കർത്താവ് (വ്യാകരണം)
പ്രവൃത്തി നിർവ്വഹിക്കുന്നത് ആരാണോ (എന്താണോ) അതാണ് വ്യാകരണത്തിൽ കർത്താവ്. ഇത് വാക്യത്തിലെ പ്രധാനപ്പെട്ട ഒരു കാരകമാണ്. കർത്താവിനെ കുറിക്കാൻ സാധാരണവാക്യത്തിൽ (കർത്തരിപ്രയോഗം) നാമത്തെ നിർദ്ദേശികാവിഭക്തിയിൽ എഴുതുന്നു. ഉദാ : പക്ഷി ചിലച്ചു. ഇതിലെ പക്ഷിയാണ് കർത്താവ്.
- ആഖ്യയും കർത്താവും വ്യാകരണത്തിലെ ഭിന്നസങ്കല്പനങ്ങളാണ്. കർത്താവ് ക്രിയയുമായുള്ള ആർത്ഥികബന്ധത്തെ കുറിക്കുമ്പോൾ ആഖ്യ വാക്യത്തിലെ ഉദ്ദേശ്യം, പദക്രമം തുടങ്ങി ഘടനാപരമായ ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. കർത്തരിപ്രയോഗത്തിൽ കർത്താവ് ആഖ്യയായും കർമ്മണിപ്രയോഗത്തിൽ കർത്താവ് ഉപാധി(object)യായും പെരുമാറുന്നു.
ഉദാ:-
- കുട്ടി പന്ത് എറിഞ്ഞു.
- പന്ത് കുട്ടിയാൽ എറിയപ്പെട്ടു. (കർമ്മണിപ്രയോഗം)
രണ്ട് വാക്യത്തിലും കർത്താവ് കുട്ടി തന്നെയാണ്; പക്ഷേ, ആഖ്യ ആദ്യവാക്യത്തിൽ കുട്ടിയും രണ്ടാം വാക്യത്തിൽ പന്തും ആണ്. ഇവിടെ കർമ്മത്തിന് പ്രാധാന്യം നൽകാൻ കർത്താവിനെ പ്രയോജികയിലും കർമ്മത്തെ നിർദ്ദേശികയിലും പ്രയോഗിച്ചിരിക്കുന്നു.