അറബിക് കാലിഗ്രാഫി

(Islamic calligraphy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അറബി അക്ഷരങ്ങൾ കൊണ്ടുള്ള ദൃശ്യകലയാണ് അറബി കാലിഗ്രാഫി. ഖുർആൻ പകർത്തി എഴുതുന്നതിലൂടെ ഈ കലാരൂപം വികാസം കൊള്ളുകയായിരുന്നു. വാക്കുകളും വാക്യങ്ങളും ഉൾകൊള്ളുന്ന ആശയങ്ങളെ ചിത്രത്തിലൂടെ ആവിഷ്‌കരിക്കുന്ന രീതിയിലേക്ക് ഇത് വളർന്നു വികസിച്ചിട്ടുണ്ട്. ആധുനിക ചിത്രകലയിലെ മിക്ക സങ്കേതങ്ങളും കാലിഗ്രാഫിയിലൂടെ പ്രകടമാക്കാൻ സാധിക്കുന്ന തരത്തിലേക്ക് കാലിഗ്രാഫി വളർന്നു എന്നത് ഇതിന്റെ സർഗമൂല്യത്തെ അടയാളപ്പെടുത്തുന്നു.

അറബി കാലിഗ്രഫി മാതൃക

അക്ഷരങ്ങളുടെ പ്രത്യേകരീതിയിലുള്ള ക്രമീകരണത്തിലൂടെ മനോഹരമായ ചിത്രമാക്കി മാറ്റുന്ന കലയാണ് കലിഗ്രഫി. ഒന്നാം നൂറ്റാണ്ടോടെ തന്നെ റോമൻ കൊത്തുപണികളിൽ ലാറ്റിൻ അക്ഷരമാല കൊണ്ടുള്ള കലിഗ്രഫി കാണാൻ കഴിയും . നാലും, അഞ്ചും നൂറ്റാണ്ടുകൾക്കു മുൻപേ തന്നെ ബൈബിൾ പകർത്തിയെഴുതുന്നതിൽ കലിഗ്രഫി ഉപയോഗിച്ചിരുന്നു. പ്രധാനമായും അറബിഭാഷയിലാണ് ഈ കലാരൂപം കൂടതലായി ഉപയോഗിച്ചുവരുന്നത്. ചൈനീസ് നാഗരികതയിലും കലിഗ്രഫി ഉണ്ടായിരുന്നെങ്കിലും അക്ഷരങ്ങളെ ഒറ്റയൊറ്റയായി മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഖുർആൻ രേഖപ്പെടുത്തുന്നതിനുവേണ്ടി അറബി ലിപി വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ ആരംഭിച്ച ലിപി പരിഷ്ക്കരണ ശ്രമങ്ങളിൽ നിന്നുമാണ് അറബി കലിഗ്രഫി രൂപപ്പെട്ടു വന്നത്. ഖുർആൻ ലിഖിതം, മദ്രസകൾ, പള്ളികൾ, എന്നിവ അലങ്കരിക്കുന്നതിന് ചിത്രങ്ങളുടെ രൂപത്തിൽ കലിഗ്രഫി ഉപയോഗിക്കുന്നു.

ഖുർആൻ കാലിഗ്രഫി
സൂറത്തു അത്തീൻ അറബി കാലിഗ്രാഫിയിൽ

വ്യത്യസ്ത തരം അറബി കലിഗ്രഫി ലിപികൾ ഉണ്ട്‌.:-

  • കൂഫി ലിപി,
  • നസ്ഖ് ലിപി,
  • ഥുലുഥ്
  • മുഹഖ്ഖഖ്  റയ്ഹാനി,
  • റുഖ്അ,
* സൂറത്തുൽ അലഖ് തുഘ്ര കാലിഗ്രഫിയിൽ
  • തൗഖി,
  • മഗരിബി,
  • ഫാർസി
  • തുഘ്ര
"https://ml.wikipedia.org/w/index.php?title=അറബിക്_കാലിഗ്രാഫി&oldid=3850213" എന്ന താളിൽനിന്ന് ശേഖരിച്ചത്