അൽ ഐൻ

(Al Ain എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വലിപ്പത്തിന്റെ കാര്യത്തിൽ ഐക്യ അറബ് എമിറേറ്റുകളിലെ നാലാമത്തേതും അബുദാബി എമിറേറ്റിലെ രണ്ടാമത്തേതുമായ പട്ടണമാണ്‌ അൽ-ഐൻ. ഈ നഗരത്തിന്റെ പച്ചപ്പ് കാരണം "പൂന്തോട്ട നഗരം"(Garden City) എന്നും അറിയപ്പെടുന്നു. യു.എ.ഇ. യുടെ തലസ്ഥാനനഗരിയായ അബുദാബിയിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ കിഴക്കായും ദുബൈയിൽ നിന്ന് 120 കിലോമീറ്റർ തെക്ക്മാറിയുമാണ്‌ അൽ-ഐൻ സ്ഥിതിചെയ്യുന്നത്. 2009 ലെ കണക്ക് പ്രകാരം ഇവിടുത്തെ ജനസംഖ്യ 374,000 ആണ്‌. യു.എ.ഇ.യുടെ ആദ്യ രാഷ്ട്രപതി ഷെയ്‌ഖ് സായിദ് ബിൽ സുൽത്താൻ അൽ-നഹ്യാന്റെ ജന്മസ്ഥലംകൂടിയാണ്‌ അൽ-ഐൻ. രാജ്യത്തിലെ തദ്ദേശിയർ ഏറ്റവും കൂടുതൽ വസിക്കുന്നതും അൽ-ഐനിലാണ്‌. ഒമാന്റെ അതിർത്തിയോട് ചേർന്നാണ്‌ അൽ-ഐന്റെ കിടപ്പ്. ഭൂമിശാസ്ത്രപരമായി യു.എ.ഇ.യുടെ മദ്ധ്യഭാഗത്ത് നിന്ന് ഒരു ത്രികോണം പോലെയുള്ള വിശാലപാത അൽ-ഐൻ,അബുദാബി,ദുബൈ എന്നിവയെ ബന്ധിപ്പിക്കുന്നു. ഈ ഓരോപട്ടണവും മറ്റു പട്ടണവുമായി ഏകദേശം 130 കിലോമീറ്റർ അകലത്തിലായി നിലകൊള്ളുന്നു.

Al-ʿAin

ٱلْعَيْن (in Arabic)
Al Ain, United Arab Emirates
Nickname(s): 
مَدِيْنَة ٱلْحَدِيْقَة[1]
The Garden City[2] (of Abu Dhabi,[3] the UAE[4] or the Gulf)[5][6]
Al-ʿAin is located in United Arab Emirates
Al-ʿAin
Al-ʿAin
Location of Al Ain in the UAE
Al-ʿAin is located in Middle East
Al-ʿAin
Al-ʿAin
Al-ʿAin (Middle East)
Al-ʿAin is located in Asia
Al-ʿAin
Al-ʿAin
Al-ʿAin (Asia)
Coordinates: 24°12′27″N 55°44′41″E / 24.20750°N 55.74472°E / 24.20750; 55.74472
CountryUnited Arab Emirates
EmirateAbu Dhabi
Municipal regionAl-Ain
Subdivisions
  • Al Jimi
  • Al Qattara
  • Al Muaiji
  • Al Mutaredh
  • Al Towayya
  • Al Foah
  • Al Masoudi
  • Al Khrair
  • Al Sarooj
  • Hili
  • Falaj Hazza[7]
  • Zakher
  • Al Maqam
  • Sh'ab Al Ashkher
  • Al Khalidiya
  • Al Shoaibah
  • Al Bateen
  • Al Agabiyya
  • Al Khabisi
  • Al Markhaniya
  • Ne'mah
  • Al Niyadat
  • Al Kuwaitat
  • Al Jahli
  • Al Salamat
  • Al Yahar, Mezyad
  • Al Dhahir
  • Um Ghafah
  • Oud Al Tobah
  • Al Hiyar
  • Nahil
  • Sweihan
  • Al Sad
  • Rimah
  • Al Khazna
  • Al Arad
  • Al Dhahrah
  • Al Manaseer
  • Al Basrah
  • Al Wagan
  • Al Qoua
ഭരണസമ്പ്രദായം
 • SheikhKhalifa bin Zayed Al Nahyan
 • Ruler's Representative of the Eastern Region of the Emirate of Abu DhabiTahnoun bin Mohammed Al Nahyan
വിസ്തീർണ്ണം
 • ആകെ15,100 ച.കി.മീ.(5,800 ച മൈ)
ഉയരം
292 മീ(958 അടി)
ജനസംഖ്യ
 (2017)
 • ആകെ766,936
 • ജനസാന്ദ്രത51/ച.കി.മീ.(130/ച മൈ)
സമയമേഖലUTC+4 (UAE Standard Time)
Official nameCultural Sites of Al Ain (Hafit, Hili, Bidaa Bint Saud and Oases Areas)
CriteriaCultural: iii, iv, v
Reference1343
Inscription2011 (35-ആം Session)

ചരിത്രം

തിരുത്തുക
 
അൽ ഐനിലെ ഒരു സാധാരണ തെരുവ്

ചരിത്രപരമായി ഈ ഭൂപ്രദേശം അറിയപ്പെട്ടിരുന്നത് തവാം,അൽ-ബുറൈമി ഒയാസിസ്,അൽ-ഐൻ എന്നിങ്ങനെയാണ്‌. "നീരുറവ" എന്നാണിതിന്റെ അർത്ഥം. 4000 വർഷങ്ങൾക്കു മുമ്പ് തന്നെ നിരന്തര ജനവാസമുള്ള ഈ പ്രദേശം രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിന്റെ കേന്ദ്രസ്ഥലമായാണ്‌ പരിഗണിക്കപ്പെടുന്നത്. ഇന്ന് ഒമാനി പട്ടണമായ ബുറൈമിയുടെ നഗരഭാഗങ്ങൾ അൽ-ഐനുമായി ലയിച്ചിരിക്കുന്നു. 2006 വരെ അൽ-ഐനും ബുറൈമിയും ഒരു പൊതു അതിർത്തി പങ്കിടുകയും ഒറ്റ യൂനിറ്റെന്ന പോലെ പ്രവർത്തിക്കുകയും ചെയ്തു വന്നു. പിന്നീട് അതേവർഷം സെപ്റ്റംബർ 14 ന്‌ യു.എ.ഇ. സർക്കാർ പൊതു അതിർത്തി അടക്കുകയും ബുറൈമിയിൽ നിന്ന് യു.എ.ഇ.യിലേക്കോ ഇവിടെ നിന്ന് ബുറൈമിയിലേക്കോ പോകുന്ന എല്ലാ വ്യക്തികൾക്കും എമിഗ്രേഷൻ ക്ലിയറൻസ് നിർബന്ധമാക്കി ഉത്തരവിറക്കുകയും ചെയ്തു. പേർഷ്യൻ ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്ക് പ്രധാന കവാടത്തിലൂടെ പോകാമെങ്കിൽ വിദേശികൾക്ക് "ഹിലി" ക്രോസ്സിങ്ങോ ഇന്റർകോണ്ടിനെന്റൽ ക്രോസിങ്ങോ വഴി പോകണം.

ജനങ്ങൾ ഇവിടെ വാസമുറപ്പിക്കുന്നതിൽ പ്രധാന ആകർഷണ ഘടകമായത് ഇവിടെ കാണപ്പെടുന്ന നിരവധി ഭൂഗർഭ നീരുറവകളാണ്‌‌. ഒട്ടകയോട്ട മത്സരങ്ങളും ഒട്ടകങ്ങളുടെ പ്രജനനവും ഉൾപ്പെടെയുള്ള അതിന്റെ ഭൂതകാല പാരമ്പര്യം ഇപ്പോഴും നിലനിൽക്കുന്നു. "ഫലജ്" എന്ന പേരിൽ അറിയപ്പെടുന്ന പുരാതന ജലസേചന രീതി ഇപ്പോഴും ചില ഭാഗങ്ങളിലുണ്ട്. ഭൂഗർഭ ജലം ടണൽ ശൃംഖലയിലൂടെ വിതരണം നടത്തി എവിടെയെങ്കിലും വെച്ച് തുറന്ന ചാനലിലൂടെ ഒഴുകാൻ അനുവദിച്ച് ആവശ്യാനുസരണം ഒഴുക്കിനെ നിയന്ത്രിച്ചും തിരിച്ച് വിട്ടും നടത്തുന്ന ജലസേചന രീതിയാണ്‌ ഫലജ്.

ഭൂമിശാസ്ത്രം

തിരുത്തുക
 
ജബൽ ഹഫീത്

അബുദാബി എമിറേറ്റിന്റെ കിഴക്കൻ മേഖലയിൽ ‍ദുബൈയുടെ തെക്കും അബുദാബിയുടെ കിഴക്കുമായാണ്‌ അൽ-ഐൻ സ്ഥിതിചെയ്യുന്നത്. കിഴക്കൻ മേഖല ഏകദേശം 13,100 ചതുരശ്ര കിലോമീറ്റർ ഉൾകൊള്ളുന്നു. കിഴക്ക് ഒമാനും,ദുബൈ,ഷാർജ എന്നിവ വടക്കും,അബുദാബി പടിഞ്ഞാറും ശ്യൂന്യ മരുഭൂമി, സൗദി അറേബ്യ എന്നിവ തെക്കും സ്ഥിതിചെയ്യുന്നു. അൽ ഐന്റെ ഭൂവിഭാഗം കിഴക്കോട്ട് യാത്രചെയ്യും തോറും അതുല്യവും വ്യത്യസ്തവുമാണ്‌. 1,300 മീറ്റർ ഉയരത്തലായി തെക്ക്കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ജബൽ ഹഫീത് പർ‌വതം അൽ-ഐന്റെ നിത്യസ്മാരകമാണ്‌. അൽ-ഐനിറ്റെ വടക്കും കിഴക്കുമായി വിവിധ ഘടനയിലുള്ള ഡ്യൂൺസുകളും കാണാം.

  1. ʿAbd Al-Nūr, Wadīʿ (2 August 2017). "المبزّرة الخضراء واحة سياحة ... ومقصد علاج" (in അറബിക്). Al-Ain: Al-Hayat. Archived from the original on 2019-06-16. Retrieved 7 January 2019.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; CNN 10-2018 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; TheNational 18-04-2019 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; OBG2010 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; RoughGuides2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; RoughGuides2016B എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ENA 12-2014 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.

ബാഹ്യ കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അൽ_ഐൻ&oldid=3995350" എന്ന താളിൽനിന്ന് ശേഖരിച്ചത്