ക്വിയർ
ഭൂരിപക്ഷത്തിൽ നിന്നും വ്യത്യസ്തമായ ലൈംഗികചായ്‌വോ[1] (Sexual orientation) ലിംഗതന്മയോ (Gender Identity) ഉള്ള ന്യൂനപക്ഷത്തെ ഇംഗ്ലീഷിൽ വിളിക്കുന്ന പേരാണ് Queer/ക്വിയെർ/ക്വിയർ. ഇതിൻറെ മറ്റു പേരുകളാണ് ലൈംഗിക ന്യൂനപക്ഷം, എൽജിബിടി (LGBT) എന്നിവ.
LGBTIQ+ എന്ന ചുരുക്കെഴുത്ത് പരമാവധി വൈവിധ്യങ്ങളെ ഉൾക്കൊള്ളാൻ ശ്രമിക്കുന്നുണ്ടെങ്കിലും പിൽക്കാലത്ത് ‛ക്വിയർ' എന്ന സൂചകമാണ് ഈ അർത്ഥത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ടത്. ക്വിയറിന്റെ ചരിത്രത്തെ കുറിച്ചുള്ള ആലോചനകളെ സാമാന്യമായി രണ്ട് ഘട്ടങ്ങളായി തരംതിരിക്കാവുന്നതാണ്[2]. പത്തൊമ്പതാം നൂറ്റാണ്ടിൽ തന്നെ പ്രചാരത്തിലുണ്ടെങ്കിലും 1990-കളോടെയാണ് വിപുലമായ അർത്ഥ സൂചനകൾ ഈ പദത്തിന് കൈവരുന്നത്.
● സ്വവർഗ്ഗാനുരാഗികളെ കുറിക്കുന്ന അധിക്ഷേപ സ്വഭാവമുള്ള ഒരു പ്രയോഗമെന്ന മട്ടിലുള്ള നിലനില്പാണ് ആദ്യ ഘട്ടത്തിലേത്.
● ഇരുപതാംനൂറ്റാണ്ടുകളിൽ ശരീരത്തെയും ലൈംഗികതയെയും മുൻനിർത്തിയുണ്ടായ ശക്തമായ സംവാദങ്ങൾ Queer(‛വിമതം’)എന്ന പദത്തിന്റെ രാഷ്ട്രീയ മൂല്യം ഉയർത്തി.
സൈദ്ധാന്തികമായ നിലയിൽ Queer-നെ പ്രയോഗിക്കുന്നത് തെരേസ ഡി ലോറിറ്റസാണ്. ‘അധികാര വ്യവസ്ഥകൾക്ക് പുറമെ നിൽക്കുന്നത്’എന്ന അർത്ഥത്തിലാണ് ലോറിറ്റസ് ഈ പദം ഉപയോഗിക്കുന്നത്. വിമതമെന്ന പദത്തിൽ ഒരനിശ്ചിതത്വം അവശേഷിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് Bodies that Matters: Discursive Limits of Sex എന്ന പുസ്‌തകത്തിൽ ജൂഡിത്ത് ബട്ലർ എഴുതുന്നുണ്ട്.വിമതമെന്ന വാക്ക് പ്രതിനിധാനം ചെയ്യുന്ന ഒന്നിനെയും ആ വാക്കിനാൽ മുഴുവനായും വിശദീകരിക്കാൻ ശ്രമിക്കരുതെന്നാണ് ബട്ലറുടെ വാദം (1993:225-228).[3]
അവലംബം
തിരുത്തുക- ↑ http://www.apa.org/topics/lgbt/orientation.aspx അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ
- ↑ "വിചിത്രം,വിമതം:അപനിർമ്മിത ലൈംഗികതയുടെ പുതുകാഴ്ചകൾ". Golden vein. December 5,2020. Archived from the original on 2021-06-24. Retrieved 2021-06-21.
{{cite web}}
: Check date values in:|date=
(help) - ↑ Butler, Judith (1993). Bodies that Matters: Discursive Limits of Sex. Newyork: Routledge. pp. 225–228.
ഗ്രന്ഥസൂചിക
തിരുത്തുക- Anon (1992). "Queercore". I-D Magazine, the Sexuality Issue. 110. Archived from the original on 2018-01-14. Retrieved 2020-12-07.
- Crimp, Douglas; Rolston, Adam (1990). AIDS DemoGraphics. Seattle Bay Press. ISBN 9780941920162.
- Kalin, Tom (November 1990). "Slant: Queer Nation". Artforum: 21–23. Archived from the original on 2018-01-14. Retrieved 2020-12-07.
- Sicurella, Federico Giulio (2016). "The approach that dares speak its name: queer and the problem of 'big nouns' in the language of academia". Gender and Language. 10 (1): 73–84. doi:10.1558/genl.v10i1.20895.
- Tucker, Scott (1990). "Gender, Fucking, and Utopia: An Essay in Response to John Stoltenberg's Refusing to Be a Man". Social Text. 27 (27): 3–34. doi:10.2307/466305. JSTOR 466305.