സെയ്സ് ഗ്രന്ഥി
(Gland of Zeis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൺപോളകളുടെ അരികിൽ കൺപീലികൾക്കരികിൽ കാണപ്പെടുന്ന ഒരുതരം യൂണിലോബാർ സീബഗ്രന്ഥികളാണ് സെയ്സ് ഗ്രന്ഥി എന്ന് അറിയപ്പെടുന്നത്. ഈ ഗ്രന്ഥികൾ എണ്ണമയമുള്ള ഒരു പദാർത്ഥം ഉൽപാദിപ്പിക്കുന്നു. ഇത് കൺപീലിയോട് ചേർന്നുള്ള സെബേഷ്യസ് ലോബ്യൂളിന്റെ വിസർജ്ജന നാളങ്ങളിലൂടെ പുറത്തുവരുന്നു. കൺപോളകളുടെ അതേ ഭാഗത്ത്, കൺപീലികളുടെ അടിഭാഗത്ത് "മോൾസ് ഗ്രന്ഥികൾ" എന്ന് വിളിക്കപ്പെടുന്ന അപ്പോക്രിൻ ഗ്രന്ഥികളുണ്ട്.
സെയ്സ് ഗ്രന്ഥി | |
---|---|
Anatomical terminology |
കൺപീലികൾ വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ ഫോളികുലൈറ്റിസ് പോലുള്ള അവസ്ഥയുണ്ടാകാം. സീബാഗ്രന്ധികളെ ബാധിച്ചാൽ അത് പരുക്കളും കൺകുരുവും ഉണ്ടാകുന്നതിന് കാരണമാകും. ജർമ്മൻ നേത്രരോഗവിദഗ്ദ്ധൻ എഡ്വേർഡ് സെയ്‌സിന്റെ (1807–68) പേരിലാണ് ഗ്രന്ഥികൾ അറിയപ്പെടുന്നത്.
ഇതും കാണുക
തിരുത്തുക- മനുഷ്യ സംവേദനാത്മക സംവിധാനത്തിനുള്ളിലെ പ്രത്യേക ഗ്രന്ഥികളുടെ പട്ടിക
അവലംബം
തിരുത്തുക- Anthony J. Bron; Eugene Wolff; Rama C. Tripathi; Brenda J. Tripathi, eds. (1997). Wolff's Anatomy of the Eye and Orbit (8th, illustrated ed.). Chapman & Hall. ISBN 978-0-412-41010-9.