അപ്പം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അപ്പം (വിവക്ഷകൾ) എന്ന താൾ കാണുക. അപ്പം (വിവക്ഷകൾ)

പെസഹാ ആഘോഷത്തിൽ ഉപയോഗിക്കുന്ന ഒരു പ്രത്യേകതരം അപ്പമാണ് കൽത്തപ്പം . ഇത് ഇൻറിഅപ്പം, കൽത്തപ്പം, കുരിശപ്പം, പെസഹാ അപ്പം എന്നൊക്കെ അറിയപ്പെടുന്നു.

കൽത്തപ്പം
കൽത്തപ്പം മുഴുവൻ
കൽത്തപ്പം പുറകുവശം

പേരിനു പിന്നിൽ തിരുത്തുക

ഇൻറി അപ്പം എന്ന പേരുണ്ടായത്‌ ഐ.എൻ.ആർ.ഐ. (INRI) എന്ന നാലക്ഷരങ്ങളുടെ ആകൃതിയിൽ കുരുത്തോലക്കഷണങ്ങൾ വച്ച്‌ അപ്പം ഉണ്ടാക്കിയിരുന്നതുകൊണ്ടാണ്‌.

കേരളത്തിലെ ചില പ്രദേശങ്ങളിൽ ഈ അപ്പം അടിയിലും മുകളിലും തീകത്തിച്ചു പൊരിച്ചാണ്‌ ഉണ്ടാക്കിയിരുന്നത്‌. അപ്പം ഉണ്ടാക്കുന്ന ഉരുളിക്കു മുകളിൽ വിറകുകലംവച്ച്‌ അതിൽ വിറകും ഇട്ടു കത്തിച്ചാണ്‌ കൽത്തപ്പമുണ്ടാക്കുന്നത്. അങ്ങനെ ചുട്ടെടുക്കുന്ന അപ്പമായതിനാലാണ് ഇതിന് കൽത്തപ്പം എന്നു പേരുവന്നത്.

കുരിശപ്പം എന്ന പേരുവന്നത്‌ ഓശാന ഞായറാഴ്ച ലഭിക്കുന്ന കുരുത്തോല മുറിച്ചു കുരിശാകൃതിയിൽ ഈ അപ്പത്തിനു മുകളിൽ വയ്ക്കുന്നതിനാലാണ്‌.

പെസഹാത്തിരുനാളിൽ ഉണ്ടാക്കുന്നതുകൊണ്ടാണ് പെസഹാ അപ്പമെന്നുപറയുന്നത്.

ചില സ്ഥലങ്ങളിൽ പുളിയാത്തപ്പം എന്നും ഇതിനെ വിളിക്കുന്നു. അപ്പത്തിന്റെ മാവ് പുളിക്കുന്നതിനുമുൻപ് തന്നെ അപ്പം ചുടുന്നതിനാലാണ് ഇതിനെ പുളിയാത്തപ്പം എന്നു വിളിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=കൽത്തപ്പം&oldid=3424064" എന്ന താളിൽനിന്ന് ശേഖരിച്ചത്