കൾസൂബായി
മഹാരാഷ്ട്രയിൽ സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ടത്തിലെ ഒരു മലയാണ് കൾസൂബായി (മറാഠി: कळसूबाई शिखर). മഹാരാഷ്ട്രയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമാണ് 1,646 മീറ്റർ (5,400 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കൾസൂബായി കൊടുമുടി.[1] ഇതിന്റെ നെറുകയിലായി പ്രശസ്തമായ കൾസൂബായി ക്ഷേത്രം സ്ഥിതി ചെയ്യുന്നു.
കൾസൂബായി | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 1,646 മീ (5,400 അടി) |
Prominence | 1080 m |
Listing | List of Indian states and territories by highest point |
Coordinates | 19°36′04″N 73°42′33″E / 19.60111°N 73.70917°E |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | നാസിക് ജില്ലയിലെ ഇഗത്പുരി താലൂക്കിന്റെയും അഹമ്മദ് നഗർ ജില്ലയിലെ അകോലെ താലൂക്കിന്റെയും ഇടയിൽ, മഹാരാഷ്ട്ര, ഇന്ത്യ |
Parent range | പശ്ചിമഘട്ടം |
ഭൂവിജ്ഞാനീയം | |
Age of rock | സിനോസോയിക് |
Type of rock | ബസാൾട്ട് and ലാറ്റെറൈറ്റ് |
Climbing | |
Easiest route | ബാരി ഗ്രാമത്തിൽ നിന്നും ട്രെക്കിംഗ് |
പേരിനു പിന്നിൽ
തിരുത്തുകകൾസൂബായി, രത്നാബായി, കത്രബായ് എന്നീ മൂന്ന് സഹോദരിമാരിൽ ഒരാളുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്. പണ്ട് കൾസൂ എന്നു പേരായ ആദിവാസി പെൺകുട്ടി ഈ മലയുടെ മുകളിലേക്ക് തനിയെ നടന്ന് കയറുകയും ഒരുപാട് കാലം അവിടെ താമസിച്ചുവെന്നും ആണ് ഐതിഹ്യം. അവൾക്ക് എന്ത് സംഭവിച്ചു എന്നത് ഒരു രഹസ്യമായി തുടരുന്നു.എന്നാൽ താമസിയാതെ നാട്ടുകാർ അവളെ ഒരു ദേവതയായി ആരാധിക്കാൻ തുടങ്ങി. ഈ മലയുടെ ഏറ്റവും ഉയർന്ന ഭാഗത്ത് കൾസൂബായി പതിഷ്ഠയായി ഒരു ചെറിയ ക്ഷേത്രം നിലകൊള്ളുന്നു.[2]
സ്ഥാനം
തിരുത്തുകഹരിശ്ചന്ദ്രഗഡ് വന്യജീവി സങ്കേതത്തിലാണ് കൾസൂബായി മല സ്ഥിതി ചെയ്യുന്നത്. നാസിക് ജില്ലയിലെ ഇഗത്പുരി താലൂക്കിന്റെയും അഹമ്മദ് നഗർ ജില്ലയിലെ അകോലെ താലൂക്കിന്റെയും അതിരായി ഈ മല നീണ്ടൂകിടക്കുന്നു. പ്രശസ്ത വിനോദ സഞ്ചാരകേന്ദ്രമായ ഭണ്ഡാർദര ഇതിന്റെ സമീപപ്രദേശത്താണ്.
മലകയറ്റം ഇഷ്ടപ്പെടുന്നവരും കൾസൂബായി ക്ഷേത്ര ഭക്തരും വന്യജീവി പ്രേമികളും വർഷത്തിൽ ഉടനീളം ഇവിടം സന്ദർശിക്കാറുണ്ട്.
ചിത്രശാല
തിരുത്തുക-
കൾസൂബായി പ്രതിഷ്ഠ
-
ക്ഷേത്രച്ചുവരിലെ വാർളി ചിത്രകല
-
കൾസൂബായി ക്ഷേത്രം
അവലംബം
തിരുത്തുക- ↑ Sharma, Sudhir (2013-10-06). "Kalsubai – The Everest of Maharashtra | TravelPlay". Travelplay.in. Archived from the original on 2016-02-20. Retrieved 2016-02-27.
- ↑ https://www.firstpost.com/art-and-culture/in-the-marathi-short-film-kalsubai-a-visual-dialogue-between-past-and-present-evokes-the-legend-of-goddess-kalsu-9666201.html