ക്വാല തെരങ്കാനു
ക്വാല തെരങ്കാനു (Malaysian pronunciation: [ˈkuˈala ˈtəˈrengˈganu] Jawi: كوالا ترڠڬانو, ചൈനീസ്: 瓜拉登嘉楼; പിൻയിൻ: Guālādīngjiānú) (K.T. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു) മലേഷ്യയിലെ തെരങ്കാനു സംസ്ഥാനത്തിന്റെ ഭരണ, രാജകീയ തലസ്ഥാനങ്ങളും തെരെൻഗ്ഗാനുവിലെ പ്രധാന സാമ്പത്തിക കേന്ദ്രവുമാണ്. ഇതേ പേരുള്ള ക്വാല തെരങ്കാനു ജില്ലയുടെ ഭരണകേന്ദ്രവുംകൂടിയാണ് ഈ നഗരം.
ക്വാല തെരങ്കാനു | |||
---|---|---|---|
Other transcription(s) | |||
• Jawi | كوالا ترڠڬانو | ||
• Chinese | 瓜拉登嘉楼 (Simplified) 瓜拉登嘉樓 (Traditional) | ||
• Tamil | க்உஅல எரென்க்கனு | ||
From top right clockwise: Terengganu State Museum, Tengku Mizan Road leading to the city, Chinatown, Abidin Mosque, and Crystal Mosque. | |||
| |||
Nickname(s): KT | |||
Motto(s): Bandaraya Warisan Pesisir Air (ഇംഗ്ലീഷ്: Waterfront Heritage City) | |||
Location of Kuala Terengganu in Terengganu | |||
Location in Peninsular Malaysia | |||
Coordinates: 5°20′N 103°9′E / 5.333°N 103.150°E | |||
Country | Malaysia | ||
State | Terengganu | ||
Granted municipality status | 18 January 1979 | ||
Granted city status | 1 January 2008 | ||
• Mayor | Mohd Zulkifli bin Abu Bakar | ||
• ആകെ | 605[1] ച.കി.മീ.(233.59 ച മൈ) | ||
ഉയരം | 15 മീ(49 അടി) | ||
(2017) | |||
• ആകെ | 586,317[1] | ||
• ജനസാന്ദ്രത | 557.94/ച.കി.മീ.(1,445.07/ച മൈ) | ||
• Demonym | Kuala Terengganuan | ||
സമയമേഖല | UTC+8 (MST) | ||
• Summer (DST) | Not observed | ||
Postal code | 20xxx | ||
Area code(s) | 09-6xxxxxxx | ||
Vehicle registration | T | ||
വെബ്സൈറ്റ് | mbkt |
രാജ്യത്ത് ആകെയുളള ഒമ്പത് രാജകീയ സംസ്ഥാനങ്ങളുടെ ഒരേയൊരു രാജകീയ തലസ്ഥാനവും സംസ്ഥാനത്തിന്റെ പേരു വഹിക്കുന്ന ഒരേയൊരു നഗരവുമാണിത്. കോലാലമ്പൂരിന് ഏകദേശം 440 കിലോമീറ്റർ വടക്കുകിഴക്കായി, മലേഷ്യൻ ഉപദ്വീപിന്റെ കിഴക്കൻ തീരപ്രദേശത്താണ് ക്വാല തെരങ്കാനുവിന്റെ സ്ഥാനം. തെരങ്കാനു നദീമുഖത്ത് തെക്കൻ ചൈനാ കടലിന് അഭിമുഖമായി ഇതു സ്ഥിതിചെയ്യുന്നു.
ഒരു ജില്ലയായി കണക്കാക്കുമ്പോൾ ക്വാല തെരെൻഗ്ഗാനു ചെറിയ പ്രദേശമായി കണക്കാക്കാം. പക്ഷേ നഗരത്തിന്റെ ഭാഗമായ ക്വാല നെറൂസ് ജില്ലയോടൊപ്പം ചേർത്ത് 2010 ലെ കണക്കുകൾ പ്രകാരം ഇവിടുത്തെ ജനസംഖ്യ 406,317 ആകുന്നതോടെ ഈ നഗരം ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളതായിത്തീരുന്നു.[3] 2008 ജനുവരി 1-ന് “ബന്ദാരയ വാരിസൻ പെസിസിർ” എന്ന സ്ഥാനപ്പേരോടെ (ഇംഗ്ലീഷ്, കോസ്റ്റൽ ഹെറിറ്റേജ് സിറ്റി) ഇവിടത്തിനു നഗരപദവി അനുവദിക്കപ്പെട്ടു. സംസ്ഥാനത്തിന്റെ ഒരു പ്രധാന രാഷ്ട്രീയ, സാമ്പത്തിക കേന്ദ്രമെന്നതോടൊപ്പം സംസ്ഥാനത്തെ നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രധാന കവാടം കൂടിയാണ് ഈ നഗരം.
നഗരത്തിനുള്ളിലും ചുറ്റുപാടുമായുള്ള മറ്റ് ആകർഷണ കേന്ദ്രങ്ങളിൽ കാമ്പുംഗ് സിന (ചൈനാ ടൌൺ), പസാർ ബസാർ കേദായി പയാങ്, തെരങ്കാനു സ്റ്റേറ്റ് മ്യൂസിയം, ബട്ടു ബുറുക് ബീച്ച് എന്നിവയാണ്. ആധുനികതയെയും വികസനത്തെയും ഒഴിവാക്കുന്നില്ലെങ്കിൽപ്പോലും ഒരു തുറമുഖമെന്ന നിലയിൽ ദീർഘകാലങ്ങളായി മറ്റ് സംസ്കാരങ്ങളുമായി ഇടകലർന്നിരിക്കുന്ന ഈ നഗരം ഇപ്പോഴും ശക്തമായ മലായ് സ്വാധീനത്തെ നിലനിർത്തുന്നു.[4]
പേരിന്റെ ഉത്ഭവം
തിരുത്തുകമലയൻ ഭാഷയിൽ “ക്വാലാ” എന്നതിനർത്ഥം "നദീമുഖം", "അഴിമുഖം", "നദീ സംഗമം" എന്നിങ്ങനെയാണ്. ക്വാലാ തെരങ്കാനുഎന്ന പേരിനെ “തെരങ്കാനുനദിയുടെ സംഗമം/അഴിമുഖം എന്നു വിവർത്തനം ചെയ്യാവുന്നതാണ്. തെക്കേ ചൈന കടലിലേക്ക് പതിക്കുന്ന തെരെൻഗ്ഗാനു നദിയുടെ വിശാലമായ അഴിമുഖത്തെ പരാമർശിക്കുന്നതായിരിക്കാം തെരങ്കാനുഎന്ന പദം. തെരങ്കാനുഎന്ന പേരിനെക്കുറിച്ച് നിരവധി സിദ്ധാന്തങ്ങൾ നിലനിൽക്കുന്നു. അതിലൊന്ന് ഈ പേര് “തെരങ്ക് ഗാനു” എന്നതിൽനിന്നാണെന്നാണ്. ഇതിന് മലയൻ ഭാഷയിൽ “തിളക്കമുള്ള മഴവില്ല്” എന്നർത്ഥം.
ഏറ്റവും പ്രശസ്തമായി കണക്കാക്കപ്പെടുന്ന മറ്റൊരു കഥ, തെരങ്കാനുവിലെ ഒമ്പതാമത് സുൽത്താനായിരുന്ന ബഗ്രീന്ദ്ര ഒമർ പറഞ്ഞതായി പറയപ്പെടുന്നതാണ്. പഹാങ്ങിൽ നിന്നുള്ള ഒരു സംഘം വേട്ടക്കാർ ഇന്ന് തെക്കൻ തെരങ്കാനുഎന്നറിയപ്പെടുന്ന പ്രദേശത്ത് ചുറ്റിത്തിരിഞ്ഞതിനെക്കുറിച്ചാണ് ഈ സംഭവം. വേട്ടക്കാരിൽ ഒരാൾ നിലത്തു കിടക്കുന്ന വലിയ ഒരു മൃഗ ദംഷ്‌ട്രം കാണാനിടവരുകയും കൂടെയുള്ള വേട്ടക്കാരൻ ഈ ദംഷ്ട്രം ഏതു തരം മൃഗത്തിന്റെതാണെന്ന് ആരായുകയും ചെയ്തു. ഏത് ജീവിയുടേതാണെന്ന് അറിവില്ലാതിരുന്ന വേട്ടക്കാരൻ, വെറുതെ “തരിങ് അനു” (മലായ്: ' എന്തോ ഒന്നിന്റെ ദംഷ്ട്രം') എന്ന ഉത്തരം നല്കി. ഈ വേട്ടസംഘം പിന്നീട് വേട്ടമൃഗങ്ങളും തോൽ, രോമം ചന്ദനത്തടി എന്നവയുമായി പഹംഗ് പട്ടണത്തിൽ തിരിച്ചെത്തുകയും ഇത് അന്നാട്ടുകരെ ആകർഷിക്കുകയും ചെയ്തു. വേട്ടക്കാർക്ക് അവരുടെ അവരുടെ സമ്പത്തിന്റെ ഉറവിടെ എവിടെയാണെന്നുള്ള ചോദ്യത്തിന് തരിങ് അനു ന്റെ നാട്ടിൽനിന്നാണെന്നാണ് അവർ മറുപടി നൽകിയത്. ഇതു പിന്നീട് തെരങ്കാനുഎന്ന വാക്കായി പരിണമിച്ചുവെന്നു പറയപ്പെടുന്നു.[5][6]
ചരിത്രം
തിരുത്തുകതെരങ്കാനുവിനെക്കുറിച്ചുള്ള ആദ്യകാല പരാമർശനങ്ങളിൽ ചൈനീസ് ചരിത്ര സ്രോതസ്സുകളും ഉൾപ്പെടുന്നു. സുയി രാജവംശത്തിന്റെ കാലത്തുള്ള ഒരു ചൈനീസ് എഴുത്തുകാരന്റെ ലിഖിതങ്ങളിൽ, ചൈനയിലേയ്ക്ക് ഉപഹാരങ്ങൾ അയച്ചിരുന്ന ടാൻ-ടാൻ എന്ന ഒരു രാഷ്ട്രത്തെക്കുറിച്ച് പരാമർശിച്ചിരിക്കുന്നു.[7][8] ഈ പരാമർശിക്കപ്പെട്ട രാഷ്ട്രം തെരങ്കാനുവിൽ എവിടെയോ ആണ് സ്ഥിതിചെയ്തിരുന്നത്.[9] ടാൻ-ടാൻ രാഷ്ട്രം ഉപഹാരങ്ങൾ സൂയി വംശത്തിനും അത് അസ്തമിച്ചതിനുശേഷം തുടർന്ന് താങ് വംശത്തിനും അയച്ചിരുന്നു.[10] ഏഴാം നൂറ്റാണ്ടിൽ ഈ രാഷ്ട്രം ശ്രീവിജയയുടെ ആധിപത്യത്തിൻ കീഴിലായതിനെത്തുടർന്ന് ചൈനയിലേക്ക് ഉപഹാരങ്ങൾ അയക്കുന്നത് നിലച്ചു. 1178 ൽ ഷൌ ക്യൂഫി (周去非) എഴുതിയ “ലിങ്വായി ദൈദ”, 1226 ൽ ഷാവോ റുഗ്വ (趙汝适; എഴുതിയ “ഷൂ ഫാൻ ഷി”, തുടങ്ങിയ ചൈനീസ് ചരിത്ര ഗ്രന്ഥങ്ങൾ സാൻ-ഫോ-റ്റ്സിയുടെ (三佛齊), ഒരു സാമന്ത സംസ്ഥാനമെന്ന നിലയിൽ യഥാക്രമം ടെങ്-യാ-നു, ടെങ്-യാ-നുങ് എന്നിവകളെക്കുറിച്ചു പരാമർശിക്കുന്നു. ഈ സാമന്ത ദേശം ശ്രീവിജയ ആണെന്നു കരുതപ്പെടുന്നു.[11]
പതിമൂന്നാം നൂറ്റാണ്ടിൽ ശ്രീവിജയയുടെ പതനത്തിനുശേഷം തെരൻഗ്ഗാനു മജാപാഹിതിൻറെ സ്വാധീനത്തിൻ കീഴിൽ വന്നു.[12] പതിനഞ്ചാം നൂറ്റാണ്ടിൽ മജാപാഹിറ്റ് വംശം ആയുത്തായ രാജവംശത്തിനു വഴിമാറുകയും പിന്നീട് മലയൻ ഉപദ്വീപ്, മലാക്ക സുൽത്താനേറ്റിന്റെ നിയന്ത്രണത്തിലാകുകയും ചെയ്തു. ശാക്തിക മത്സരത്തിൽ മലാക്ക സുൽത്താനേറ്റ് വിജയിക്കുകയും തെരൻഗ്ഗാനു സുൽത്താനേറ്റിന്റെ സ്വാധീനത്തിൻകീഴിൽ വരുകയും ചെയ്തു.[13] 1511 ൽ മലാക്ക സുൽത്താനേറ്റ് നിലംപതിക്കുകയും പോർച്ചുഗീസുകാരെത്തുകയും ചെയ്ത കാലത്ത്, പുതുതായി സുൽത്താനേറ്റ് ഓഫ് ജോഹർ നിലവിൽവരുകയും തെരങ്കാനുവിലുൾപ്പെടെ മലാക്ക സുൽത്താനേറ്റിനു സ്വാധീനമുണ്ടായിരുന്ന മുൻ പ്രദേശങ്ങളാകെ അവരുടെ കീഴിലാകുകയും ചെയ്തു. നൂറ്റാണ്ടിന്റെ തുടക്കത്തിൽ തെരങ്കാനു ആക്കെഹ് സുൽത്താനത്തിന്റെ സ്വാധീനത്തിലായി. എന്നാൽ പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തിൽ വീണ്ടും അവിടെ സ്വാധീനം ചെലുത്തുവാൻ ജൊഹർ സുൽത്താനേറ്റിനു സാധിച്ചു.
നിലവിലെ തെരങ്കാനു സുൽത്താനേറ്റ് 1708 ൽ നിലവിൽ വന്നു.[14]
അവലംബം
തിരുത്തുക- ↑ 1.0 1.1 The total population and total area also includes the population and area for the district of Kuala Nerus, which was a part of the district of Kuala Terengganu, but Kuala Nerus is still under the jurisdiction of Kuala Terengganu City Council.
- ↑ "Malaysia Elevation Map (Elevation of Kuala Terengganu)". Flood Map : Water Level Elevation Map. Archived from the original on 22 August 2015. Retrieved 22 August 2015.
- ↑ "Total Population by Ethnic Group, Sub-district and State, Malaysia, 2010". Kuala Terengganu City Council. Archived from the original on 8 April 2015. Retrieved 22 March 2015.
- ↑ David Bowden (9 April 2013). "The East Coast of Malaysia, an Enchanting Encounter". Expat Go Malaysia. Retrieved 25 March 2015.
- ↑ "Data Asas dan Sejarah Ringkas Negeri Terengganu Darul Iman" (in Malay). Department of Survey and Mapping Malaysia (JUPEM). Archived from the original on 8 June 2007. Retrieved 21 March 2007.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Sejarah Ringkas Negeri Terengganu (Asal Usul Nama Terengganu)" (in Malay). Sultan of Terengganu. Archived from the original on 7 April 2015. Retrieved 7 April 2015.
{{cite web}}
: CS1 maint: unrecognized language (link) - ↑ Nazarudin Zainun; Nasha Rodziadi Khaw; Tarmiji Masron; Zulkifli Jaafar (2009). "Hubungan Ufti Tan-Tan dan P'an-P'an dengan China pada Zaman Dinasti Sui dan Tang: Satu Analisis Ekonomi" (PDF) (in Malay). Beijing Foreign Studies University, University of Malaya. Retrieved 7 April 2015.
{{cite web}}
: CS1 maint: unrecognized language (link) - ↑ Paul Wheatley (1980). The Golden Khersonese: Studies in the Historical Geography of the Malay Peninsula Before A.D. 1500. University Malaya.
- ↑ George Cœdès (1968). The Indianized States of South-East Asia. University of Hawaii Press. pp. 52–. ISBN 978-0-8248-0368-1.
- ↑ Nazarudin Zainun; Nasha Rodziadi Khaw; Tarmiji Masron; Zulkifli Jaafar (2009). "Hubungan Ufti Tan-Tan dan P'an-P'an dengan China pada Zaman Dinasti Sui dan Tang: Satu Analisis Ekonomi" (PDF) (in Malay). Beijing Foreign Studies University, University of Malaya. Retrieved 7 April 2015.
{{cite web}}
: CS1 maint: unrecognized language (link) - ↑ Friedrich Hirth; W.W. Rockhill (1911). "Chau Ju-kua: On The Chinese and Arab Trade in the twelfth and thirteenth Centuries, entitled Chu-fan-chi". University of Hong Kong Libraries. p. 62. Archived from the original on 2011-07-21. Retrieved 19 October 2014.
- ↑ Journal of the Malaysian Branch of the Royal Asiatic Society. Malaysian Branch of the Royal Asiatic Society. 1992.
- ↑ Encyclopædia Britannica, Inc. (1 March 2009). Britannica Guide to the Islamic World. Encyclopædia Britannica, Inc. pp. 380–. ISBN 978-1-59339-849-1.
- ↑ "Sejarah Ringkas Negeri Terengganu (Kesultanan Terengganu)" (in Malay). Sultan of Terengganu. Archived from the original on 7 April 2015. Retrieved 7 April 2015.
{{cite web}}
: CS1 maint: unrecognized language (link)