ക്ലോഡ് ബെർണാഡ്
ക്ലോഡ് ബെർണാഡ് (French: [bɛʁnaʁ]; 12 July 1813 – 10 February 1878) ഫ്രഞ്ച്കാരനായ ശരീരശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹത്തെ ശാസ്ത്രത്തിന്റെ അതികായൻ എന്നു വിശേഷിപ്പിക്കപ്പെട്ടു. ശാസ്ത്രപരീക്ഷണങ്ങൾ ഒബ്ജൿറ്റിവ് ആയി മാറനായി ആ പരീക്ഷണനിരീക്ഷണത്തിനു വിധേയമാകുന്നവരെ അതിന്റെ ഉദ്ദേശ്യമോ പ്രവർത്തനമോ മുൻകൂട്ടി അറിയിക്കാതിരിക്കുക എന്ന നിർദ്ദേശം ആദ്യമായി ക്ലോഡ് ബെർണാഡ് ആൺ നിർദ്ദേശിച്ചത്. [1]അദ്ദേഹമാണ് ആദ്യമായി ആന്തരസന്തുലനം (homeostasis) നിർവ്വചിച്ചത്.
Claude Bernard | |
---|---|
ജനനം | 12 July 1813 |
മരണം | 10 ഫെബ്രുവരി 1878 Paris | (പ്രായം 64)
ദേശീയത | French |
കലാലയം | University of Paris |
അറിയപ്പെടുന്നത് | Physiology |
പുരസ്കാരങ്ങൾ | Copley Medal (1876) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Physiology |
സ്ഥാപനങ്ങൾ | Muséum national d'Histoire naturelle |
സ്വാധീനങ്ങൾ | François Magendie |
ഒപ്പ് | |
ജീവചരിത്രം
തിരുത്തുകഫ്രാൻസിലെ ഗ്രാമമായ സൈന്റ് ജൂലിയനിൽ 1813ൽ ആണ് അദ്ദേഹം ജനിച്ചത്. [2]ഒരു ജസ്യൂട്ട് സ്കൂളിൽ പഠിച്ചു. ലിയോണിലെ കൊളജിൽ ചേർന്നെങ്കിലും പഠനം ഇടയ്ക്കു നിർത്തിയശേഷം ഒരു മരുന്നുവിൽപ്പനശാലയിൽ സഹായിയായി ജോലിക്കു ചേർന്നു. മതപരമായ വിദ്യാഭ്യാസം ലഭിച്ചുവെങ്കിലും അദ്ദേഹം ഒരു സന്ദേഹവാദിയായി മാറുകയാണുണ്ടായത്. [3]തന്റെ ഇടവേളകളിൽ അദ്ദേഹം ഒരു ശുഭപര്യവസായിയായ കഥയെഴുതി. പിന്നീട് ഇത് വിജയപ്രദമായതിനാൽ അദ്ദേഹം ആർതർ ഡി ബ്രെടാനി എന്ന ഒരു ഗദ്യനാടകം എഴുതി.
1834ൽ തന്റെ 21ആം വയസ്സിൽ, അദ്ദേഹം പാരിസിലേയ്ക്കു യാത്രയായി. തന്റെ നാടകം പക്ഷെ വിമർശകർ സ്വികരിച്ചില്ലെന്നു മാത്രമല്ല അദ്ദേഹത്തെ തനിക്കു പറ്റിയ വൈദ്യശാസ്ത്രവിഷയത്തിൽ കേന്ദ്രീകരിക്കാൻ അദ്ദേഹത്തെ ഉപദേശിക്കുകയും ചെയ്തു. ഈ ഉപദേശം ശിരസാവഹിച്ച അദ്ദേഹം, അന്നത്തെ പ്രശസ്ത ശരീരശാസ്ത്രജ്ഞനായ, ഫ്രാങ്കോയിസ് മഗെന്ദിയുമായി സൗഹൃദത്തിലായി. അങ്ങനെ 1841ൽ കോളേജ് ഓഫ് ഫ്രാൻസിലെ ലാബ് അസിസ്റ്റന്റ് ആയി ജോലികിട്ടി.
1845ൽ മാരി ഫ്രാങ്കോയിസ് മാർടിനെ വിവാഹം കഴിച്ഛു. അവർ തന്ന സ്ത്രീധനം അദ്ദേഹത്തിനു തന്റെ പരീക്ഷണങ്ങൾ തുടരാൻ സഹായകമായി. 1847ൽ അദ്ദേഹം മഗന്ധീയുടെ ഡപ്യൂട്ടി പ്രൊഫസ്സറായി നിയമിതനായി. 1855ൽ അദ്ദേഹത്തിന്റെ വിരമിക്കലോടെ മുഴുവൻ സമയ പ്രൊഫസ്സർ ആയിത്തീർന്നു. അദ്ദേഹത്തിന്റെ ഗവേഷണവിഷയം അന്നത്തെക്കാലത്ത് തരംതാണതായിക്കരുതിയതിനാൽ അദ്ദെഹത്തിനു ചെരിയ മുറിമാത്രമേ തന്റെ ഗവേഷണത്തിനായി അനുവദിച്ചുള്ളൂ. [4]1864ൽ മാത്രമാണ് അദ്ദേഹത്തിനു ഗവേഷണത്തിനായി നല്ല ഒരു പരീക്ഷണാലയം ലഭിച്ചുള്ളൂ. 1868ൽ അദ്ദേഹം റോയൽ സ്വീഡിഷ് അക്കദമിയുടെ തിരഞ്ഞെടുക്കപ്പെട്ട അംഗം ആയി. 1878 ഫെബ്രുവര്യ് 10നു മരിക്കുമ്പോൾ ഒരു ശാാസ്ത്രജ്ഞന് അതുവരെ ലഭ്യമല്ലാത്ത മരണാനന്തരബഹുമതിയാണ് ലഭിച്ചത്.
അവലംബം
തിരുത്തുക- ↑ Daston, Lorraine. "Scientific Error and the Ethos of Belief". Social Research. 72 (Spring 2005): 18.
- ↑ D. Wright Wilson (June 1914). "Claude Bernard". Popular Science. Bonnier Corporation: 567–578.
- ↑ John G. Simmons (2002). Doctors and Discoveries: Lives That Created Today's Medicine. Houghton Mifflin Harcourt. p. 17. ISBN 978-0-618-15276-6. Retrieved 26 April 2012.
Upon his death on February 10, 1878, Bernard received a state funeral - the first French scientist to be so honored. The procession ended at Pere Lachaise cemetery, and Gustave Flaubert described it later with a touch of irony as 'religious and very beautiful'. Bernard was an agnostic.
- ↑ Vallery-Radot, René (2003-03-01). Life of Pasteur 1928. p. 42. ISBN 9780766143524.[പ്രവർത്തിക്കാത്ത കണ്ണി]