ഖാദിയാൻ

ഗുർദാസ്പൂരിലെ ഗ്രാമം

പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയാണ് ഖാദിയാൻ. ഈ ജില്ലയിലെ വലിയ പട്ടണങ്ങളിൽ നാലാമത്തെ വലിയ പട്ടണവുമാണിത്. അമൃത്സറിനു വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഖാദിയാൻ ഏറ്റവും അറിയപ്പെടുന്നത് അഹമദിയ്യാ വിഭാഗത്തിന്റെ സ്ഥാപകനായ മിർസ ഗുലാം അഹമദ് ഖാദിയാനിയുടെ (1835-1908) ജന്മദേശവും, അഹമദിയ്യാ പ്രസ്ഥാനത്തിന്റെ ഇന്ത്യയിലെ ആസ്ഥാനവുമായിട്ടാണ്.

ഖാദിയാൻ

ਕਾਦੀਆਂ · قادیان
പട്ടണം
Minaratul Masih is one of the major landmarks of Qadian
Minaratul Masih is one of the major landmarks of Qadian
രാജ്യം India
സംസ്ഥാനംപഞ്ചാബ്
ജില്ലഗുർദാസ്പൂർ
ഉയരം
250 മീ(820 അടി)
ജനസംഖ്യ
 (2011)[1]
 • ആകെ21,899
Languages
 • Officialപഞ്ചാബി
സമയമേഖലUTC+5:30 (IST)
വെബ്സൈറ്റ്alislam.org

പേരിനു പിന്നിൽ

തിരുത്തുക

മിർസാ ഹാദി ബെയിഗ് എന്ന ഒരു ഖാളി (ഇസ്ലാം മത പണ്ഡിതൻ, നിയമജ്ഞൻ) 1530-ൽ സ്ഥാപിച്ചതാണ് ഈ പട്ടണം. മുഗൾ ചക്രവർത്തിമാരുടെ താവഴി അവകാശപ്പെട്ടിരുന്ന മിർസാ ഹാദി ബെയ്ഗിനു ബാബർ ചക്രവർത്തി പതിച്ചു കൊടുത്ത എൺപതു ഗ്രാമങ്ങളുടെ സിരാകേന്ദ്രമായി ഈ പ്രദേശത്തെ തിരഞ്ഞെടുത്ത് ഇസ്ലാം പൂർ ഖാളി എന്ന് പേരിട്ടു. അതു പിന്നീട് ഖാളിമാജി, (മാജി എന്നാൽ കാള. കാളകൾ ധാരാളമായി വിഹരിച്ചിരുന്ന പ്രദേശമായിരുന്നത്രേ ഇവിടം) പിന്നീട് വെറും ഖാളി എന്നും ഒടുവിൽ ഖാദിയാൻ എന്നുമായി എന്നാണ് ചരിത്രം.

ചരിത്രം

തിരുത്തുക

മുഗളന്മാരിൽ നിന്നു സിഖ് ഭരണത്തിൻ കീഴിലേക്ക് കൈമാറ്റം സംഭവിച്ച ഖാദിയാൻ, സമീപത്തെ മറ്റ് അഞ്ച് ഗ്രാമങ്ങളോടൊപ്പം മഹാരാജ രഞ്ജിത് സിങ്ങിന്റെ കാലത്ത് മിർസാ ഗുലാം മുർത്തസക്ക് 1834-ൽ നൽകപ്പെട്ടു. കാശ്മീരിലും പെഷവാറിലും ഹസാറായിലും മറ്റും സിഖുക്കാർക്ക് നൽകിയിരുന്ന സൈനിക പിൻബലത്തെ മാനിച്ചായിരുന്നു ഈ സമ്മാനം. മിർസ ഗുലാം അഹമദിന്റെ പിതാവാണ് മിർസ മുർതസ.

അഹമദിയ്യാ കേന്ദ്രം

തിരുത്തുക

വെറുമൊരു കുഗ്രാമം ആയിരുന്ന ഖാദിയാൻ ലോക ശ്രദ്ധയിലേക്ക് വരുന്നത് 1889-ൽ മിർസാ ഗുലാം അഹമദിന്റെ ദൗത്യ പ്രഖ്യാപനത്തോടെയാണ്. ആ വർഷമാണ് അഹമദിയ്യ പ്രസ്ഥാനത്തിന്റെ സംസ്ഥാപന വർഷമായി ഗണിക്കപ്പെടുന്നത്. 1891-ൽ അഹമദിയ്യാ വാർഷിക സമ്മേളനം ആദ്യമായി ചേർന്നത് മുതൽ നാളിതുവരെ ഖാദിയാൻ ജലസ സാലാന (വാർഷിക സംഗമം) നടന്നു വരുന്നു. ഇന്ത്യാവിഭജനത്തെ തുടർന്നു അഹമ്മദീയരിൽ ഏറെ പേരും പാകിസ്താനിലേക്ക് കുടിയേറിയപ്പോൾ ആസ്ഥാനം റബ്വ്വയിലേക്ക് മാറി. ഖാദിയാൻ പിന്നീടും ഇന്ത്യയിലെ അഹമദിയ്യ ആസ്ഥാനമായും, അഹമദിയ്യ പഠന കേന്ദ്രവുമായി തുടർന്നു.

ഖാദിയാനിലെ മതം[2]
മതം ശതമാനം
ഹിന്ദുക്കൾ
51.89%
സിഖ്ക്കാർ
31.44%
മുസ്ലിങ്ങൾ
12.97%
ക്രിസ്താനികൾ
3.33%
മറ്റുള്ളവർ
0.37%

2013-ലെ ദേശീയ സെൻസസ് അനുസരിച്ച് ഖാദിയാനിലെ ജനസംഖ്യ 40827 ആണ്. 46:54 എന്നതാണ് സ്ത്രീ :പുരുഷ അനുപാതം. സാക്ഷരത നിലവാരം 75%, ദേശീയ ശരാശരിയായ 74.04%-നേക്കാൾ സ്വല്പം ഉയർന്നതാണ്. വിഭജനത്തിനു മുമ്പ് മുസ്ലീം ഭൂരിപക്ഷ പ്രദേശമായിരുന്ന ഖാദിയാൻ, വിഭജനത്തോടൊപ്പം സംഭവിച്ച പാലായനത്തെ തുടർന്ന് ഹിന്ദു സിഖ് പ്രദേശമായി. പാകിസ്താനിൽ നിന്നുമുള്ള ഹിന്ദു സിഖ് കുടിയേറ്റമാണ് ഈ മാറ്റതിനു ഹേതുവായത്.


  1. http://www.censusindia.gov.in/pca/SearchDetails.aspx?Id=23295
  2. "Gurdaspur Religion Census 2011". Retrieved 16 November 2015.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഖാദിയാൻ&oldid=3490430" എന്ന താളിൽനിന്ന് ശേഖരിച്ചത്