ആമുഖംതിരുത്തുക

മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് കർ‌ണ്ണൻ. കുന്തീപുത്രനായി ജനിച്ചിട്ടും സൂതപുത്രനായി ജീവിക്കേണ്ടി വന്ന ഹതഭാഗ്യനായിട്ടാണ്‌ കർണ്ണനെ ചിത്രീകരിച്ചിരിക്കുന്നത്. വില്ലാളിയും വലിയ ദാനശീലനുമായിരുന്നു സൂര്യപുത്രനായ കർണ്ണൻ എന്നാണ്‌ കഥ. സ്വന്തം അനുജനായ അർജ്ജുനന്റെ അസ്ത്രത്താലാണ് കർണ്ണൻ വധിക്കപ്പെട്ടത്‌.

കർണ്ണന്റെ വധത്തിനു നിരവധി ശാപങ്ങൾ കാരണമായിട്ടുണ്ട്.

പരശുരാമശാപംതിരുത്തുക

ക്ഷത്രിയനായ കർണ്ണൻ ഒരു ബ്രാഹ്മണനെന്ന വ്യാജേനയാണ് ക്ഷത്രിയവിദ്വേഷിയായ പരശുരാമന്റെ അടുക്കലേയ്ക്ക് ആയുധവിദ്യ അഭ്യസിക്കാൻ പോകുന്നത്. ഒരിക്കൽ കർണ്ണന്റെ മടിയിൽ പരശുരാമൻ ഉറങ്ങിക്കിടക്കുമ്പോൾ, ഭയങ്കരനായ ഒരു ഷഡ്പദം (വണ്ട്‌) വന്ന് കർണ്ണന്റെ തുടകൾ തുളക്കുന്നു. ആ വണ്ടിന്റെ പേര് അളർക്കൻ എന്നായിരുന്നു. ഗുരുവിന്റെ നിദ്രക്കു ഭംഗം വരാതിരിക്കുവാൻ കർണ്ണൻ ആ വണ്ടിന്റെ ശല്യം സഹിക്കുകയും ചെയ്യുന്നു. തന്റെ തുടകളെ വണ്ട്‌ തുളച്ചു രക്തം കിനിയുമ്പോൾ, കർണ്ണൻ ഒരു ഭാവഭേദവുമില്ലാതെ പുഞ്ചിരിച്ചുകൊണ്ട് ഇരുന്നു. രക്തം വീണു നനഞ്ഞു. ഗുരുവായ പരശുരാമൻ ഉണർന്നു. ഉണർന്നെണീറ്റ ഗുരു കാണുന്നത് ചോരയൊലിപ്പിച്ചിരിക്കുന്ന കർണ്ണനെ ആണ്. ആ വണ്ട്‌ വാസ്തവത്തിൽ ദംശൻ എന്ന അസുരനായിരുന്നു. പരശുരാമന്റെ പൂർവ്വ പിതാമഹനായ ഭൃഗുവിന്റെ ശാപത്താലാണ് വണ്ടായിത്തീർന്നത്‌. കൃതയുഗത്തിലാണ് ഇത് സംഭവിക്കുന്നത്‌. ദ്വാപരയുഗത്തിൽ പരശുരാമനിൽ നിന്നും മോക്ഷം ലഭിക്കുമെന്ന ശാപമോക്ഷമാണ് അപ്പോൾ സംഭവിച്ചത്. പരശുരാമൻ നോക്കിയയുടനെ വണ്ട്‌ ചത്തുപോയി. ആ വണ്ടിന്റെ ശരീരത്തിൽ നിന്നും ഭയാനകനായ അസുരൻ ആകാശത്തിൽ ഉയർന്നുപൊങ്ങി, പരശുരാമനോട് നന്ദി പറഞ്ഞു അദൃശനായി. അതിനു ശേഷം പരശുരാമൻ കർണ്ണനു നേരെ തിരിഞ്ഞു. അദ്ദേഹം ക്രോധിച്ചുകൊണ്ടു കർണ്ണനോട് ഇങ്ങനെ പറഞ്ഞു. “വിഡ്ഢീ, ഇത്രയും കഠിനമായ വേദന സഹിക്കുവാൻ ബ്രാഹ്മണന് സാധ്യമല്ല. നിന്റെ ഈ വീര്യം, നീ തികഞ്ഞ ക്ഷത്രിയനാണെന്ന് വിളിച്ചറിയിക്കുന്നു. പറയൂ, ഏതു രാജവംശത്തിൽ പിറന്നവനാണ് നീ? സത്യം പറഞ്ഞില്ലെങ്കിൽ നിന്നെ നാം ശപിക്കുന്നതാണ്”.

കർണ്ണൻ, താൻ സൂതപുത്രനാണെന്നും വിദ്യ പഠിക്കുവാനുള്ള തീവ്രമായ അഭിലാഷം കൊണ്ട് ബ്രാഹ്മണനെന്നു വ്യാജം പറഞ്ഞതാണെന്നും തുറന്ന്പറയുന്നു. തുടർന്ന് ഗുരുവിനോട് തന്നെ ശപിക്കരുതെന്നു ദയനീയമായി അപേക്ഷിക്കുകയും ചെയ്തു ."ഗുരു പിതൃതുല്യനാണ് . ആപത്തിൽ രക്ഷിക്കേണ്ടവനാണ്. അതിനാൽ എന്നോട് പൊറുക്കേണമേ ”എന്ന് കർണ്ണൻ പരശുരാമനോട് വിലപിച്ചു . എന്നാൽ അതുകൊണ്ടൊന്നും മനസ്സലിയാത്ത പരശുരാമൻ, 'പഠിച്ച വിദ്യ അത്യാവശ്യ സമയത്തു മറന്നു പോകുന്നതാണെന്നും അങ്ങനെ തരിച്ചു നിൽക്കുമ്പോൾ, നിന്റെ ആജന്മശത്രു നിന്നെ എയ്തു കൊല്ലും' എന്നും കർണ്ണനെ ശപിക്കുന്നു.

ബ്രാഹ്മണ ശാപംതിരുത്തുക

പഠനത്തിനിടയ്ക്ക് കർണ്ണൻ ഒരു ബ്രാഹ്മണന്റെ പശുവിനെ കൊല്ലുകയും ബ്രാഹ്മണൻ കർണ്ണനെ ശപിക്കുകയും ചെയ്തു.

ഭൂമിദേവിയുടെ ശാപംതിരുത്തുക

ഒരിക്കൽ ഭൂമിദേവിയും കർണ്ണനെ ശപിക്കുന്നു. ഈ ശാപം കാരണമാണ് കർണ്ണന്റെ രഥം യുദ്ധത്തിനിടെ ചളിയിലാണ്ട് പോകുന്നത്.

ദ്രൗപതിശാപംതിരുത്തുക

കൗരവ പക്ഷത്ത് നിന്ന് കൊണ്ട് പാഞ്ചാലീവസ്ത്രാക്ഷേപം നടത്തിയതിന് കൂട്ടുനിന്ന കർണ്ണന് വലിയൊരു ശാപം ഏറ്റു വാങ്ങേണ്ടി വന്നു.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=കർണ്ണശാപം&oldid=2786194" എന്ന താളിൽനിന്ന് ശേഖരിച്ചത്