ഖാളി അബ്ദുൽ അസീസ്
പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കോഴിക്കോട് രാജ്യത്ത് (ഇന്നത്തെ ഇന്ത്യൻ യൂണിയനിൽ പെട്ട കോഴിക്കോട് ജില്ല ) ജീവിച്ചിരുന്ന ഇസ്ലാമിക മതപണ്ഡിതനും, ഖാദിരിയ്യ സൂഫി സന്യാസി പ്രമുഖും, ഖാളിയും, യോദ്ധാവുമായിരുന്നു അബ്ദുൽ അസീസ് ഇബ്നു ശിഹാബുദ്ദീൻ അഹ്മദ്. 'അബ്ദുൽ അസീസ് നാസറുദ്ദീൻ' എന്നും അദ്ദേഹം അറിയപ്പെടുന്നു.[1]
പോർച്ചുഗീസ് അധിനിവേശത്തിനെതിരെ പടപൊരുതിയ യോദ്ധാവ് കൂടിയായിരുന്നു ഖാസി അസീസ്. ആയുധ നിർമ്മാണത്തിൽ കോഴിക്കോടിനെ സഹായിച്ച പോർച്ചുഗീസ് തടവുകാരെ പോർച്ചുഗീസ് ചാരന്മാർ കടത്തി കൊണ്ട് പോയപ്പോൾ രാജ്യ രഹസ്യങ്ങളറിയുന്ന അവരെയും അകമ്പടി സേവിച്ച പറങ്കി സൈനികരെയും തേടി പിടിച്ചു കണ്ണൂരിൽ വെച്ച് വധിച്ചു കളഞ്ഞ സുപ്രധാന സൈനിക നീക്കം നടത്തിയത് അസീസ് നിയോഗിച്ച 200 മാപ്പിള യോദ്ധാക്കളായിരുന്നു. [2]
പ്രസിദ്ധമായ ചാലിയം യുദ്ധത്തിൽ സാന്നിധ്യമറിയിച്ചിരുന്നു. പോർച്ചുഗീസ് സൈന്യത്തിനെതിരെ യുദ്ധം ചെയ്ത് ചാലിയം കോട്ട പിടിച്ചെടുത്തസാമൂതിരി സൈന്യത്തിൽ ഇദ്ദേഹം അംഗമായിരുന്നു. [3] സാമൂതിരിയുടെ ഉപദേശക സമിതിയിൽ അംഗമായിരുന്ന ഇദ്ദേഹം [4] കുഞ്ഞാലി മൂന്നാമൻ അടക്കമുള്ള മരക്കാർ സൈന്യാംഗങ്ങൾ ഇദ്ദേഹത്തിന്റെ മുരീദന്മാർ (ആത്മീയ ശിഷ്യന്മാരും) മരയ്ക്കാർ സൈന്യത്തിന്റെ ആത്മീയ ഉപദേഷ്ടാവുമായിരുന്നു.[5] പോർച്ചുഗീസ് വിരുദ്ധ നായകനും സാഹിത്യകാരനുമായ ചരിത്ര പുരുഷൻ ഖാളി മുഹമ്മദ് ഇദ്ദേഹത്തിന്റെ മകനാണ്. 1026 ഇൽ മരണം. [6]
അവലംബം
തിരുത്തുക- ↑ Saddam, Chaliyathinte Charitra Chalanagal ,30
- ↑ C. K. Kareem, Kerala Muslim Directory, vol: I, Cochin, 1997, pp. 165- 66
- ↑ Prof. T. Abdul Aziz, Prof. T. Abdul Azeez, 'Illathayitheerunna Mullamar', Chandnka Weekend Edition. Calicut,16.8.1998,., p.56
- ↑ Qazi Muhammad,fathul mubeen., verses. 272-273, trans Prof. T. Abdul Azeez p. 18
- ↑ P. K. Muhammad Kunhi, Muslimkalum Kerala Samskaravum' Trichur, p. 78.
- ↑ കോഴിക്കോട്ടെ മുസ്ലിം ചരിത്രം -കോഴിക്കോട് ഖാസി പരമ്പര- ഫോക്കസ് പബ്ലിക്കേഷൻസ് (1994)- പേജ് 106