ഒരു പ്രമുഖനായ സർക്കാസിയൻ ഫർഹാദ് ബെഗ് ചെർക്കസുമായി തന്റെ ജീവിന് ഭീഷണിയാകുന്ന ഒരു ഗൂഢാലോചന നടത്തുന്നുവെന്ന കിംവദന്തികൾ ഷായുടെ ചെവിയിലെത്തി. താമസിയാതെ, മുഹമ്മദ് ബഖർ ഒരു വേട്ടയ്ക്കിടെ ഷായ്ക്ക് കുന്തം എറിയാൻ അവസരം കൊടുക്കാതെ ഒരു പന്നിയെ കൊന്നുകൊണ്ട് രാജകീയ പെരുമാറ്റച്ചട്ടം  ലംഘിക്കുകയും ചെയ്തു. ഇത് അബ്ബാസിന്റെ സംശയത്തെ സാധൂകരിക്കുന്നതായി തോന്നിപ്പിക്കുകയും, വിഷാദത്തിലേക്ക് തള്ളിവിടുകയും ചെയ്തതോടെ തന്റെ മൂന്ന് മക്കളിൽ ആരെയും അദ്ദേഹം വിശ്വസിച്ചില്ല.[5] 1615-ൽ മുഹമ്മദിനെ കൊല്ലുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് അദ്ദേഹം തീരുമാനിച്ചു. രാജകുമാരനെ റെഷ്ത് നഗരത്തിലെ ഒരു ഹമാമിൽ വെച്ച് കൊലപ്പെടുത്തി, അർദാബിലിൽ അടക്കം ചെയ്തുകൊണ്ട് മറ്റൊരു സർക്കാസിയനായ, ബെഹ്ബുദ് ബേഗ്, ഷായുടെ കൽപ്പനകൾ നടപ്പിലാക്കി. തന്റെ പ്രവൃത്തിയിൽ ഉടൻ തന്നെ ഖേദം തോന്നിയ ഷാ ദുഃഖത്തിൽ മുഴുകി.[6]

1621-ൽ അബ്ബാസ് ഗുരുതരാവസ്ഥയിലായി. തന്റെ പിതാവ് മരണക്കിടക്കയിലാണെന്ന് കരുതി, മറ്റൊരു മകനും അനന്തരാവകാശിയുമായിരുന്ന ഖോദബന്ദ മിർസ തന്റെ സിംഹാസനാരോഹണം ഖിസിൽബാഷ് അനുയായികളോടൊപ്പം ആഘോഷിക്കാൻ ആരംഭിച്ചു. എന്നാൽ സുഖം പ്രാപിച്ച ഷാ മകനെ അന്ധനാക്കിക്കൊണ്ട് ശിക്ഷിക്കുകയും സിംഹാസനം ഏറ്റെടുക്കുന്നതിൽ നിന്ന് അദ്ദേഹത്തെ സ്ഥിരമായി അയോഗ്യനാക്കുകയും ചെയ്തു.[7] ഭാഗികമായി മാത്രമാണ് അന്ധത ബാധിച്ചതെങ്കിലും അദ്ദേഹത്തെ ഒരു സുരക്ഷിത സ്ഥാനത്തേക്ക് കടത്താൻ പദ്ധതിയിട്ട അനുയായികൾ കെട്ടിച്ചമച്ച ഒരു രാജ്യദ്രോഹത്തിന്റെ കാരണം പറഞ്ഞ്  രാജ്യത്തിന് പുറത്തേക്ക് കടത്താൻ പദ്ധതിയിട്ടു. എന്നാൽ ഗൂഢാലോചന പൊളിഞ്ഞതോടെ രാജകുമാരന്റെ അനുയായികൾ വധിക്കപ്പെടുകയും രാജകുമാരൻ അലാമുട്ട് കോട്ടയിൽ തടവിലാക്കപ്പെടുകയും ചെയ്തു. പിന്നീട് അബ്ബാസിന്റെ പിൻഗാമിയായ ഷാ സാഫി അദ്ദേഹത്തെ കൊലപ്പെടുത്തി.[8]

അപ്രതീക്ഷിതമായി, അബ്ബാസ് ഇപ്പോൾ തന്റെ അനന്തരാവകാശിയായി തിരഞ്ഞെടുത്തത് മുഹമ്മദ് ബക്കർ മിർസയുടെ മകൻ സാം മിർസ എന്ന ക്രൂരനും അന്തർമുഖനും പിതാവിന്റെ കൊലപാതക കാരണത്താൽ മുത്തച്ഛനെ വെറുക്കുന്നുവെന്ന് പറയപ്പെടുന്നതായ ഒരു കഥാപാത്രത്തെയായിരുന്നു. ഷാ അബ്ബാസിന്റെ പിൻഗാമിയായി 1629-ൽ പതിനേഴാമത്തെ വയസ്സിൽ ഷാ സാഫി എന്ന പേരിൽ ഭരണമേറ്റത് അദ്ദേഹമാണ്.

സന്തതിപരമ്പര

തിരുത്തുക

രണ്ടുതവണ വിവാഹം കഴിച്ച സാഫി മിർസയുടെ ആദ്യ ഭാര്യ ഷാ ഇസ്മായിൽ രണ്ടാമന്റെ മകൾ ഫഖർ ജഹാൻ ബീഗമായിരുന്നു. 1601 നവംബറിൽ ഇസ്ഫഹാനിൽ വെച്ച് അവർ വിവാഹിതരായി. അവൾ അയാളുടെ  മകൻ സൊൽത്താൻ  സൊലൈമാൻ മിർസയുടെ അമ്മയായിരുന്നു. 1621-ൽ അന്ധനാക്കപ്പെട്ട അദ്ദേഹം 1632 ഓഗസ്റ്റിൽ ഖാസ്‌വിനിലെ അലാമുട്ടിൽ വച്ച് കൊല്ലപ്പെട്ടു.[9] ജോർജിയക്കാരിയായ ദിലാറാം ഖാനും ആയിരുന്നു ആയിരുന്നു അദ്ദേഹത്തിന്റെ രണ്ടാമത്തെ ഭാര്യ.[10] ഈ വിവാഹത്തിലെ മകൻ സൊൾത്താൻ അബുൽ-നാസർ സാം മിർസ, സാഫി എന്ന പേരിൽ ഷാ ആയിരുന്നു.[11]

  1. Bomati & Nahavandi 1998, പുറം. 235
  2. "ČARKAS". Archived from the original on 2 November 2014. Retrieved 11 May 2015.
  3. Blow 2009, പുറങ്ങൾ. 31, 60–61.
  4. Babaie et al. 2004, പുറം. Note. 60, page 157.
  5. Bomati & Nahavandi 1998, പുറങ്ങൾ. 235–236
  6. Bomati & Nahavandi 1998, പുറങ്ങൾ. 236–237
  7. Savory 1980, പുറം. 95
  8. Bomati & Nahavandi 1998, പുറങ്ങൾ. 240–241
  9. American Society of Genealogists (1997). The Genealogist. Association for the Promotion of Scholarship in Genealogy. p. 60.
  10. Babayan, K. (1993). The Waning of the Qizilbash: The Spiritual and the Temporal in Seventeenth Century Iran. Princeton University. p. 97.
  11. Shafiq, M.; Donlin-Smith, T. (2019). Making Gender in the Intersection of the Human and the Divine. Cambridge Scholars Publishing. p. 172. ISBN 978-1-5275-2794-2.
"https://ml.wikipedia.org/w/index.php?title=മുഹമ്മദ്_ബഖർ_മിർസ&oldid=3824977" എന്ന താളിൽനിന്ന് ശേഖരിച്ചത്