കൺപോളയിലെ സീബഗ്രന്ഥികളിലെ അണുബാധമൂലമുണ്ടാകുന്ന പോള വീക്കമാണ് കൺകുരു(Sty/stye).[1][2][3] കൺപോളയുടെ പുറം ഭാഗത്തൊ അകത്തോ കൺകുരു വരാം.[4] ആന്തരികമായവ മെയ്ബോമിയൻ ഗ്രന്ഥിയുടെ അണുബാധ മൂലമാണ് ഉണ്ടാകുന്നത്, അതുപോലെ ബാഹ്യമായവ സെയ്‌സ് ഗ്രന്ഥിയിലെ അണുബാധ മൂലമാണ് ഉണ്ടാകുന്നത്.[3]

കൺകുരു
മറ്റ് പേരുകൾസ്റ്റൈ, ഹോർഡിയോളം
STYE that has burst and begining to drain.jpg
പൊട്ടാൻ തുടങ്ങിയിരിക്കുന്ന ഒരു വലിയ കൺകുരു. തീരെ ചെറിയ മഞ്ഞ നിറത്തിൽ പഴുപ്പ് തുള്ളി കാണാം
ഉച്ചാരണം
സ്പെഷ്യാലിറ്റിനേത്രവിജ്ഞാനം, ഒപ്റ്റോമെട്രി
ലക്ഷണങ്ങൾകൺപോളയിൽ വേദനയോടുകൂടിയ ചെറിയ തടിപ്പ്
സാധാരണ തുടക്കംഏത് പ്രായത്തിലും
കാലാവധിഏതാനും ദിവസങ്ങളോ ആഴ്ചകളോ
കാരണങ്ങൾസാധാരണയായി, സ്റ്റഫൈലോകോക്കസ് ഓറിയസ് ബാക്ടീരിയ അണുബാധ
ഡിഫറൻഷ്യൽ ഡയഗ്നോസിസ്കലേസിയോൺ
Treatmentചൂടുപിടിച്ച് അമർത്തൽ, ആന്റിബയോട്ടിക് കണ്ണ് ഓയിൻമെന്റ്

ഒരു സ്റ്റൈയുടെ കാരണം സാധാരണയായി സ്റ്റഫൈലോകോക്കസ് ഓറിയസ് ബാക്ടീരിയ അണുബാധയാണ്.[4][5] ഏത് പ്രായത്തിലും സ്റ്റൈകൾ ഉണ്ടാകാം എങ്കിലും ഇവ സംഭവിക്കുന്ന ആവൃത്തി വ്യക്തമല്ല.[6]

മിക്കപ്പോഴും ചികിൽസയില്ലാതെ തന്നെ കൺകുരു അപ്രത്യക്ഷമാവാറുണ്ട്.[4] കൺകുരുബാധ ചിലപ്പോൾ ദിവസങ്ങളോ ആഴ്ച്ചകളോ നീണ്ടുനിൽക്കാം. സ്ത്രീപ്രുഷ/പ്രായഭേദമന്യേ കണ്ടുവരുന്ന ഒന്നാണ് ഈ രോഗാവസ്ഥ. കൺകുരു വേഗം മാറാൻ ഏറ്റവും വ്യാപകമായി ചെയ്തുവരുന്ന നടപടി ചൂടുകൊള്ളൽ അഥവാ ചൂടുവെള്ളത്തിൽ തുണിമുക്കി കുരുവിനെ അമർത്തുക എന്നതാണ്(warm compress)[3]. രൂക്ഷമായ കൺകുരുവിനു ആന്റിബയോട്ടിക്കുകൾ (തുള്ളിമരുന്നോ, ഒയിന്റ്മെന്റോ, ഗുളികയായോ) ഉപയോഗിക്കേണ്ടിവന്നേക്കാം.[5]

ലക്ഷണങ്ങൾതിരുത്തുക

 
മുകളിലെ കൺപോളയെ ബാധിച്ച സ്റ്റൈ
 
താഴത്തെ കൺപോളയെ ബാധിച്ച ബാഹ്യ ഹോർഡിയോളം

കൺകുരുവിനു താഴെ പറയുന്ന ഒന്നോ പലതോ ആയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം.

 • കൺപോളയുടെ നടുവിലായി പ്രത്യക്ഷപ്പെടുന്ന പഴുപ്പടങ്ങിയ ചെറു മഞ്ഞകുരുവാണ് ആദ്യ അടയാളം.[7]
 • ക്രമേണ കൺപോള വീങ്ങുന്നു.
 • കണപോളയിൽ വേദന
 • ചുവപ്പ് നിറം, കൺപോള മൃദുലാനുഭവം പ്രകടിപ്പിക്കുന്നു (tenderness)
 • കണ്ണിനു ചൊറിച്ചിൽ അനുഭപ്പെടുന്നു.[8]
 • കൺപോള ഘനം തൂങ്ങുന്നു
 • കാഴച മങ്ങൽ
 • കണ്ണിൽ നിന്നും നീരിറ്റുക
 • പ്രകാശം അസഹ്യമാവുക
 • ഇമവെട്ടൽ അസ്വസ്ഥതയുളവാക്കുക[9]

സങ്കീർണ്ണതകൾതിരുത്തുക

സ്റ്റൈക്ക് സങ്കീർണതകൾ വളരെ അപൂർവമാണ്. ഏറ്റവും സാധാരണമായ സങ്കീർണത കോസ്മെറ്റിക് വൈകല്യത്തിനും കോർണിയയിലെ പ്രകോപിപ്പിക്കലിനും കാരണമാകുന്ന ഒരു കലേസിയോണിലേക്കുള്ള പുരോഗതിയാണ്. ഇത്തരം സാഹചര്യങ്ങളിൽ പലപ്പോഴും കൺകുരു ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടിവന്നേക്കാം.[10] പോള വൈകൃതം, കൺപീലി രോമവളർച്ചമുരടിക്കൽ എന്നിവയും സങ്കീർണ്ണതകളാണ്.

രോഗോല്പത്തിതിരുത്തുക

 • കൺപീലിയുടെ ചുവട്ടിലുള്ള സീബഗ്രന്ഥികളുടെ സ്രവതടസ്സമാണ് കൺകുരുവിനു പ്രധാനകാരണം.
 • പോഷകാഹാരകുറവ്
 • ഉറക്കമില്ലായ്മ
 • വൃത്തിഹീനത
 • ജലദൗർലഭ്യം
 • കണ്ണുകൾ അമർത്തി തിരുമ്മൽ
 • ഇവയൊക്കെ കൺകുരുജന്യതയ്ക്ക് അനൂകൂല ഘടകങ്ങളായി വർത്തിക്കാം
 • കണ്ണിലെയോ മുഖത്തേയോ അണുബാധ വിശിഷ്യ സ്റ്റെഫൈലൊക്കൊക്കൽ അണുബാധയിൽ നിന്നും കൺകുരു രൂപപ്പെടാം.കർച്ചീഫ്, ടവൽ എന്നിവ പങ്കുവെയ്ക്കുന്നത് നിർത്തലാക്കുന്നത് രോഗവ്യാപനം തടയും

മുൻകരുതലുകൾ/പ്രതിരോധംതിരുത്തുക

 • ശുചിത്ത്വം തന്നെയാണ് ഏറ്റവും ഉത്തമമായ പ്രതിരോധം.
 • കൈകൾ വൃത്തിയായി കഴുകുന്നത് കൺകുരു മാത്രമല്ല ധാരാളം രോഗങ്ങളുടെ വ്യാപനം തടയുന്നു. മേക്കപ്പ് ഉപയോഗിക്കുന്നതും, മേക്കപ്പ് വസ്തുക്കളും ഉപകരണങ്ങളും പങ്കിട്ട് ഉപയോഗിക്കുന്നതും കൺകുരു ഉല്പത്തിക്കും വ്യാപനത്തിനും അനൂകൂലഘടങ്ങളാണ്. ഉറങ്ങുന്നതിനു മുമ്പ് മേക്കപ്പ് പാടെ മാറ്റുന്നതും മേക്കപ്പ് ഉപകരണങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതും പ്രതിരോധ നടപടികളാണ്.[11][12]
 • സ്റ്റൈ സ്വയം പൊട്ടിക്കുന്നത് പഴുപ്പിൽ അടങ്ങിയിരിക്കുന്ന ബാക്ടീരിയകൾ മറ്റ് സ്ഥലങ്ങളിലേക്ക് പടരാൻ കാരണമാകും എന്നതിനാൽ അങ്ങനെ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം..[13]

ചികിത്സതിരുത്തുക

മിക്ക സ്റ്റൈകളും 1 മുതൽ രണ്ടാഴ്ചയ്ക്കുള്ളിൽ പ്രൊഫഷണൽ പരിചരണമില്ലാതെ സ്വയം മാറും.[4] ചൂട് പിടിക്കുന്നതാണ് പ്രാഥമിക ചികിത്സ. വീട്ടിലെ സ്വയം പരിചരണത്തിന്റെ ഭാഗമായി, കണ്ണിന് പരിക്കേൽക്കാതെ സൌമ്യമായി കണ്ണുകൾ അടച്ച് പിടിച്ച് കൺപോളകൾ വൃത്തിയാക്കാം.[14]

സ്റ്റൈ ഉള്ള ആളുകൾ കണ്ണ് മേക്കപ്പ് (ഉദാ. ഐലൈനർ), ലോഷനുകൾ, കോൺടാക്റ്റ് ലെൻസുകൾ എന്നിവ ഒഴിവാക്കണം, കാരണം ഇവ അണുബാധയെ വർദ്ധിപ്പിക്കുകയും, ചിലപ്പോൾ കോർണിയയിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യും.[15] ഗുരുതരമായ അണുബാധ ഉണ്ടാകാനിടയുള്ളതിനാൽ ആളുകൾ സ്വയം സ്റ്റൈ പൊട്ടിക്കരുതെന്ന് നിർദ്ദേശിക്കുന്നു.[15] വേദന കുറക്കുന്നതിന് അസെറ്റാമിനോഫെൻ പോലുള്ള വേദന സംഹാരികൾ ഉപയോഗിക്കാം.

അവലംബംതിരുത്തുക

 1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 2. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 3. 3.0 3.1 3.2 ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 4. 4.0 4.1 4.2 4.3 ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 5. 5.0 5.1 ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 6. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 7. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 8. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 9. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 10. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 11. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 12. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 13. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 14. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 15. 15.0 15.1 ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=കൺകുരു&oldid=3513184" എന്ന താളിൽനിന്ന് ശേഖരിച്ചത്