ക്വീൻ മൗഡ് ഗൾഫ്
ക്വീൻ മൗഡ് ഗൾഫ് കാനഡയിലെ നുനാവട്ടിലെ പ്രധാന ഭൂപ്രദേശത്തിന്റെ വടക്കൻ തീരത്തിനും വിക്ടോറിയ ദ്വീപിന്റെ തെക്കുകിഴക്കൻ കോണിനുമിടയിലായി സ്ഥിതി ചെയ്യുന്ന ഒരു ഉൾക്കടലാണ്. അതിന്റെ പടിഞ്ഞാറേ അറ്റത്ത് സ്ഥിതിചെയ്യുന്ന കേംബ്രിഡ്ജ് ബേയിലുടെ ഇത് ഡീസ് കടലിടുക്കിലേക്ക് പോകുന്നു. ഇതിൻറെ കിഴക്ക് സിംപ്സൺ കടലിടുക്കും വടക്ക് വിക്ടോറിയ കടലിടുക്കും സ്ഥിതിചെയ്യുന്നു. ക്വീൻ മൗദ് ഗൾഫ് ദേശാടന പക്ഷി സങ്കേതം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.
ക്വീൻ മൗഡ് ഗൾഫ് | |
---|---|
Location of Queen Maud Gulf in Nunavut | |
സ്ഥാനം | Nunavut, Canada |
നിർദ്ദേശാങ്കങ്ങൾ | 68°20′N 102°00′W / 68.333°N 102.000°W |
Type | Gulf |
Ocean/sea sources | Arctic Ocean |
Basin countries | Canada |
Islands | Jenny Lind Island, King William Island, Royal Geographical Society Island |
Designations | |
---|---|
Official name | Queen Maud Gulf |
Designated | 24 May 1982 |
Reference no. | 246[1] |
ആർട്ടിക് പര്യവേക്ഷണത്തിന്റെ പരാജയപ്പെട്ട ബ്രിട്ടീഷ് യാത്രയാണ് ഫ്രാങ്ക്ലിന്റെ നഷ്ടപ്പെട്ട പര്യവേഷണം,
ചരിത്രം
തിരുത്തുക1839-ൽ പീറ്റർ വാറൻ ഡീസും തോമസ് സിംപ്‌സണും ചേർന്ന് ഈ ഉൾക്കടൽ മറികടന്നു. 1905-ൽ നോർവീജിയൻ പര്യവേക്ഷകനായ റോൾഡ് അമുൻഡ്‌സെൻ നോർവീജിയൻ രാജ്ഞി മൗഡ് ഓഫ് വെയിൽസിന് വേണ്ടി ഇതിൻറെ നാമകരണം നടത്തി. 1845-ൽ വടക്കുപടിഞ്ഞാറൻ പാത കണ്ടെത്താനായി സർ ജോൺ ഫ്രാങ്ക്ലിൻ നടത്തിയ പരാജയപ്പെട്ട ആർട്ടിക് പര്യവേഷണത്തിലുൾപ്പെട്ട എച്ച്എംഎസ് എറെബസ് എന്ന കപ്പലിൻറെ അവശിഷ്ടങ്ങൾ 2014-ൽ ഇവിടെനിന്ന് കണ്ടെത്തിയിരുന്നു. ഒറെയ്‌ലി ദ്വീപിന് പടിഞ്ഞാറ് ക്വീൻ മൗഡ് ഗൾഫിന്റെ കിഴക്കൻ ഭാഗത്തിനടിയിലാണ് ഈ അവശിഷ്ടം കണ്ടെത്തിയത്.[2]
അവലംബം
തിരുത്തുക- ↑ "Queen Maud Gulf". Ramsar Sites Information Service. Retrieved 25 April 2018.
- ↑ Chase, Steven (9 September 2014). "Finding of Franklin ship fuels Harper's new nationalism". The Globe and Mail. Ottawa. Retrieved 10 September 2014.