ഖലീഫ ബിൻ സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ (അറബി: خليفة بن زايد بن سلطان آل نهيان, ) ഇംഗ്ളീഷിൽ Sheikh Khalifa bin Zayed Al Nahyan എന്നുമാണ് 'ഷെയ്ഖ് ഖലീഫ' എന്നറിയപ്പെട്ടിരുന്ന ഇദ്ദേഹത്തിന്റെ പൂർണമായ പേര്.

ഖലീഫ അൽ നഹ് യാൻ
Khalifa Al Nahyan in 2013
2nd President of the United Arab Emirates
പദവിയിൽ
ഓഫീസിൽ
3 November 2004
പ്രധാനമന്ത്രിMaktoum bin Rashid Al Maktoum
Mohammed bin Rashid Al Maktoum
മുൻഗാമിZayed bin Sultan Al Nahyan
Ruler of Abu Dhabi
പദവിയിൽ
Reign
2 November 2004
മുൻഗാമിZayed bin Sultan Al Nahyan
വ്യക്തിഗത വിവരങ്ങൾ
ജനനം
Khalifa bin Zayed Al Nahyan

(1948-09-07)7 സെപ്റ്റംബർ 1948
Al Ain, Trucial States
(now United Arab Emirates)
മരണം13 മേയ് 2022(2022-05-13) (പ്രായം 73)
പങ്കാളിShamsa bint Suhail Al Mazrouei (1964)[1]:48
കുട്ടികൾ
മാതാപിതാക്കൾ

ജനനം: 1948 സെപ്റ്റംബർ 7നും, 2022 മെയ് 13ന് 73 വയസിലുമായിരുന്നു മരണം. ഐക്യ അറബ് എമിറേറ്റ്സിന്റെ അഥവാ  യുഎഇയുടെ രണ്ടാമത്തെ പ്രസിഡണ്ടും, അബുദാബിയുടെ അമീറും, യുണൈറ്റഡ് ഡിഫൻസ് ഫോഴ്‌സിന്റെ പരമോന്നത സൈന്യാധിപനും ആയിരുന്നു.

ആധുനിക യുഎഇയുടെ സ്‌ഥാപകനായിരുന്ന ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നാഹ്യാൻ (1 ഡിസംബർ 1918 – 2 നവംബർ 2004) അഥവാ ഷെയ്ഖ് സായിദ് മരണമടഞ്ഞതിനെ തുടർന്ന്, 2004 നവംബർ 2ന് ഇദ്ദേഹത്തിന്റെ പിൻഗാമിയായാണ് ഷെയ്ഖ് സായിദിന്റെ മൂത്ത മകനായി ജനിച്ച ഷെയ്ഖ് ഖലീഫ അബുദാബിയുടെ ഭരണാധികാരിയായി ചുമതലയേറ്റത്. അടുത്ത ദിവസം തന്നെ അബുദാബി, ദുബൈ, ഷാർജ, ഫുജൈറ, അജ്‌മാൻ, ഉം അൽ കുവൈൻ, റാസ് അൽ ഖൈമ എന്നിങ്ങനെ ഏഴ് എമിറേറ്റുകൾ ചേർന്ന യുണൈറ്റഡ് അറബ് എമിറേറ്റ്സ് അഥവാ യുഎഇയുടെ പ്രസിഡണ്ടായും ഇദ്ദേഹം ചുമതലയേറ്റിരുന്നു.

പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നാഹ്യാന്റെ അനാരോഗ്യം കാരണമായി അടുത്ത കിരീടാവകാശി എന്ന നിലയിൽ ഷെയ്ഖ് ഖലീഫ 1990 കളുടെ അവസാന പാദം മുതൽക്കുതന്നെ ഭരണകാര്യങ്ങൾ നോക്കി തുടങ്ങിയിരുന്നു. ഇദ്ദേഹം മേൽനോട്ടം തുടങ്ങിയ ശേഷം വിപ്ളവകരമായ മാറ്റങ്ങളാണ് യുഎഇയിൽ ഉണ്ടായത്. ഇന്ന് ലോകോത്തര നിലവാരത്തിലേക്കുയർന്ന രാജ്യമായി യുഎഇയെ മാറ്റിയെടുക്കുന്നതിൽ 'ഷെയ്ഖ് ഖലീഫ'യുടെ പങ്ക് ചെറുതായിരുന്നില്ല.

രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവൽക്കരണത്തിന് വിജയകരമായി സംഭാവന നൽകിയ എണ്ണ, വാതക മേഖലയുടെയും മറ്റു വ്യവസായങ്ങളുടെയും കുതിച്ചു ചാട്ടത്തിന് ഷെയ്ഖ് ഖലീഫ നേതൃത്വം നൽകി. ഇത് സന്തുലിതവും സുസ്ഥിരവുമായ വികസനം കൈവരിക്കുന്നതിൽ യുഎഇയെ ഗണ്യമായി സഹായിച്ചു.

അടുത്ത 50 വർഷത്തെ വികസനം എങ്ങനെയായിരിക്കണം എന്നതിനായി 'ഷെയ്ഖ് ഖലീഫ' മുന്നോട്ടുവെച്ച 10 പ്രിൻസിപ്പലുകളെ അടിസ്‌ഥാനമാക്കിയാണ് ഇന്നത്തെ യുഎഇയുടെ എല്ലാ വികസനങ്ങളും മുന്നോട്ടു പോകുന്നത്. 2016ൽ ഉണ്ടായ പക്ഷാഘാതത്തെ തുടർന്ന് പൊതു വേദികളിൽ ശൈഖ് ഖലീഫ (ഷെയ്ഖ് ഖലീഫ) സജീവമായിരുന്നില്ല.

1) https://emiratitimes.com/50-years-of-uae-interesting-facts-figures-of-the-present-and-the-past/

2) https://emiratitimes.com/uaes-10-principles-for-next-50-years-decreed-by-sheikh-khalifa-bin-zayed/

3) http://wam.ae/en/details/1395303046735

4) https://en.wikipedia.org/wiki/Khalifa_bin_Zayed_Al_Nahyan

  1. "ആർക്കൈവ് പകർപ്പ്" (PDF) (in English). Archived from the original (PDF) on 2018-05-26. Retrieved 5 February 2017.{{cite web}}: CS1 maint: unrecognized language (link)