ക്വാണ്ടാസ്
ക്വാണ്ടാസ് എയർവേസ് ലിമിറ്റഡ് വിമാനങ്ങളുടെ എണ്ണത്തിലും, അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണത്തിലും, അന്താരാഷ്ട്ര വിമാനങ്ങളുടെ എണ്ണത്തിലും ഓസ്ട്രേലിയിലെ ഏറ്റവും വലിയ എയർലൈൻ ആണ്.[5] കെഎൽഎംനും അവിയങ്കക്കും ശേഷം ലോകത്തിലേ ഏറ്റവും പഴക്കം ചെന്ന മൂന്നാമത്തെ എയർലൈനായ ക്വാണ്ടാസ് എയർവേസ് സ്ഥാപിച്ചത് നവംബർ 1920-ലാണ്.[6] അന്താരാഷ്‌ട്ര യാത്രാ വിമാനങ്ങൾ ആരംഭിച്ചത് 1935 മെയ്യിലാണ്. എയർലൈനിൻറെ യഥാർത്ഥ പേരായ “ക്വീൻസ്ലാൻഡ് ആൻഡ് നോർത്തേൺ ടെറിട്ടറി ഏരിയൽ സർവീസസ്” എന്നതിൻറെ സംക്ഷിപ്ത രൂപമാണ് “ക്യുഎഎൻടിഎഎസ്” എന്ന ക്വാണ്ടാസ്, “പറക്കും കങ്കാരു” എന്നതാണ് ഇതിൻറെ വിളിപ്പേര്. എയർലൈനിൻറെ ആസ്ഥാനം സിഡ്നിയാണ്, പ്രധാന ഹബ് സിഡ്നി എയർപോർട്ടാണ്. ഓസ്ട്രേലിയൻ ആഭ്യന്തര വിപണിയിൽ 65% പങ്കാളിത്തവും, ഓസ്ട്രേലിയയിൽനിന്നു പുറത്തേക്കു പോവുന്ന യാത്രക്കാരിലും ഓസ്ട്രേലിയലേക്കു വരുന്ന യാത്രക്കാരിലും 14.9% ആളുകൾ ക്വാണ്ടാസ് എയർവേസ് മുഖേനയാണ് യാത്രചെയ്യുന്നത്.[7][8] ഇതിൻറെ സഹസ്ഥാപനമായ ക്വാണ്ടാസ് ലിങ്ക് ഓസ്ട്രേലിയയിലും മറ്റൊരു സഹസ്ഥാപനമായ ജെറ്റ്കണക്ട് ന്യൂസിലാണ്ടിലും പ്രവർത്തിക്കുന്നു. മാത്രമല്ല, ആഭ്യന്തര – അന്താരാഷ്ട്ര സർവീസുകൾ നടത്തുന്ന ചെലവ് കുറഞ്ഞ എയർലൈനായ ജെറ്റ്സ്റ്റാറും ക്വാൻട്ടസിൻറെ ഉടമസ്ഥതയിലുള്ളതാണ്.
| ||||
തുടക്കം | 16 നവംബർ 1920 Winton, Queensland, Australia | |||
---|---|---|---|---|
തുടങ്ങിയത് | മാർച്ച് 1921 | |||
ഹബ് |
| |||
സെക്കൻഡറി ഹബ് |
| |||
Focus cities |
| |||
ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാം | Qantas Frequent Flyer | |||
വിമാനത്താവള ലോഞ്ച് |
| |||
Alliance | Oneworld | |||
ഉപകമ്പനികൾ |
| |||
Fleet size | 131 [1] | |||
ലക്ഷ്യസ്ഥാനങ്ങൾ | 85 [2] | |||
ആപ്തവാക്യം | The Spirit of Australia[3] | |||
ആസ്ഥാനം | Mascot, New South Wales, Australia | |||
പ്രധാന വ്യക്തികൾ |
| |||
വരുമാനം | A$15.8 billion (2015)[4] | |||
പ്രവർത്തന വരുമാനം | A$975 million (2015)[4] | |||
മൊത്തം ആസ്തി | A$17.5 billion (2015)[4] | |||
ആകെ ഓഹരി | A$3.45 billion (2015)[4] | |||
തൊഴിലാളികൾ | 28,622 (2015)[4] | |||
വെബ്‌സൈറ്റ് | qantas |
അമേരിക്കൻ എയർലൈൻസ്, ബ്രിട്ടീഷ് എയർവേസ്, കാതി പസിഫിക്, കനേഡിയൻ എയർലൈൻസ് എന്നിവരുമായി ചേർന്ന് വൺവേൾഡ് എയർലൈൻ അല്ലയാൻസിൻറെ സ്ഥാപക അംഗങ്ങളിൽ ഒരാൾ കൂടിയാണ് ക്വാണ്ടാസ് എയർലൈൻസ്.
ചരിത്രം
തിരുത്തുക1920 നവംബർ 16-നു “ക്വീൻസ്ലാൻഡ് ആൻഡ് നോർത്തേൺ ടെറിട്ടറി ഏരിയൽ സർവീസസ്” എന്ന പേരിൽ ക്വീൻസ്ലാഡിലെ വിന്ടനിലാണ് ക്വാണ്ടാസ് സ്ഥാപിക്കപ്പെട്ടത്.[9] എയർലൈനിൻറെ ആദ്യ വിമാനം അവ്രോ 504കെ ആയിരുന്നു. 1935 മുതൽ എയർലൈൻ അന്താരാഷ്‌ട്ര സർവീസുകൾ ആരംഭിച്ചു. ആദ്യ അന്താരാഷ്‌ട്ര വിമാനം നോർത്തേൺ ടെറിട്ടറിയിലെ ഡാർവിനിൽനിന്നും സിങ്കപ്പൂരിലേക്കായിരുന്നു.
ക്വാൻട്ടസിൻറെ പ്രധാന ആഭ്യന്തര പ്രവർത്തനങ്ങൾ യഥാർത്ഥത്തിൽ ആരംഭിച്ചത് 1940-ൽ ട്രാൻസ് ഓസ്ട്രേലിയൻ എയർലൈൻസ് മുഖാന്തരമാണ്. ട്രാൻസ് ഓസ്ട്രേലിയൻ എയർലൈൻസ് 1986-ൽ ഓസ്ട്രേലിയൻ എയർലൈൻസ് എന്നാക്കിമാറ്റി. 1992 സെപ്റ്റംബർ 14-നു ഓസ്ട്രേലിയൻ എയർലൈൻസിനെ ക്വാണ്ടാസ് സ്വന്തമാക്കി.[10]
ലക്ഷ്യസ്ഥാനങ്ങൾ
തിരുത്തുകസഹസ്ഥാപനങ്ങൾ സർവീസ് നടത്താത്ത 20 ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്കും, ആഫ്രിക്ക, അമേരിക്ക, ഏഷ്യ, യുറോപ്പ്, ഓഷ്യാനിയ എന്നിവിടങ്ങളിലെ 14 രാജ്യങ്ങളിലെ 21 അന്താരാഷ്‌ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കും ക്വാണ്ടാസ് സർവീസ് നടത്തുന്നു. ക്വാണ്ടാസ് ഗ്രൂപ്പ് മൊത്തമായി എടുത്താൽ 65 ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്കും 27 അന്താരാഷ്‌ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കും സർവീസ് നടത്തുന്നുണ്ട്.[11]
അന്റാർട്ടിക്ക പറന്നു കാണാനുള്ള വിനോദസഞ്ചാര ചാർട്ടർ വിമാന സർവീസ് ക്രോയ്ടോൻ ട്രാവെൽസിനുവേണ്ടി ക്വാണ്ടാസ് നടത്തുന്നു. ആദ്യമായ അന്റാർട്ടിക്ക വിനോദ ആകാശയാത്ര നടത്തിയത് 1977-ലാണ്.[12] എന്നാൽ എയർ ന്യൂസിലാണ്ട് ഫ്ലൈറ്റ് 901 മൗണ്ട് ഏറെബസിൽ ഇടിച്ചു തകർന്നതിനെ തുടർന്ൻ ഏതാനും വർഷങ്ങൾ ഈ സർവീസ് നിർത്തലാക്കി. സെക്ടർ വൈറ്റ്ഔട്ട് എന്ന പ്രതിഭാസത്തെ തുടർന്നാണ് വിമാനം തകർന്നുവീണത്. 1994-ൽ ക്വാണ്ടാസ് ഈ സർവീസ് പുനരാരംഭിച്ചു.[13] ഈ വിമാനങ്ങൾ നിലത്ത് ഇറങ്ങുന്നില്ലെങ്കിലും പോളാർ പ്രദേശങ്ങളിൽ വിമാനങ്ങൾ പറത്താനുള്ള പ്രത്യേക പരിശീലനവും സാങ്കേതികതകളും വേണം.
2014 സെപ്റ്റംബർ 29-നു എയർബസ് എ380 വിമാനം, സിഡ്നി മുതൽ ഡാളസ് വരെ പുതിയ നോൺ-സ്റ്റോപ്പ് സർവീസ് തുടങ്ങിയത് വഴി, ലോകത്തിലേ ഏറ്റവും വലിയ വിമാനം ഉപയോഗിച്ചു ലോകത്തിലേ ഏറ്റവും ദൂരം കൂടിയ വിമാന സർവീസ് ക്വാൺടാസിൻറെ പേരിലായി.[14]
ചിത്രശാല
തിരുത്തുക-
ബോയിങ് 737-800
-
എയർബസ് 330-200
-
ക്വാൺടാസ് എയർബസ് എ380 വിമാനം (VH-OQD) ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ
അവലംബം
തിരുത്തുക- ↑ http://www.qantas.com.au/infodetail/about/investors/qantas-data-book-2014.pdf
- ↑ http://qantas2015.reportonline.com.au/system/files_force/downloads/full_qantas_annual_report_2015-1.pdf?download=2[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "The Spirit of Tomorrow". Qantas. Retrieved 30 May 2013.
- ↑ 4.0 4.1 4.2 4.3 4.4 "Preliminary Final Report 2015" (PDF). Retrieved 20 August 2015.
- ↑ "Qantas reports record annual loss". BBC News. 28 August 2014. Retrieved 29 September 2015.
- ↑ "Qantas frequent flyers get microchip cards, heralding new era in faster travel". The Independent. Archived from the original on 2013-02-01. Retrieved 2015-09-29.
- ↑ "Qantas International's market share slips as capacity growth slows". The Australian. Retrieved 29 September 2015.
- ↑ In Detail, Here's why Alan Joyce says Qantas must defend its 65% marketshare Archived 2014-05-22 at the Wayback Machine. Business Insider 5 March 2014.
- ↑ "Small Beginnings". Our Company. Qantas. Archived from the original on 2006-10-09. Retrieved 29 September 2015.
- ↑ "World airline directory – Qantas Airways". Flight International. 143 (4362): 117. 24–30 March 1993. Archived from the original on 2012-10-25. Retrieved 2015-09-29.
- ↑ "Qantas Airways Destinations". cleartrip.com. Retrieved 29 September 2015.
- ↑ "Tourism in Antarctica – Some Background" (PDF). Archived (PDF) from the original on 2013-01-24. Retrieved 2015-09-29.[unreliable source?]
- ↑ "Other News – 09/11/2009". Air Transport World. 14 September 2009.
It has partnered with Antarctica Sightseeing Flights of Melbourne since 1994 using 747-400s.
- ↑ "World's Longest Flight on Biggest Plane".
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Qantas Ephemera at the National Library of Australia
- Original Qantas Logbook at the State Library Of Queensland
- Historic Qantas flight route map Archived 2014-08-10 at the Wayback Machine.
- Qantas Facts – Official Archived 2011-09-27 at the Wayback Machine.