അമ്പലക്കുളം

(ക്ഷേത്രക്കുളം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്ഷേത്രങ്ങളോട് അനുബന്ധിച്ചുള്ള ജലസംഭരണികളാണ് അമ്പലക്കുളം. കാവുകളിലും ഇത്തരം കുളങ്ങൾ കാണപ്പെടുന്നു.

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രക്കുളം

ചരിത്രം തിരുത്തുക

പ്രാചീനകാലം മുതൽക്കുതന്നെ അമ്പലക്കുളങ്ങൾ നിലനിന്നിരുന്നതായി ഐതിഹ്യങ്ങളിൽ കാണാം. നൂറ്റാണ്ടുകൾക്ക് മുൻപ് സ്ഥാപിതമായ എല്ലാ ക്ഷേത്രങ്ങൾക്കും വളരെ വിശാലമായ കുളങ്ങളുള്ളതായി കാണാം.[1]

 
ക്ഷേത്രക്കുളം

നിർമ്മാണം തിരുത്തുക

വാസ്തുശാസ്ത്രപ്രകാരമാണ് ഇവയുടെ നിർമ്മിതി. അമ്പലക്കുളത്തിനു ചുറ്റും കൽപ്പടവുകളുള്ള ധാരാളം കടവുകൾ, സ്ത്രീകൾക്കും പുരുഷൻമാർക്കും വെവ്വേറെ കുളിപ്പുരകൾ. മലിനജലം ഒഴുകിവീഴാതിരിക്കുന്നതിനുള്ള സംരക്ഷണഭിത്തി തുടങ്ങിയവ പൊതുവായി കാണപ്പെടുന്നു.[2]


അമ്പലക്കുളവും ജലസംരക്ഷണവും തിരുത്തുക

ഒരു നാടിന്റെ കാർഷിക സംസ്കൃതിയിൽ അമ്പലക്കുളങ്ങൾക്ക് വലിയ സ്ഥാനമുണ്ട്. ഇത്തരം കുളങ്ങൾക്ക് സമീപമുള്ള മറ്റ് ജലസ്രോതസ്സുകളിൽ നിന്നും കൃഷിക്കാവശ്യമായ ജലം സമൃദ്ധമായി ലഭിക്കുന്നു. [3]

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-14. Retrieved 2017-01-22.
  2. http://wikimapia.org/9153125/%E0%B4%85%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B3%E0%B4%82
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-10-16. Retrieved 2017-01-22.
"https://ml.wikipedia.org/w/index.php?title=അമ്പലക്കുളം&oldid=3801138" എന്ന താളിൽനിന്ന് ശേഖരിച്ചത്