ക്വിയറള
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. (2022 ജൂൺ) |
കേരളത്തിലെ ലൈംഗിക ന്യൂനപക്ഷങ്ങളുടെ ഓൺലൈൻ കൂട്ടായ്മയായ ക്വിയറള, മലയാളി ഗേ (സ്വവർഗപ്രണയി), ലെസ്ബിയൻ (സ്വവർഗപ്രണയിനി) സുഹൃത്തുകൾക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനോടൊപ്പം, കേരളത്തിൽ ലൈംഗിക ന്യൂനപക്ഷങ്ങൾ (എൽജിബിടി) നേരിടുന്ന ദൈനം ദിന വെല്ലുവിളികളും, അനുബന്ധ വിഷയങ്ങളും മുഖ്യധാരയിലേയ്ക്ക് എത്തിയ്ക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു[1]. ക്വിയർ(Queer) + കേരള എന്ന സംയോജനത്തിൽ നിന്നാണ് ക്വിയറള എന്ന പേര് ഉണ്ടായത്. പ്രധാനമായും ബോധവൽക്കരണ പരിപാടികളിൽ[2] ഊന്നൽ കൊടുത്തു കൊണ്ടുള്ള പ്രവർത്തനങ്ങൾ നടത്തുന്ന ഈ കൂട്ടായ്മ കേരളത്തിൽ താരതമ്യേന കുറവ് മാദ്ധ്യമ ശ്രദ്ധ നേടിയിട്ടുള്ള സ്വവർഗാനുരാഗം എന്ന വിഷയത്തിൽ കൂടുതൽ ആരോഗ്യപരയമായ മാദ്ധ്യമ ചർച്ചകൾ ചെയ്തു കൊണ്ടുമിരിക്കുന്നു . 2014 ജൂലൈയിൽ കൊച്ചിയിൽ വെച്ച് നടന്ന അഞ്ചാമത് കേരള ലൈംഗിക സ്വാഭിമാന ഘോഷയാത്ര സംഘടിപ്പിയ്ക്കുന്നതിൽ[3] ക്വിയറള പ്രവർത്തകർ സുപ്രധാന പങ്കു വഹിച്ചു. [4]. ആറാമത് കേരള ലൈംഗിക സ്വാഭിമാന ഘോഷയാത്ര തിരുവനന്തപുരത്താണ് സംഘടിപ്പിക്കപ്പെട്ടത്. [5].
കോഴിക്കോട് വെച്ച് 2016 ആഗസ്റ്റ് മാസം 12 ന് നടന്ന ഏഴാമത് ഘോഷയാത്രയിൽ തൃത്താല എം എൽ എ വി. ടി. ബൽറാം, കോഴിക്കോട് ജില്ലാ കലക്ടർ എൻ പ്രശാന്ത്, എഴുത്തുകാരി ഖദീജ മുംതാസ്, സാമൂഹ്യ പ്രവർത്തക കെ. അജിത തുടങ്ങിയവരും നൂറുകണക്കിന് ആളുകളും പങ്കെടുത്തു. [6] [7]
ദേശീയ[8], അന്തർദ്ദേശീയ തലങ്ങളിൽ ഈ വിഷയത്തിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളും അനുബന്ധ മുന്നേറ്റങ്ങളും കേരളത്തിലെ ആളുകളുടെ ശ്രദ്ധയിൽ കൊണ്ടു വരിക , അതോടൊപ്പം പ്രസ്തുത വിഷയത്തിൽ സജീവമായി പ്രവർത്തിയ്ക്കാൻ ലൈംഗിക ന്യൂനപക്ഷങ്ങളെ സജ്ജരാക്കുക[9] തുടങ്ങിയ കാര്യങ്ങളിലും ക്വിയറള കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. കേരളത്തിലെ ഇതര ജനകീയ മുന്നേറ്റങ്ങളുടെ പൂർണ്ണ പിന്തുണയോടെ ഈ കൂട്ടായ്മ, കലാലയങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് ലിംഗ നീതിയും ലൈംഗികതയും എന്നാ വിഷയത്തിൽ ചർച്ചകളും നടത്തി വരുന്നു.[10]
പുറം കണ്ണികൾ
തിരുത്തുകഅവലംബങ്ങൾ
തിരുത്തുക- ↑ അശ്വതി കെ, 11th September 2013, The New Indian Express, http://www.newindianexpress.com/cities/kochi/Rainbow-out-in-the-sky/2013/09/11/article1778139.ece Archived 2016-05-11 at the Wayback Machine.
- ↑ എക്സ്പ്രസ് ന്യൂസ് സർവ്വീസ് , The New Indian Express, 01st September 2014, http://www.newindianexpress.com/cities/thiruvananthapuram/A-Gathering-with-Much-Difference/2014/09/01/article2408172.ece Archived 2016-03-04 at the Wayback Machine.
- ↑ ശിബ കുര്യൻ, 23Jul2014, TNN, https://s3.amazonaws.com/external_clips/774089/Gay_Pride_Walk.pdf?1406093388
- ↑ ഡിഎൻഐ മുംബൈ, 27 July 2014, http://www.dnaindia.com/india/report-fifth-kerala-lgbt-parade-pride-held-2005667
- ↑ http://www.ndtv.com/kerala-news/lgbt-community-organises-queer-pride-march-in-keralas-thiruvananthapuram-780467
- ↑ http://english.manoramaonline.com/news/kerala/queer-pride-parade-kozhikode-photos-transgender-lgbt.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-15. Retrieved 2016-08-16.
- ↑ അശ്വതി കെ, 12th December 2013, The New Indian Express, http://www.newindianexpress.com/cities/kochi/Expressing-their-Angst/2013/12/12/article1940739.ece Archived 2014-12-22 at the Wayback Machine.
- ↑ എസ് സനന്ദകുമാർ, 03Aug2014, Economic Times, http://articles.economictimes.indiatimes.com/2014-08-03/news/52385685_1_lgbt-community-lgbt-members-community-members
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-10-12. Retrieved 2016-08-16.