ക്രിസ്റ്റ്യാനോ റൊണാൾഡോ
ഒരു പോർച്ചുഗീസ് ഇതിഹാസമായ ഫുട്ബോളറാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ദോസ് സാന്റോസ് അവേരിയോ, നിലവിൽ പോർച്ചുഗൽ ദേശീയ ടീമിനു വേണ്ടിയും ആ ൽ നാസർ വേണ്ടിയും കളിക്കുന്ന ഇദ്ദേഹത്തെ ലോകത്തിലെ എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായാണ് കണക്കാക്കുന്നത്.
Personal information | ||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Full name | ക്രിസ്ത്യാനോ റൊണാൾഡൊ ദോസ് സാന്റോസ് അവേരിയോ [1] | |||||||||||||||||||||||||||||||||
Date of birth | 5 ഫെബ്രുവരി 1985 | |||||||||||||||||||||||||||||||||
Place of birth | Funchal, Madeira, Portugal | |||||||||||||||||||||||||||||||||
Height | 1.87 മീ (6 അടി 2 ഇഞ്ച്) | |||||||||||||||||||||||||||||||||
Position(s) | Forward | |||||||||||||||||||||||||||||||||
Club information | ||||||||||||||||||||||||||||||||||
Current team | . അൽ നാസർ | |||||||||||||||||||||||||||||||||
Number | 7 | |||||||||||||||||||||||||||||||||
Youth career | ||||||||||||||||||||||||||||||||||
1992–1995 | Andorinha | |||||||||||||||||||||||||||||||||
1995–1997 | Nacional | |||||||||||||||||||||||||||||||||
1997–2002 | Sporting CP | |||||||||||||||||||||||||||||||||
Senior career* | ||||||||||||||||||||||||||||||||||
Years | Team | Apps | (Gls) | |||||||||||||||||||||||||||||||
2002–2003 | സ്പോർട്ടിങ് B | 2 | (0) | |||||||||||||||||||||||||||||||
2002–2003 | സ്പോർട്ടിങ് | 25 | (3) | |||||||||||||||||||||||||||||||
2003–2009.2021- | മാഞ്ചസറ്റർ യുണൈറ്റഡ് | 197 | (86) | |||||||||||||||||||||||||||||||
2009–2018 | റയൽ മാഡ്രിഡ് | 292 | (311) | |||||||||||||||||||||||||||||||
2018–2021 | യുവന്റസ് | 45 | (81) | |||||||||||||||||||||||||||||||
2021- |
[[Manchester United മാഞ്ചസ്റ്റർ യുണൈറ്റഡ്]] | 56 | (29) | |||||||||||||||||||||||||||||||
National team‡ | ||||||||||||||||||||||||||||||||||
2001 | Portugal U15 | 9 | (7) | |||||||||||||||||||||||||||||||
2001–2002 | Portugal U17 | 7 | (5) | |||||||||||||||||||||||||||||||
2003 | Portugal U20 | 5 | (1) | |||||||||||||||||||||||||||||||
2002–2003 | Portugal U21 | 10 | (3) | |||||||||||||||||||||||||||||||
2004 | Portugal U23 | 3 | (2) | |||||||||||||||||||||||||||||||
2003– | Portugal | 164 | (117) | |||||||||||||||||||||||||||||||
Honours
| ||||||||||||||||||||||||||||||||||
*Club domestic league appearances and goals, correct as of 22:50, 19 May 2019 (UTC) ‡ National team caps and goals, correct as of 31 December 2019 |
സി.ഡി. നാസിയൊനൽ ടീമിലാണ് റൊണാൾഡോ തന്റെ കരിയർ ആരംഭിച്ചത്. മികച്ച പ്രകടനം കാഴ്ചവെച്ച് ഇദ്ദേഹം രണ്ട് സീസണുകൾക്ക് ശേഷം സ്പോർട്ടിങ് ടീമിലേക്ക് മാറി. റൊണാൾഡോയുടെ മികച്ച കഴിവുകൾ ശ്രദ്ധിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാനേജർ സർ അലക്സ് ഫെർഗുസൻ , 2003-ൽ 18 വയസുള്ള റൊണാൾഡോയുമായി £12.2 ലക്ഷത്തിനു കരാറിലേർപ്പെട്ടു. ആ സീസണിൽ റൊണാൾഡോ തന്റെ ആദ്യ ക്ലബ് നേട്ടമായ എഫ.എ. കപ്പ് നേടി. 2004 യുവെഫ യൂറോ കപ്പിൽ ഇദ്ദേഹമുൾപ്പെട്ട പോർച്ചുഗൽ ടീം രണ്ടാം സ്ഥാനം നേടി.
2008-ൽ റൊണാൾഡോ തന്റെ ആദ്യ യുവെഫ ചാമ്പ്യൻസ് ലീഗ് നേടി. കലാശക്കളിയിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത് ഇദ്ദേഹമായിരുന്നു. അതേ വർഷം റൊണാൾഡോ ഫിഫ വേൾഡ് പ്ലയെർ ഓഫ് ദി ഇയർ ആയും ഫിഫ്പ്രോ വേൾഡ് പ്ലയെർ ഓഫ് ദി ഇയർ ആയും തിരഞെടുക്കപ്പെട്ടു. കൂടെ 40 വർഷത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നുമുള്ള ആദ്യ ബാലൻദോർ ജേതാവുമായി. 2008 സീസണിൽ റൊണാൾഡോയുടെ മികച്ച പ്രകടനത്തിനു ശേഷം ഇതിഹാസ നെതർലൻഡ് താരം ജോഹാൻ ക്രൈഫ് റൊണാൾഡോവിന് ജോർജ് ബെസ്റ്റ്നും ദെന്നിസ് ലോവിനും മുകളിൽ സ്ഥാനം കൊടുത്തു.2013 വർഷത്തെബാലൻ ഡിയൊർ പുരസ്കാരം കൂടി നേടിയതോടെ ഫുട്‌ബാല് ചരിത്രത്തിൽ പ്രധ്ന താരങ്ങളിൽ ഒരാളായി. 2015-2016 സീസൺ റൊണാൾഡോയുടെ കരിയറിലെ ഏറ്റവും മികച്ച സീസണായി കണക്കാക്കുന്നു.
ലോകത്തിലെ ഏറ്റവും വിപണനപരവും പ്രശസ്തവുമായ കായികതാരങ്ങളിലൊരാളായ റൊണാൾഡോ 2016 ലും 2017 ലും ഫോബ്‌സ് ലോകത്തെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന അത്‌ലറ്റായും 2016 മുതൽ 2019 വരെ ഇഎസ്‌പിഎൻ ലോകത്തെ ഏറ്റവും പ്രശസ്തമായ അത്‌ലറ്റായും തിരഞ്ഞെടുക്കപ്പെട്ടു. സമയം ഏറ്റവും കൂടുതൽ 100 പേരുടെ പട്ടികയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തി. 2014 ൽ ലോകത്തെ സ്വാധീനിച്ച ആളുകൾ. അവരുടെ കരിയറിൽ ഒരു ബില്യൺ ഡോളർ സമ്പാദിച്ച ആദ്യത്തെ ഫുട്ബോൾ കളിക്കാരനും മൂന്നാമത്തെ കായികതാരവുമാണ് റൊണാൾഡോ. [2]hacked
ജനനവും കുടുംബവും
തിരുത്തുകക്രിസ്റ്റ്യാനോ റൊണാൾഡോ ജനിക്കുന്നതിനു മുൻപ് അദ്ദേഹത്തിന്റെ കുടുംബം കൊടും ദാരിദ്രത്തിലായിരുന്നു . ഇനി ഒരു മകനെ കൂടി വളർത്താൻ ഉള്ള ശേഷി ആ കുടുംബത്തിന് ഇല്ലായിരുന്നു അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ അമ്മ ഗർഭാവസ്ഥയിൽ തന്നെ ക്രിസ്റ്റിയെ ഇല്ലാതാക്കാൻ ശ്രമിച്ചു , ഗാർഭവസ്ഥയിലുള്ള റോണോയെ ചൂടുള്ള ബിയർ കുടിച്ച ഇല്ലാതാക്കാൻ പലതവണ ശ്രമിച്ചു , പ്രതിസന്ധി കളെയെല്ലാം മറികടന്ന് കുഞ്ഞു റോണോ ജനിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ ദോസ് സാന്റോസ് അവേരിയോ ഫെബ്രുവരി 5 1985നു പോർചുഗലിലെ മദീറയിൽ ഫുൻചാലിലാണ് ജനിച്ചത്. അച്ഛൻ ജോസേ ഡീനിസ് അവീറോ, അമ്മ മറിയ ഡൊളോറസ് ഡോസ് സാന്റോസ് അവീറോ. തന്റെ പ്രിയപ്പെട്ട നടനും അന്നത്തെ അമേരിക്കൻ പ്രസിഡന്റുമായ റൊണാൾഡ് റീഗന്റെ പേരാണ് അച്ഛൻ തന്റെ ഇളയ മകന് ഇട്ടത്. റൊണാൾഡോവിന് ഹ്യൂഗോ എന്ന ഒരു ജ്യേഷ്ഠനും, എൽമ, ലിലിയാനാ കാഷിയ എന്ന രണ്ടു ജ്യേഷ്ഠത്തിമാരും ഉണ്ട്.
ക്ലബ്ബ് കരിയർ
തിരുത്തുകതുടക്കം
തിരുത്തുകറൊണാൾഡോ വളർന്നു വന്നത് പോർച്ചുഗീസ് ക്ലബ്ബ് ബെൻഫീക്ക പ്രേമിയായിട്ടാണ്. എട്ടാം വയസ്സിൽ അമച്വർ ടീമായ ആൻഡോറീന്യക്ക് വേണ്ടി കളിച്ചു. 1995ൽ നാസിയോണാലിൽ ചേർന്നു. അവിടെ കപ്പ് ജയിച്ചതിനെ തുടർന്ന് സ്പ്പോറ്ട്ടിങിലേക്ക് മൂന്ന് ദിവസത്തേക്ക് പോയ റോണാൾഡോക്ക് അവർ കരാറ് കൊടുത്തു എന്നും പറയപ്പെടുന്നു
സ്പ്പോർട്ടിങ്ങ് സി. പി.
തിരുത്തുകറൊണാൾഡോ സ്പോർട്ടിങ്ങിലെ മറ്റ് യുവ താരങളോടൊപ്പം സ്പോർട്ടിങ്ങിന്റെ യൂത്ത് അക്കാദമിയായ ആൽകൊചെറ്റിൽ പരിശീലനം തുടങ്ങി. സ്പോർട്ടിങ്ങിലെ അണ്ടർ-16, അണ്ടർ-17, അണ്ടർ-18, ബി-ടീം, പിന്നെ ഫസ്റ്റ് ടീം എന്നിവയിൽ ഒരേ സീസണിൽ കളിച്ച ഒരേ ഒരു കളിക്കാരനാണ് റൊണാൾഡോ. സ്പോർട്ടിങ്ങിനു വേണ്ടിയുള്ള തന്റെ ആദ്യ കളിയിൽ രണ്ട് ഗോളുകൾ നേടി റൊണാൾഡോ ശ്രദ്ധേയനായി.Cr7
പതിനഞ്ചാം വയസ്സിൽ “റേസിങ് ഹാർട്ട്” എന്ന സ്ഥിതി പിടിപെട്ട റൊണാൾഡോവിനെ അമ്മയുടെ അനുമതിയോടെ സ്പോർട്ടിങ്ങ് അധികൃതർ ആശുപത്രിയിൽ ചേർത്തു. അവിടെ ലേസർ ഉപയോഗിച്ച് ഓപറേഷൻ നടത്തിയതിനു കുറച്ച് ദിവസങൾകുള്ളിൽ റോണോ പരിശീലനം വീണ്ടും തുടങ്ങി.
റൊണാൾഡോയുടെ കഴിവ് ആദ്യം തിരിച്ചറിഞ്ഞത് അന്നത്തെ ലിവർപൂൾ മാനേജറായിരുന്ന ജെറാർഡ് ഹൂളിയർ ആയിരുന്നു. പക്ഷേ ലിവർപൂൾ അന്ന് റൊണാൾഡോയെ തങ്ങളുടെ ടീമിൽ ചേർത്തില്ല. റൊണാൾഡോക്ക് തീരേ ചെറുപ്പമാണെന്നും കഴിവ് വളർത്തിയെടുക്കാൻ കുറച്ചുകൂടി സമയം വേണ്ടിവരുമെന്നുമായിരുന്നു അവർ കാരണം പറഞത്. പക്ഷേ 2003ൽ എസ്റ്റാഡിയോ ജോസേ അല്വലാദെ എന്ന ലിസ്ബണിലെ കളിക്കളത്തിന്റെ ഉദ്ഘാടന മത്സരത്തിൽ സ്പ്പോർട്ടിങ് മാഞ്ചെസ്റ്റർ യുണൈറ്റഡിനെ തോല്പിച്ചപ്പോൾ റൊണാൾഡോയുടെ കഴിവ് കണ്ട മാഞ്ചെസ്റ്റർ താരങ്ങൾ തങ്ങളുടെ മാനേജറായ സർ അലക്സ് ഫെർഗ്ഗുസ്സന്റെ ശ്രദ്ധ റോണോവിലേക്ക് തിരിച്ചുവിട്ടു.
മാഞ്ചെസ്റ്റർ യുണൈറ്റഡ്
തിരുത്തുക2003 - 2005
തിരുത്തുക2002-2003 സീസണു ശേഷം റൊണാൾഡോ £12.24 മില്ല്യൺ എന്ന തുകക്ക് മാഞ്ചെസ്റ്റർ യുണൈറ്റഡുമായി കരാറിൽ ഒപ്പ് വെച്ചു. ഇതോടെ മാഞ്ചെസ്റ്ററിൽ വരുന്ന ആദ്യത്തെ പോർച്ചുഗീസ് താരമായി റൊണാൾഡൊ. ചുവന്ന ചെകുത്താനായി മാറിയ ശേഷം റൊണാൾഡോ മാനേജറോട് ജേഴ്സി നംബർ 28 ആവശ്യപ്പെട്ടു (റൊണാൾഡോ സ്പ്പോർട്ടിങ്ങിൽ കളിച്ചത് ഈ നംബറിലായിരുന്നു). ഇതിനു കാരണം ജേഴ്സി നംബർ 7 അണിയുന്ന കളിക്കാരന്റെ മേൽ ഒരുപാട് പ്രതീക്ഷകളുണ്ട്. പ്രത്യേകിച്ച് യുണൈറ്റഡിൽ. ഇതിഹാസ താരങ്ങളായ ജോർജ് ബെസ്റ്റ്, ബ്രയാൻ റോബ്സൺ, എറിക് കാന്റൊണാ, ഡേവിഡ് ബെക്കാം, തുടങ്ങിയ യുണൈറ്റഡ് നംബർ 7 കളിക്കാരുടെ പ്രകടനങ്ങൾ കണ്ട് ശീലിച്ച ആരാധകർ അടുത്ത കളിക്കാരനിൽ നിന്നും അതേ നിലവാരത്തിലുള്ള പ്രകടനങ്ങൾ പ്രതീക്ഷിക്കും. റൊണാൾഡോ തന്നെ പറഞ്ഞിട്ടുണ്ട്; “ഞാൻ മാഞ്ചെസ്റ്ററിൽ ചേർന്ന ശേഷം മാനേജർ എന്നോട് ചോദിച്ചു, എനിക്ക് ഏത് ജേഴ്സി നംബർ വേണമെന്ന്. ഞാൻ 28 ആവശ്യപ്പെട്ടു. പക്ഷേ, അദ്ദേഹം പറഞ്ഞു, ‘അല്ല, നീ നംബർ 7 തന്നെ അണിയും’. ആ പ്രശസ്ത ജേഴ്സി എനിക്ക് കൂടുതൽ പ്രചോദനം നൽകി. പ്രതീക്ഷകളിലേക്കുയരാൻ അതെന്നെ നിർബ്ബന്ധിച്ചു.”
റൊണാൾഡോ യുണൈറ്റഡിനു വേണ്ടി ആദ്യമായി കളിക്കളതിൽ ഇറങ്ങിയത് ബോൾട്ടൺ വാൻഡറേഴ്സിനെതിരെ 4-0ത്തിന് യുണൈറ്റഡ് ജയിച്ച കളിയിൽ 60-ആം മിനിറ്റിൽ പകരക്കാരനായിട്ടാണ്. യുണൈറ്റഡിലെ തന്റെ ആദ്യ ഗോൾ നേടിയത് പോർട്സ്മൌത്തിനെതിരെ ഒരു ഫ്രീകിക്കിലൂടെയാണ്. ആ കളി യുണൈറ്റഡ് 3-0ത്തിന് ജയിച്ചു. റൊണാൾഡോ തന്നെയാണ് ചുവന്ന ചെകുത്താന്മാരുടെ ആയിരാമത്തെ ഗോൾ നേടിയത് - 2005 ഒക്ടോബർ 29-ആം തീയതി മിഡിൽസ്ബ്രോവിനോട് തോറ്റ കളിയിൽ. ആ സീസണിൽ റൊണാൾഡോ ആകെ മൊത്തം 10 ഗോളുകൾ നേടി. 2005ൽ ആരാധകർ റൊണാൾഡോവിനെ ഫിഫ്പ്രോ സ്പെഷൽ പ്ലെയർ ഓഫ് ദി ഇയർ ആയി തിരഞെടുത്തു.
2006 - 2007
തിരുത്തുക2006 നവംബർ, ഡിസംബർ മാസങ്ങളിൽ തുടർച്ച്യായി രണ്ട് തവണ റൊണാൾഡോ ബാർക്ലേസ് പ്ലെയർ ഓഫ് ദി മന്ത് ആയി തിരഞെടുക്കപ്പെട്ടു. ആറു കളികളിൽ നിന്നും ഏഴ് ഗോളുകൾ നേടിയാണ് റൊണാൾഡോ ഈ ബഹുമതികൾക്ക് അർഹനായത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ ഇങ്ങനെ തുടർച്ചയായി രണ്ട് തവണ ഈ ബഹുമതി നേടുന്ന മൂന്നാമത്തെ കളിക്കാരനാണ് റൊണാൾഡോ. ഡെന്നിസ് ബെർകാംപ്, റോബി ഫൌളർ, എന്നീ കളിക്കാരാണ് റൊണാൾഡോവിന് മുമ്പ് ഈ നേട്ടം കൈവരിച്ച കളിക്കാർ. മാഞ്ചെസ്റ്റർ സിറ്റിക്കെതിരെ റൊണാൾഡോ യുണൈറ്റഡിലെ തന്റെ അമ്പതാമത്തെ ഗോൾ നേടി. അതേ സീസണിൽ തന്നെ യുണൈറ്റഡ് നാലു വർഷങ്ങൾക്കു ശേഷം തങ്ങളുടെ ആദ്യത്തെ പ്രീമിയർഷിപ്പ് കിരീടം നേടി. തുടർച്ചയായ രണ്ടാം തവണയും റൊണാൾഡോ ഫിഫ്പ്രോ സ്പെഷൽ പ്ലെയർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു.
മാർച്ച് 2007ൽ സ്പാനിഷ് ക്ലബ്ബായ റിയൽ മാഡ്രിഡ് റൊണാൾഡോവിനെ സാന്റിയാഗോ ബെർണബാവോയിലേക്ക് (റിയലിന്റെ കളിക്കളം) കൊണ്ടുപോകാൻ €80 മില്ല്യൺ വരെ കൊടുക്കാൻ തയ്യാറാണെന്ന വാർത്ത പരന്നു. പക്ഷേ, റൊണാൾഡോ യുണൈറ്റഡുമായി അഞ്ച് വർഷത്തെ കരാർ ഒപ്പു വെച്ചു - ആഴ്ച്ചയിൽ £120,000 എന്ന ശമ്പള തുകക്ക്. മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ ചരിത്രത്തിൽ ഒരു കളിക്കാരന് ലഭിച്ച ഏറ്റവും കൂടുതൽ ശമ്പളമാണിത്.
2007-2008
തൻ്റെ കരിയറിലാദ്യമായി യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ സീസണാണിത്. മോസ്കോവിൽ വെച്ച് നടന്ന ഫൈനലിൽ ചെൽസിക്കെതിരെ ഗോൾ നേടാനും ക്രിസ്റ്റിയാനോയ്ക്കായി. ആ സീസണിൽ ചാമ്പ്യൻസ് ലീഗ് ടോപ് സ്‌കോറർ ആവാനും അദ്ദേഹത്തിനായി. ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ പെനാൽറ്റി പാഴാക്കിയെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ എഡ്വിൻ വാൻ ടെർ സാറിൻറ്റെ സേവുകളുടെ പിൻബലത്തിൽ യുണൈറ്റഡ് ജയിച്ചു. ആ സീസണിൽ തന്നെ ഇംഗ്ലീഷ് പ്രീമിയർ ലീഗും ക്രിസ്റ്റിയാനോ നേടി. അതു വരെയുള്ള സീസണുകളിൽ ക്രിസ്റ്റിയാനോയുടെ മികച്ച വർഷമായിരുന്നു 2007-2008.
റയൽമാഡ്രിഡ്
തിരുത്തുക2009-2010
തിരുത്തുക2009 വേനൽ ട്രാൻസ്ഫർ ജാലകത്തിലാണ് റൊണാൾഡോ റയൽ മാഡ്രിഡിലേക് ചേക്കേറുന്നത്. അന്നത്തെ ഏറ്റവും ഉയർന്ന വിലക്കായിരുന്നു ഈ കൂടുമാറ്റം. ആദ്യ സീസണിൽ 9-ആം നമ്പർ ജേഴ്‌സി ആണ് ക്രിസ്റ്റ്യാനോ അണിഞ്ഞത്. റയൽ ഇതിഹാസമായിരുന്ന റൗൾ 7-ആം നമ്പർ ജേഴ്‌സി അണിഞ്ഞത് കൊണ്ടായിരുന്നു ക്രിസ്റ്റ്യാനോ 9-ആം നമ്പർ ജേഴ്‌സി തിരഞ്ഞെടുത്തത്. അദ്ദേഹത്തെ റയലിലേക് 80,000 പേർ സ്വാഗതം ചെയ്യാനായി റയലിന്റെ ഹോം ഗ്രൗണ്ടായ സാൻറ്റിയാഗോ ബെർണബ്യുയിൽ തടിച്ചുകൂടി. ഇത് ഒരു ലോകറെക്കോഡാണ്. ക്ലബ് ഇതിഹാസമായ ആൽഫ്രഡോ ഡി സ്‌റ്റെഫാനോയാണ് ക്രിസ്റ്റ്യാനോയ്ക് ജേഴ്‌സി കൊടുത്തു ക്ലബിലേക് സ്വാഗതം ചെയ്തത്.
റയലിനായി ക്രിസ്റ്റ്യാനോ അരങ്ങേറ്റം കുറിച്ചത് ഡീപോർട്ടീവോ ലാ കൊരുണ്യക്കെതിരെയാണ്. ആ മത്സരത്തിൽ തന്നെ ക്രിസ്റ്റ്യാനോ തന്റെ ആദ്യ ഗോൾ നേടുകയും ചെയ്തു. സൂറിച്ചിന് എതിരായ മത്സരത്തിൽ രണ്ടു അതിമനോഹരമായ ഫ്രീ കിക്കുകളോടെ റയലിനായി ചാമ്പ്യൻസ് ലീഗിലും ക്രിസ്റ്റ്യാനോ സ്കോർ ചെയ്തു തുടങ്ങി. പിന്നീട് ക്രിസ്റ്യാനോയെ പരിക്കുകൾ വലച്ചു. അതുകൊണ്ടു തന്നെ ആദ്യ സീസണിൽ കിരീടങ്ങളൊന്നും നേടാൻ ക്രിസ്റ്യാനോയ്ക് കഴിഞ്ഞില്ല.
എന്നാൽ തൻറ്റെ ആദ്യ സീസണിൽ തന്നെ 33 ഗോളുകൾ നേടാൻ ക്രിസ്റ്യാനോയ്‌ക്കായി. മലാഗയെക്കെതിരായ ഒരു മത്സരത്തിൽ ഹാറ്റ്റിക്ക് നേടാനും ക്രിസ്റ്റ്യാനോയ്‌ക്കായി. കിരീടങ്ങൊളൊന്നും നേടാനാകാത്തതിനെ തുടന്ന് കോച്ച് മാനുവേൽ പെല്ലിഗ്രിനിയെ പുറത്താക്കുകയൂം ആ സീസണിൽ ഇൻറ്റർ മിലന് ട്രബിൾ നേടിക്കൊടുത്ത പോർച്ചുഗീസ് കോച്ച് ജോസെ മൊറീഞ്ഞോയെ റയലിൻറ്റെ അടുത്ത കോച്ച് ആക്കുകയും ചെയ്തു.
2010-11
തിരുത്തുകബാഴ്സയ്ക്കെതിരെ നടന്ന സ്പാനിഷ് സൂപ്പർ കപ്പിന്റെ ആദ്യ പാദ മത്സരത്തിൽ റൊണാൾഡോ സീസണിലെ തന്റെ ആദ്യ ഗോൾ നേടി. മെസ്യൂട്ട് ഓസിൽ എടുത്ത കോർണർ കിക്കിൽ നിന്നും ഹെഡറിലൂടെയായിരുന്നു ഗോൾ. മത്സരത്തിൽ റയൽ 3-2ന് തോറ്റു. ആ സീസണിൽ റൗളിന്റ്റെ ജർമൻ ക്ലബ്ബായ ഷാൽക്കെയിലേക്കുള്ള കൂടുമാറ്റം മൂലം തൻ്റെ ഇഷ്ട്ടപെട്ട നമ്പർ 7 ജേഴ്‌സി ലഭിച്ചു. ആ സീസണിൽ റേസിംഗ് സാൻറ്റാൻഡറുമായി റൊണാൾഡോ ഒരു കളിയിൽ തന്നെ 4 ഗോളുകൾ നേടി. ആ സീസണിൽ തന്നെ അത്ലറ്റികോ ബിൽബാവോ, ലെവൻറ്റെ, വിയ്യാറയൽ, മലാഗ, ഗെറ്റാഫെ എന്നീ ടീമുകൾക്കെതിരെ ക്രിസ്റ്റ്യാനോ ഹാട്രിക് നേടി. അത് കൂടാതെ സെവിയ്യയിട്ടും 4 ഗോളുകൾ നേടാൻ അദ്ദേഹത്തിനായി. എന്നാൽ 40 ഗോളുകളുമായി ആ സീസണിലെ ഏറ്റവും അധികം ലാ ലിഗ ടോപ് സ്കോററായി പിച്ചിച്ചി ട്രോഫി നേടാനായെങ്കിലും റയൽ മാഡ്രിഡിന് ലീഗ് വിജയിക്കാനായില്ല. ആ സീസണിൽ 53 ഗോളുകളാണ് അദ്ദേഹം നേടിയത്. സ്പാനിഷ് ലീഗും ചാമ്പ്യൻസ് ലീഗും നഷ്ടപ്പെട്ടെങ്കിലും ആ സീസണിലെ കോപ്പ ഡെൽ റേ നേടാൻ റയലിനായി. ബാർസലോണയ്‌ക്കെതിരായ ഫൈനലിൽ 103-ആം മിനുട്ടിൽ ഒരു ബുള്ളറ്റ് ഹെഡ്ഡെറിലൂടെ റൊണാൾഡോ വിജയഗോൾ നേടി.
2011-12
തിരുത്തുകഈ സീസണിൽ ക്രിസ്റ്റ്യാനോ തൻ്റെ ആദ്യത്തെ സ്പാനിഷ് ലീഗ് നേടി. 46 ഗോളുകളുമായി അദ്ദേഹം തൻ്റെ തന്നെ റെക്കോർഡ് തിരുത്തി. റയൽ സരഗോസ, റയോ വയ്യക്കാനോ, മലാഗ, ഒസാസുന, സെവിയ്യ, ലെവൻറ്റെ, അത്ലറ്റികോ മാഡ്രിഡ് എന്നീ ടീമുകൾക്കെതിരെ ഹാട്രിക്ക് നേടാനും അദ്ദേഹത്തിനായി.റയൽ സോസിഡാഡുമായി ഉള്ള കളിയിൽ റയൽ മാഡ്രിഡിനായി തൻറ്റെ 100-ആം ഗോൾ നേടി റൊണാൾഡോ ആഘോഷിച്ചു. വെറും 92 കളികളിലായിരുന്നു ഈ നേട്ടം. റയലിന് വേണ്ടി ഏറ്റവും വേഗം 100 ഗോളുകൾ തികച്ച കളിക്കാരനെന്ന റെക്കോർഡും ഇതോടെ ക്രിസ്റ്റ്യാനോയുടെ പേരിലായി. ഒരൊറ്റ സീസണിൽ ബാക്കിയുള്ള 19 ടീമുകൾക്കുമെതിരെയും ഗോളടിച്ച ആദ്യ താരമെന്ന അത്യപൂർവ ബഹുമതിയും റൊണാൾഡോ നേടി. അതിൽ ബാർസലോണക്കെതിരെ അവരുടെ മൈതാനമായ ക്യാമ്പ് നൗവിൽ വെച്ച് നേടിയ ഗോൾ റയലിൻറ്റെ ലാ ലിഗ വിജയം ഉറപ്പാക്കി. ആ ഗോളടിച്ച ശേഷമുള്ള അദ്ദേഹത്തിന്റെ "കാൽമ, കാൽമ" (സമാദാനപ്പെടു,സമാദാനപ്പെടു) സെലിബ്രേഷൻ വളരെ പ്രശ്തമായി. പിന്നീട് ബാഴ്സയ്ക്കെതിരെ ഗോളടിക്കുമ്പോഴെല്ലാം റൊണാൾഡോ ഈ സെലിബ്രേഷനാണ് പൊതുവെ ഉപയോഗിക്കാറ്. 100 പോയൻറ്റുകളോടെ റയൽ ആ വർഷം ലാ ലീഗ നേടി. 100 പോയിൻറ്റുകൾ എന്നത് ഒരു സ്പാനിഷ് റെക്കോഡായിരുന്നു.എന്നാൽ ആ വർഷം ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ബയേൺ മ്യൂണിച്ചുമായി 2 ഗോളുകൾ നേടിയെങ്കിലും റയൽ പെനാൽറ്റി ഷൂട്ടൗട്ടിൽ പുറത്തായി.
2012-13
തിരുത്തുകപുതിയ സീസൺ റൊണാൾഡോ തുടങ്ങിയത് ബാഴ്സയ്ക്കെതിരെ സ്പാനിഷ് സൂപ്പർ കപ്പ് നേടിയാണ്. പിന്നീട് ലാ ലീഗയിൽ ക്യാമ്പ് നൗവിൽ വെച്ച് 2-2 സമനിലയിൽ ഗോൾ നേടി തുടർച്ചയായി 6 എൽ ക്ലാസിക്കോയിൽ ഗോൾ നേടുക എന്ന റെക്കോർഡ് ക്രിസ്റ്റ്യാനോ സ്വന്തമാക്കി. ഡച്ചു ക്ലബ്ബായ അയാക്സിനെതിരെ മൂന്ന് ഗോളുകൾ അടിച്ചു ക്രിസ്റ്റ്യാനോ മഡ്രിഡിനായി തൻ്റെ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് ഹാട്രിക്ക് നേടി.
2013-14
തിരുത്തുകറയൽ മാഡ്രിഡിൽ വന്നതിനു ശേഷം ആദ്യമായി യൂറോപ്യൻ കിരീടം നേടിയ സീസൺ . യുവേഫ ചാമ്പ്യൻസ് ലീഗിലും ലാ ലീഗയിലും ടോപ് സ്‌കോറർ ആകുകയും തന്റെ മൂന്നാമത്തെ യൂറോപ്യൻ ഗോൾഡൻ ബൂട്ട് നേടുകയും ചെയ്തു . സീസണിൽ റൊണാൾഡോ റയൽ മാഡ്രിഡിനായി 51 ഗോളുകൾ നേടി .
2014-15
തിരുത്തുകയുവേഫ സൂപ്പർ കപ്പും ക്ലബ് വേൾഡ് കപ്പും നേടിയ റൊണാൾഡോ സീസണലിനെ യുവേഫ ചാമ്പ്യൻസ് ലീഗിലും ലാ ലീഗയിലും ടോപ് സ്‌കോറർ ആകുകയും തന്റെ നാലാമത്തെ യൂറോപ്യൻ ഗോൾഡൻ ബൂട്ട് നേടുകയും ചെയ്തു .സീസണിൽ റൊണാൾഡോ റയൽ മാഡ്രിഡിനായി 61 ഗോളുകൾ നേടി .
2015-16
തിരുത്തുകക്രിസ്ത്യാനോ തന്റെ കരിയറിലെ മൂന്നാം യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ സീസൺ . തുടർച്ചയായി അദ്ദേഹം ചാമ്പ്യൻസ് ലീഗിലെ ടോപ് സ്‌കോറർ ആയി . സീസണിൽ 51 ഗോളുകളാണ് അദ്ദേഹം റയലിനായി നേടിയത് . സ്പാനിഷ് ലീഗിൽ എസ്പാന്യോളിനെതിരെ 5 ഗോളും ഒരസിസ്റ്റുമായി ലാലിഗയിൽ റയലിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി . ചാമ്പ്യൻസ് ലീഗിൽ ഷാക്തറിനെതിരെ ഹാട്രിക്കുമായി തുടങ്ങിയ റൊണാൾഡോ മാൽമോക്കെതിരെ ഡബിളും നേടി രണ്ടാം പാദ ഗ്രൂപ്പ് മത്സരത്തിൽ ഷാക്തറിനെതിരെ 2 ഗോളും മാൽമോക്കെതിരെ 4 ഗോളും അടിച്ചുകൂട്ടി ഗ്രൂപ്പ് സ്റ്റേജ് പൂർത്തിയാക്കി . പ്രീ ക്വാട്ടറിൽ റോമക്കെതിരെ ഇരു പാദങ്ങളിലും ഓരോ ഗോൾ വീതം നേടിയപ്പോൾ ക്വാട്ടറിൽ ആദ്യ പാദത്തിൽ ജർമൻ ക്ലബ്ബ് വൂൾസ് ബർഗ് രണ്ടു ഗോൾ ലീഡ് നേടി റയലിനെ അട്ടിമറിച്ചു . എന്നാൽ രണ്ടാം പാദത്തിൽ ഏവരെയും അത്ഭുദപെടുത്തിക്കൊണ്ട് ക്രിസ്ത്യാനോ തൻറെ മാസ്മരിക പ്രകടനം പുറത്തെടുത്തു . ക്രിസ്ത്യാനോയുടെ ഹാട്രിക്കിൽ റയൽ 3-2 ന് സെമിയിൽ കയറി . ഫൈനലിൽ വീണ്ടും അത്ലറ്റിക്കോ - റയൽ പോരാട്ടം . പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ ക്രിസ്ത്യാനോ റയലിന്റ് അവസാന കിക്ക് എടുത്തു ലക്‌ഷ്യം കണ്ടു . റയൽ വീണ്ടും യൂറോപ്പിലെ രാജാക്കന്മാർ , ലാ അൺഡെസിമ നേടി യൂറോപ്പിൽ തങ്ങളുടെ ആധിപത്യം വീണ്ടെടുത്തു . അതിന്റെ അമരത്തു തുടർച്ചയായി ചാമ്പ്യൻസ് ലീഗ് ടോപ് സ്‌കോറർ ആയി ക്രിസ്ത്യാനോയും.
2016-17
തിരുത്തുകറയൽ മാഡ്രിഡിന്റെ ചരിത്രത്തിലെ മികച്ച സീസണുകളിൽ ഒന്നായിരുന്നു 2016/17 സീസൺ . ലാ ലിഗയും ചാമ്പ്യൻസ് ലീഗും യുവേഫ സൂപ്പർ കപ്പും ഫിഫ ക്ലബ്ബ് വേൾഡ് കപ്പും അവർ നേടി . സീസണിൽ ക്രിസ്ത്യാനോ റയലിനായി 42 ഗോളുകളാണ് നേടിയത് . വർഷങ്ങൾക്ക് ശേഷം റയൽ ലാലിഗ നേടിയത് ഈ സീസണിലാണ് . ക്രിസ്റ്റ്യാനോയുടെ രണ്ടാമത്തെ ലാ ലിഗ ട്രോഫി ആയിരുന്നു ഇത് . ലാ ലീഗയിൽ ക്രിസ്ത്യാനോ 25 ഗോളുകൾ സീസണിൽ നേടി . സീസണിലുടനീളം റയൽ മാഡ്രിഡ് ഗോൾ വഴങ്ങി പിന്നീട് തിരിച്ചു വരുന്ന കാഴ്ചയായിരുന്നു . ലീഗിൽ ക്രിസ്ത്യാനോ ആൽവസിനെതിരെയും അത്ലറ്റികോ മാഡ്രിഡിനെതിരെയും ഹാട്രിക് അടിച്ചപ്പോൾ സ്പോർട്ടിങ് ജിജോൺ ,ലാസ് പാൽമാസ് ,സെവിയ്യ, സെൽറ്റ വീഗൊ ടീമുകൾക്കെതിരെ രണ്ടു ഗോൾ വീതം നേടി .
ക്ലബ്ബ് വേൾഡ് കപ്പിൽ റയലിന് കാര്യമായി ഒന്നും ചെയ്യാൻ ഇല്ലായിരുന്നു . സെമിഫൈനലിൽ ക്രിസ്ത്യാനോയുടെ ഒരു ഗോളിൽ റയൽ ഫൈനലിലേക്ക് മുന്നേറി . ഫൈനലിൽ കഷിമ ആദ്യം റയലിനെ ഞെട്ടിച്ചെങ്കിലും എക്സ്ട്രാ ടൈമിൽ ക്രിസ്ത്യാനോ തന്റെ ഹാട്രിക്ക് പൂർത്തിയാക്കി തന്റെ മൂന്നാം ക്ലബ്ബ് വേൾഡ് കപ്പ് ട്രോഫിയും നേടി .ടൂർണമെന്റിലെ ഗോൾഡൻ ബൂട്ട് ക്രിസ്ത്യാനോക്ക് ആയിരുന്നു .
ചാമ്പ്യൻസ് ലീഗിൽ തുടച്ചയായി രണ്ടാം സീസണും റയൽ കിരീടം നേടിയ സീസൺ ആയിരുന്നു ഇത് . ഗ്രൂപ്പ് ഘട്ടത്തിൽ നിറം മങ്ങിയ റൊണാൾഡോക്ക് നേടാനായത് സ്പോർട്ടിങ്ങിനെതിരെയും ബൊറൂസിയ ഡോട്ട്മുണ്ടിനെതിരെയും ഓരോ ഗോൾ വീതം . തന്റെ തുടച്ചയായുള്ള ചാമ്പ്യൻസ് ലീഗ് ടോപ് സ്‌കോറർ പദവി നഷ്‌ടപ്പെടുമോ എന്ന് സംശയിച്ചിരുന്ന ആരാധകരെ വിസ്മയിപ്പിച്ചുകൊണ്ട് നോക്ക്ഔട്ട് റൗണ്ടിൽ മിന്നും പ്രകടനം നടത്തി ടോപ് സ്‌കോറർ പട്ടം വീണ്ടും അലങ്കരിച്ചു . ക്വാട്ടർ ഫൈനലിൽ ആദ്യ പാദത്തിൽ ബയേൺ മ്യൂണിക്കിനെതിരെ ഇരട്ട ഗോൾ നേടിയപ്പോൾ രണ്ടാം പാദത്തിലും സെമി ഫൈനലിൽ അത്ലറ്റികോ മാഡ്രിഡിനെതിരെയുള്ള ആദ്യ പാദത്തിലും അദ്ദേഹം ഹാട്രിക് നേടി . ഫൈനലിൽ യുവന്റസിനെതിരെ ഇരട്ട ഗോൾ നേടി കളിയിലെ താരമാകുകയും ചെയ്തു . റയലിന്റെ പന്ത്രണ്ടാം യൂറോപ്യൻ കിരീടവും ക്രിസ്ത്യാനോയുടെ നാലാം യൂറോപ്യൻ കിരീടവുമായിരുന്നു ഇത് .
2017-18
തിരുത്തുകറയൽ മാഡ്രിഡിലെ ക്രിസ്റ്യാനോയുടെ അവസാനത്തെ സീസൺ ആയിരുന്നു ഇത് . സ്പാനിഷ് സൂപ്പർ കപ്പിൽ പകരക്കാരനായി ഇറങ്ങി ഒരു ബുള്ളറ്റ് ഷോട്ടിലൂടെ ബാഴ്സയുടെ പോസ്റ്റിൽ ഗോൾ അടിച്ചുകൊണ്ടാണു ക്രിസ്ത്യാനോ സീസൺ തുടങ്ങിയത് [3]. യുവേഫ സൂപ്പർ കപ്പിൽ മാഞ്ചസ്റ്ററിനെതിരെ കളിച്ചിരുന്നെങ്കിലും ഗോൾ നേടാൻ സാധിച്ചിരുന്നിട്ടില്ല . സീസണിന്റെ തുടക്കത്തിൽ യുവേഫ സൂപ്പർ കപ്പും സ്പാനിഷ് സൂപ്പർ കപ്പും നേടി റയൽ കിരീട വേട്ട തുടർന്നു[4] [5].ലാലിഗയിൽ ക്രിസ്റ്യാനോയുടെ മോശം തുടക്കമായിരുന്നു ഈ സീസൺ . വർഷാവസാനം ലീഗിൽ അടിക്കാൻ കഴിഞ്ഞത് വെറും നാല് ഗോൾ മാത്രം . സൂപ്പർ കപ്പിലെ വിവാദ റെഡ് കാർഡ് ക്രിസ്ത്യാനോക്ക് തുടക്കത്തിൽ മത്സരങ്ങൾ നഷ്ടപ്പെടുത്തി . പക്ഷെ അതേ സമയം ചാമ്പ്യൻസ് ലീഗിൽ ക്രിസ്ത്യാനോ വളരെ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചിരുന്നത് . ചാമ്പ്യൻസ് ലീഗിൽ ഒരുവർഷം ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി റൊണാൾഡോ [6]. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളിലും ഗോൾ അടിച്ചു . അത് മറ്റൊരു റെക്കോർഡ് ആയിരുന്നു[7] . 2017 ൽ റൊണാൾഡോ തൻറെ അഞ്ചാം ബാലൻ ഡി ഓർ സ്വന്തമാക്കി . [8]. ക്ലബ്ബ് വേൾഡ് കപ്പിൽ സെമിയിലും[9] ഫൈനലിലും[10] ഓരോ ഗോൾ വീതം നേടിയ ക്രിസ്റ്റ്യാനോ ടൂർണമെന്റിലെ സിൽവർ ബോളും സ്വന്തമാക്കി[11] .സെമി ഫൈനലിലെ ഗോളോടെ റൊണാൾഡോ ക്ലബ് വേൾഡ് കപ്പിലെ ഓൾ ടൈം ടോപ് സ്കോറർ പൊസിഷനിൽ എത്തി [12] . ക്രിസ്റ്യാനോയുടെ നാലാം ക്ലബ്ബ് വേൾഡ് കപ്പ് കിരീടം ആയിരുന്നു ഇത് .
പുതിയ വർഷത്തിൽ ലാലിഗയിൽ ഫോം വീണ്ടെടുത്ത റൊണാൾഡോ സീസൺ അവസാനിക്കുന്നതിനു മുൻപ് ജിറൂണക്കെതിരെ നാല് ഗോളും സോസിഡാഡിനെതിരെ മൂന്നു ഗോളും സെവിയ്യ ,ഡീപോർട്ടിവോ , വലൻസിയ ,അലാവസ് ,ഗെറ്റാഫെ ,എയ്ബർ ടീമുകൾക്കെതിരെ രണ്ടു ഗോൾ വീതവും നേടി ലീഗിൽ 26 ഗോളുകൾ നേടി . ലാലിഗയിൽ ഏറ്റവും വേഗത്തിൽ 300 ഗോൾ നേടുന്ന താരവുമായി ക്രിസ്ത്യാനോ . ചാമ്പ്യൻസ് ലീഗിൽ ഗോൾ വേട്ട തുടർന്ന റൊണാൾഡോ പാരീസ് സെന്റ് ജർമനെതിരെ ഇരു പാദങ്ങളിലുമായി മൂന്നു ഗോളുകൾ കൂടി നേടി . ക്വാട്ടറിൽ യുവന്റസിനെതിരെ നേടിയ ഗോൾ അദ്ദേഹത്തിന്റെ കരിയറിലെ തന്നെ മികച്ച ഗോളുകളിൽ ഒന്നായിരുന്നു . ഫൈനലിൽ ലിവർപൂളിനെ തകർത്ത് അഞ്ചു റയൽ തങ്ങളുടെ പതിമൂന്നാം ചാമ്പ്യൻസ് ലീഗ് കിരീടം നേടി . തടുർച്ചയായി മൂനാം തവണയും അഞ്ചുവർഷത്തിനിടെ നാലാം തവണയും . തുടച്ചയായി ആറാം തവണയും കരിയറിലെ ഏഴാം തവണയും ക്രിസ്ത്യാനോ ചാമ്പ്യൻസ് ലീഗ് സീസൺ ടോപ് സ്‌കോറർ ആയി.[13]
ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതിനു പിന്നാലെ ക്രിസ്ത്യാനോ റയൽ വിടുമെന്ന കാര്യത്തിൽ റൂമറുകൾ വന്നു .വൈകാതെ പരിശീലകൻ സിദാൻ ടീം വിട്ടു . വേൾഡ് കപ്പ് ടൂർണമെന്റിനു ശേഷം ക്രിസ്ത്യാനോ ടീം വിടുമെന്ന വാർത്ത ശക്തമായി . വൈകാതെ തന്നെ റൊണാൾഡോ യുവന്റിസിലേക്ക് പോയി . റയൽ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച താരമായ ക്രിസ്ത്യാനോ 9 സീസണുകൾക്കുള്ളിൽ റയലിൽ ഇതിഹാസം രചിച്ചു മടങ്ങി . 100 മില്യൺ യൂറോക്കാണ് യുവന്റസ് റൊണാൾഡോയെ സ്വന്തമാക്കിയത് . യുവന്റസിന്റെ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ പിന്തുടരുന്നവരുടെ എണ്ണത്തിൽ കുതിച്ചുചാട്ടം ഉണ്ടായി . അവരുടെ ക്രിസ്ത്യാനോയുടെ ജേഴ്സിക്ക് റെക്കോർഡ് സെയിൽസാണ് ലഭിച്ചത് .
യുവന്റസ്
തിരുത്തുക2018/19
തിരുത്തുകമറ്റൊരു സീസൺ പക്ഷെ .. പുതിയ നാട് പുതിയ ക്ലബ്ബ് പുതിയ സഹകളിക്കാർ പുതിയ ശൈലി പുതിയ അനുഭവം . ക്രിസ്ത്യാനോയുടെ ഈ സീസൺ എന്തുകൊണ്ടും അദ്ദേഹത്തിന് പുതുമ നിറഞ്ഞതായിരുന്നു . നീണ്ട 9 വർഷത്തെ മാഡ്രിഡ് ജീവിതത്തിൽ നിന്നും പുറത്തു വന്ന അദ്ദേഹം തന്റെ കരിയറിലെ മറ്റൊരു അധ്യായം ആണിവിടെ തുടങ്ങുന്നത് . മാഞ്ചസ്റ്ററിലെ ആ സൂപ്പർ സ്റ്റാർ ഇന്ന് മാഡ്രിഡിന്റെയും ഫുട്ബോൾ ലോകത്തിന്റെയും ഇതിഹാസതാരമാണ് . പ്രധിരോധത്തിലൂന്നിയുള്ള ഇറ്റാലിയൻ ശൈലിയാണ് ക്രിസ്ത്യാനോക്ക് നേരിടേണ്ട പ്രധാന വെല്ലുവിളി . സീസണിൽ തുടക്കത്തിൽ ഗോൾ കണ്ടെത്താൻ അദ്ദേഹം ഏറെ പ്രയാസപ്പെട്ടു . സിരിയ എ യിലെ ആദ്യ മൂന്നു മത്സരങ്ങളിൽ ഗോൾ കണ്ടെത്താനാവാതെ വിഷമിച്ച റൊണാൾഡോ സസ്സുവോലോക്കെതിരെ ഡബിൾ നേടി യുവന്റസിൽ അക്കൗണ്ട് തുറന്നു [14]. സീസണിൽ സിരിയ എ യിൽ എമ്പോളിക്കെതിരെയും[15] പാർമക്കെതിരെയും[16] സാംബദോറിയക്കെതിരെയും[17] ഡബിൾ നേടി . സീരിയ എ യുടെപുതിയ വേർഷനിൽ ചരിത്രത്തിൽ 9 എവേ മത്സരങ്ങളിൽ തുടർച്ചയായി ഗോൾ നേടുന്ന ആദ്യ താരമായി ക്രിസ്ത്യാനോ[18]. 2018 ലെ റയൽ മാഡ്രിഡിന്റെ ടോപ് സ്കോററും യുവന്റസിന്റെ സെക്കന്റെ ടോപ്സ്കോററുമാകാൻ റൊണാൾഡോക്ക് സാധിച്ചു.[19][20]
2019 വർഷത്തിൽ തുടക്കത്തിൽ തന്നെ യുവന്റസിനുമൊപ്പമുള്ള ആദ്യ ട്രോഫിയും നേടി . ഇറ്റാലിയൻ സൂപ്പർ കപ്പിൽ ക്രിസ്ത്യാനോയുടെ ഗോളിൽ മിലാനെ തോൽപ്പിച്ചു യുവന്റസ് ജേതാക്കളായി[21] . ചാമ്പ്യൻസ് ലീഗിൽ ക്രിസ്ത്യാനോ ആദ്യ മത്സരത്തിൽ വലൻസിയക്കെതിരെ റെഡ് കാർഡ് കണ്ട് പുറത്തായി[22] .അതുകൊണ്ടുതന്നെ രണ്ടാം മത്സരവും മുടങ്ങി . മൂന്നാം മത്സരം മാഞ്ചസ്റ്റർ യുനൈറ്റഡിനെതിരെയായിരുന്നു . വർഷങ്ങൾക്ക് ശേഷം ക്രിസ്ത്യാനോ ഓൾഡ് ട്രാഫോഡിൽ കളിക്കുന്നു എന്ന പ്രത്യേകത ഉണ്ടായിരുന്നു ഈ മത്സരത്തിന്[23] . എന്നാൽ അന്നും ക്രിസ്ത്യാനോക്ക് ഗോൾ കണ്ടെത്താനായില്ല . യുണൈറ്റഡിനെതിരെയുള്ള രണ്ടാം മത്സരത്തിൽ ക്രിസ്ത്യാനോ യുവന്റസ് ജേഴ്‌സിയിൽ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോൾ നേടി[24] . വലൻസിയെക്കെതിരെയും യങ് ബോയ്സിനെതിരെയും ഓരോ അസിസ്റ്റ് വീതം റൊണാൾഡോ നേടി [25][26]. പ്രീ ക്വാട്ടറിൽ യുവന്റസിനെ ഞെട്ടിച്ചുകൊണ്ട് അത്ലറ്റികോ മാഡ്രിഡ് ആദ്യ പാദത്തിൽ 2-0 ത്തിന് വിയജയിച്ചു [27]. പക്ഷെ രണ്ടാം പാദത്തിൽ വീണ്ടും ഒരു 'റൊണാൾഡോ ഷോ' ചാമ്പ്യൻസ് ലീഗ് സാക്ഷ്യം വഹിച്ചു . ആത്മവിശ്വാസത്തോടെ പൊരുതിയ യുവന്റസ് ക്രിസ്ത്യാനോയുടെ ഹാട്രിക്കിൽ ക്വാട്ടറിലേക്ക് കടന്നു[28] . ചാമ്പ്യൻസ് ലീഗിൽ മറ്റൊരു ഹാട്രിക്കും കരസ്ഥമാക്കിയ റൊണാൾഡോ ഏറ്റവും കൂടുതൽ ചമപ്യൻസ് ലീഗ് ഹാട്രിക്ക് നേടിയ താരമായി[29] . എന്നാൽ ക്വാട്ടറിൽ ജുവന്റസ് സ്വപ്‌നങ്ങൾ അസ്തമിച്ചു . ഇത്തവണ വില്ലൻ അയാക്‌സായിരുന്നു . ആദ്യ പാദത്തിൽ ക്രിസ്റ്റ്യാനോയുടെ ഗോളിൽ 1 -1 നു സമനില വഴങ്ങി ജുവന്റസ്[30] . ഈ ഗോളോടെ യുവേഫ ചാമ്പ്യൻസ് ലീഗിൽ 125 ഗോൾ നേടിയ റൊണാൾഡോ, ഈ നേട്ടത്തിൽ എത്തുന്ന ആദ്യ താരവുമായി [31]. രണ്ടാം പാദത്തിൽ 1 -2 ന്റെ തോൽവി വഴങ്ങി പുറത്തായി . രണ്ടാം പാദത്തിലും ഗോൾ നേടി ക്രിസ്ത്യാനോ സീസണിലെ ചാമ്പ്യൻസ് ലീഗിൽ 6 ഗോളുകളാണ് നേടിയത് . തുടർച്ചയായി ടോപ് സ്‌കോറർ പട്ടം അലങ്കരിച്ചിരുന്ന റൊണാൾഡോക്ക് ഈ സീസണിൽ അത് നിലനിർത്താനായില്ല . ഇറ്റാലിയൻ ലീഗ് കപ്പിൽ അപ്രതീക്ഷിത പുറത്താകൽ നേരിടേണ്ടി വന്നെങ്കിലും പതിവുപോലെ ഈ സീസണിലും സീരിയ എ ജേതാക്കളാകാൻ സാധിച്ചു[32] . ലീഗിലെ മോസ്റ്റ് വാല്യൂബിൾ പ്ലയെർ ആയി തിരഞ്ഞെടുത്തത് ക്രിസ്ത്യാനോയെയാണ്.[33]ആദ്യ സീസണിൽ യുവന്റിസിനു വേണ്ടി 28 ഗോളുകൾ നേടാൻ റൊണാൾഡോക്ക് സാധിച്ചു .[34]
2020 - 2021
അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തി.. എന്നാൽ മോശം പെരുമാറ്റവും ഫോമില്ലായ്മയും മൂലം അദ്ദേഹം വിഷമിച്ചു.. ക്ലബ്ബിനെ പരസ്യമായി അപമാനിച്ചത് കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് അദ്ദേഹത്തെ ക്ലബിൽ നിന്നും പുറത്താക്കി. യൂറോപ്യൻ ക്ലബ്‌കൾക്കൊന്നും അദ്ദേഹത്തെ താൽപ്പര്യം ഇല്ലാത്തത് കൊണ്ട് റെക്കോർഡ് തുകയ്ക്ക് അദ്ദേഹം സൗദി ക്ലബ്‌ആയ അൽനസറിൽ ചേർന്നു..
ഇന്റർനാഷണൽ കരിയർ
തിരുത്തുക2003 ൽ കസാക്കിസ്ഥാനെതിരെയാണ് ക്രിസ്ത്യാനോ പോർചുഗലിനായി അരങ്ങേറ്റം കുറിക്കുന്നത് .പോർച്ചുഗലിന്റെ എക്കാലത്തെയും മികച്ച ടോപ് സ്‌കോറർ ആയ റൊണാൾഡോ അവരുടെ രണ്ട് കിരീടങ്ങൾ നേടുന്നതിലും പ്രധാന പങ്ക് വഹിച്ചു . 10 ഇന്റർ നാഷണൽ ടൂര്ണമെന്റുകളിൽ തുടച്ചയായി ഗോൾ നേടുന്ന ആദ്യ വ്യക്തിയും ഒരേഒരു വ്യക്തിയുടെമാണ് റൊണാൾഡോ . ഇന്റനാഷണൽ ഗോൾ വേട്ടക്കാരിലെ നിലവിലെ ടോപ് സ്‌കോററം യൂറോപ്യൻ വേൾഡ്കപ്പ് കപ്പ് യോഗ്യതാ റൌണ്ട് ടോപ് സ്കോററും പോർച്ചുഗലിന് വേണ്ടി നാല് വേൾഡ് കപ്പിൽ ഗോൾ നേടിയ താരവുമാണ് റൊണാൾഡോ.
യൂറോ കപ്പ് 2004
തിരുത്തുക2004 യൂറോ കപ്പിൽ ഗ്രീസിനെതിരെയാണ് ക്രിസ്ത്യാനോ പോർചുഗലിനായി ആദ്യ ഗോൾ നേടിയത് .ക്വാട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ തന്റെ ലക്‌ഷ്യം കണ്ട റൊണാൾഡോ സെമി ഫൈനലിൽ ഹോളണ്ടിനെതിരെ ഗോൾ നേടുകയും ചെയ്തു . ഫൈനലിൽ ഗ്രീസിനെതിരെ തോൽക്കാനായിരുന്നു വിധി . ടൂർണമെന്റിൽ 2 ഗോളുകളും 2 അസിസ്റ്റുകളും നേടിയ റൊണാൾഡോ ടീം ഓഫ് ദി ടൂർണമെന്റിൽ മിഡ്ഫീൽഡിൽ ഇടം നേടി .
വേൾഡ് കപ്പ് 2006
തിരുത്തുക2006 ലെ വേൾഡ് കപ്പിനായുള്ള യൂറോപ്യൻ യോഗ്യതാ മത്സരങ്ങളിലെ രണ്ടാമത്തെ ടോപ് സ്‌കോറർ ആയിരുന്നു ക്രിസ്ത്യാനോ . യോഗ്യതാ മത്സരങ്ങളിൽ 7 ഗോളുകൾ നേടി . വേൾഡ് കപ്പിലെ തന്റെ ആദ്യ ഗോൾ ഇറാനെതിരെ നേടിയ റൊണാൾഡോ ക്വാട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ ലക്‌ഷ്യം കണ്ടു .പക്ഷെ സെമി ഫൈനലിൽ ഫ്രാൻസിനോട് തോറ്റ് പോർച്ചുഗൽ പുറത്തായി. ഇതിഹാസ തരാം സിനദിൻ സിദാൻ ആണന്ന് പോർചുഗലിനെതിരെ ഫ്രാൻസിനായി ഗോൾ നേടിയത് .
യൂറോ കപ്പ് 2008
തിരുത്തുകയോഗ്യതാ റൗണ്ടുകളിൽ 8 ഗോളുകൾ നേടിയ റൊണാൾഡോ ടൂർണമെന്റിൽ ചെക്ക് റിപ്പബ്ലിക്കിനെതിരെ ഗോൾ നേടി . ക്വാട്ടർ ഫൈനലിൽ ജർമയിയോട് തോറ്റ് പോർച്ചുഗൽ പുറത്തായി .
വേൾഡ് കപ്പ് 2010
തിരുത്തുകഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളിൽ ബ്രസീൽ ,ഐവറി കോസ്റ്റ് , നോർത്ത് കൊറിയ ടീമുകൾക്കെതിരെയുള്ള മത്സരങ്ങളിൽ കളിയിലെ താരമാകാൻ Archived 2016-03-05 at the Wayback Machine. കഴിഞ്ഞെങ്കിലും ഗോൾ നേടാനായത് കൊറിയക്കെതിരെ മാത്രം .പ്രീ ക്വാട്ടറിൽ സ്പൈനിനോട് തോറ്റ് പോർച്ചുഗൽ പുറത്തായി .
യൂറോ കപ്പ് 2012
തിരുത്തുകയോഗ്യതാ റൗണ്ടുകളിൽ 7 ഗോളുകൾ നേടിയ റൊണാൾഡോ ടൂർണമെന്റിൽ 3 ഗോളുകൾ നേടി ടോപ് സ്‌കോറർമാരിൽ[35] ഒരാളായി .സെമി ഫൈനലിൽ സ്പൈനിനോട് തൊറ്റ് പോർച്ചുഗൽ പുറത്തായി .
വേൾഡ് കപ്പ് 2014
തിരുത്തുകയോഗ്യതാ റൗണ്ടുകളിൽ 8 ഗോളുകൾ നേടിയ റൊണാൾഡോ ടൂർണമെന്റിൽ ഘാനക്കെതിരെ ഗോൾ നേടുകയും കളിയിലെ താരമാകുകയും ചെയ്തു . പക്ഷെ പോർച്ചുഗൽ ഗോൾ വ്യത്യാസത്തിൽ ഗ്രൂപ്പ് സ്റ്റേജിൽ തന്നെ പുറത്തായി .
യൂറോ കപ്പ് 2016
തിരുത്തുകപോർചുഗലിന്റെയും ക്രിസ്ത്യാനോയുടെയും ആദ്യത്തെ ഇന്റർനഷണൽ ട്രോഫിയാണ് യൂറോകപ്പ് 2016 . യോഗ്യതാ റൗണ്ടിൽ 5 ഗോളുകൾ നേടി ക്രിസ്ത്യാനോ പോർച്ചുഗലിന്റെ യൂറോ യോഗ്യതയിൽ നിർണായക പങ്ക് വഹിച്ചു . ടൂര്ണമെന്റിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഐസ് ലാൻഡിനോടും ഓസ്ട്രിയയോടും ഹങ്കറിയോടും സമനില നേടി മികച്ച മൂന്നാം സ്ഥാനക്കാർ ആയി ക്വാട്ടറിൽ പ്രവേശിച്ചു . ഹങ്കറിക്കെതിരെയുള്ള ക്രിസ്ത്യാനോയുടെ പ്രകടനം ഇതിൽ നിർണായക പങ്ക് വഹിച്ചു . രണ്ടു ഗോളും ഒരസിസ്റ്റുമായി കളിയിലെ താരമായി . പ്രീ ക്വാട്ടറിൽ എക്സ്ട്രാ ടൈമിൽ ക്രോയേഷ്യയെ മറികടന്നപ്പോൾ ക്വാട്ടറിൽ പോളണ്ടിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ മറികടന്നു . സെമിയിൽ ക്രിസ്ത്യാനോ വെയില്സിനെതിരെ ഒരു ഗോളും ഒരസിസ്റ്റുമായി കളിയിലെ താരമായി . ഫൈനലിൽ പരിക്കേറ്റതിനെ തുടർന്ന് പുറത്തു പോകേണ്ടി വന്നെങ്കിലും ഏദറിന്റെ ഗോളിൽ പോർചുഗൽ കിരീടം നേടി . ടൂർണമെന്റിൽ 3 ഗോളുകൾ നേടി ക്രിസ്ത്യാനോ സിൽവർ ബൂട്ട് നേടി .
കോൺഫെഡറേഷൻ കപ്പ് 2017
തിരുത്തുകറഷ്യക്കെതിരെയും ന്യൂസ് ലാൻഡിനെതിരെയും ഓരോ ഗോൾ വീതം നേടി ഇന്റർനാഷണൽ ടൂർണമെന്റുകളിലെ ഗോൾ വേട്ട തുടർന്നു . ചിലിക്കെതിരെ സെമിയിൽ തോറ്റ് പോർച്ചുഗൽ പുറത്തായി .
വേൾഡ് കപ്പ് 2018
തിരുത്തുകയോഗ്യതാ റൗണ്ടിൽ 15 ഗോളുകൾ നേടി ക്രിസ്ത്യാനോ ടൂർണമെന്റിൽ സ്പെയ്നിനെതിരെയുള്ള മത്സരത്തിൽ തന്റെ ആദ്യ വേൾഡ് കപ്പ് ഹാട്രിക്കും ഫ്രീകിക്കും നേടി . സ്പെയ്നിനെതിരെയും മോറോക്കോക്കെതിരെയും ഗോളടിച്ച റൊണാൾഡോ രണ്ടു കളികളിലും കളിയിലെ താരമായി . ടൂർണമെന്റിൽ 4 ഗോളുകൾ . പ്രീ ക്വാട്ടറിൽ ഉറുഗ്വേയോട് തോറ്റ് പോർച്ചുഗൽ പുറത്തായി .
നേഷൻസ് ലീഗ് 2019
തിരുത്തുകയൂറോപ്യൻ ഫുട്ബോളിൽ മറ്റൊരു ഇന്റർ നാഷണൽ ടൂർണമെന്റിന് യുവേഫ തുടക്കം കുറിച്ചപ്പോൾ പ്രഥമ ജേതാക്കൾ ആയത് പോർച്ചുഗൽ . സെമിഫൈനലിൽ സ്വിറ്റ്സർലാൻഡിനെതിര ഹാട്രിക് അടിച്ച റൊണാൾഡോ ടൂർണമെന്റിലെ ഫൈനൽസ് ഘട്ടങ്ങളിലെ ടോപ് സ്‌കോറർ ആയി . നേഷൻസ് ലീഗിലെ ഗോളോടെ 10 ഇന്റർനാഷണൽ ടൂർണമെന്റുകളിൽ ഗോൾ നേടുന്ന ആദ്യ താരമായി റൊണാൾഡോ മാറി . തുടർച്ചായി 10 ഇന്റർനാഷണൽ ടൂർണമെന്റുകളിൽ ഗോൾ നേടുന്ന ആദ്യ താരവും റൊണാൾഡോയാണ് .ഫൈനലിൽ ഹോളണ്ടിനെ തോൽപ്പിച്ച് പോർച്ചുഗൽ തങ്ങളുടെ രണ്ടാം കിരീടം നേടി .
നേഷൻസ് ലീഗ് 2020
തിരുത്തുകറൊണാൾഡോ രണ്ടാം തവണയും പോർച്ചുഗലിനെ പ്രതിനിധീകരിച്ചു. തന്റെ രാജ്യത്തിനായി അദ്ദേഹം തന്റെ നൂറാമത്തെ അന്താരാഷ്ട്ര ഗോൾ നേടി.[36][37] എന്നാൽ ഫ്രാൻസിനോട് തോറ്റതിന് ശേഷം പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്നതിൽ പോർച്ചുഗൽ പരാജയപ്പെട്ടു
സ്വകാര്യ ജീവിതം
തിരുത്തുകറൊണാൾഡോയ്ക്ക് നാല് മക്കളുണ്ട്. 2010 ജൂൺ 17 ന് അമേരിക്കയിൽ ജനിച്ച ക്രിസ്റ്റ്യാനോ ജൂനിയർ ഒരു മകന്റെ പിതാവായി. കുട്ടിയുടെ പൂർണ കസ്റ്റഡി തനിക്കുണ്ടെന്നും അവരുമായുള്ള കരാർ പ്രകാരം അമ്മയുടെ വ്യക്തിത്വം പരസ്യമായി വെളിപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.[38][39][40] റൊണാൾഡോ പിന്നീട് ഇരട്ടകൾ, മകൾ ഈവ, മകൻ മാറ്റിയോ എന്നിവർക്ക് പിതാവായി. 2017 ജൂൺ 8 ന് അമേരിക്കയിൽ സറോഗസി വഴി ജനിച്ചു. മുൻ ഷോപ്പ് അസിസ്റ്റന്റായ സ്പാനിഷ് ജോർജീന റോഡ്രിഗസുമായി അദ്ദേഹം ബന്ധത്തിലാണ്. ജോർജീന 2017 നവംബർ 12 ന് അവരുടെ മകൾ അലാന മാർട്ടിനയ്ക്ക് ജന്മം നൽകി.2020 ഒക്ടോബർ 13 ന് പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ, റൊണാൾഡോ കോവിഡ് -19 ന് പോസിറ്റീവ് പരീക്ഷിച്ചതായി പ്രഖ്യാപിച്ചു.[41][42] ഒക്ടോബർ 30 ഓടെ റൊണാൾഡോ സുഖം പ്രാപിച്ചു.[43]
കരിയറിലെ സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുക
ക്ലബ്ബ്
തിരുത്തുകടൂർണമെന്റ് | മത്സരങ്ങൾ | ഗോളുകൾ |
---|---|---|
യുവേഫ ചാമ്പ്യൻസ് ലീഗ് | 162 | 128 |
ഇംഗ്ലീഷ് പ്രീമിയർ ലീഗ് | 196 | 84 |
ലാ ലീഗ | 292 | 311 |
സീരിയ എ | 45 | 31 |
FA കപ്പ് | 26 | 13 |
കോപ്പാ ഡെൽറേ | 30 | 22 |
ക്ലബ് വേൾഡ് കപ്പ് | 8 | 7 |
യുവേഫ സൂപ്പർ കപ്പ് | 2 | 2 |
സൂപ്പർ കോപ്പ ദെ എസ്പാന | 7 | 4 |
സൂപ്പർ കോപ്പ ഇറ്റാലിയാന | 1 | 1 |
EFL കപ്പ് | 12 | 4 |
പോർച്ചുഗീസ് ലീഗ് | 25 | 3 |
ക്ലബ്ബ് | മത്സരങ്ങൾ | ഗോളുകൾ |
---|---|---|
സ്പോർട്ടിങ് സി പി | 30 | 5 |
മാഞ്ചസ്റ്റർ യുണൈറ്റഡ് | 292 | 118 |
റയൽ മാഡ്രിഡ് | 438 | 450 |
യുവന്റസ് | 64 | 40 |
Total | 824 | 613 |
അന്താരാഷ്ട്ര മത്സരങ്ങൾ
തിരുത്തുക
ടൂർണമെന്റുകൾ | മത്സരങ്ങൾ | ഗോളുകൾ |
---|---|---|
സൗഹൃദ മത്സരങ്ങൾ | 47 | 17 |
യുവേഫ യൂറോ കപ്പ് യോഗ്യതാ മത്സരങ്ങൾ | 31 | 25 |
യുവേഫ യൂറോ കപ്പ് മത്സരങ്ങൾ | 21 | 9 |
യുവേഫ നേഷൻസ് ലീഗ് | 2 | 3 |
ഫിഫ വേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങൾ | 38 | 30 |
ഫിഫ വേൾഡ് കപ്പ് മത്സരങ്ങൾ | 22 | 8 |
ഫിഫ കോൺഫെഡറേഷൻ കപ്പ് മത്സരങ്ങൾ | 4 | 2 |
Total | 165 | 94 |
Opponent | Goals |
---|---|
അർമേനിയ | 5 |
സ്വീഡൻ | |
ലാത്‌വിയ | |
Andorra | |
🇱🇹 Lithuania | 4 |
നെതർലൻഡ്സ് | 4 |
എസ്തോണിയ | |
ഹംഗറി | |
Faroe Islands | |
ലക്സംബർഗ് | 3 |
Northern Ireland | |
ഡെന്മാർക്ക് | |
ബെൽജിയം | |
റഷ്യ | |
സ്പെയ്ൻ | |
സ്വിറ്റ്സർലാന്റ് | |
സൗദി അറേബ്യ | 2 |
അസർബൈജാൻ | |
കസാഖിസ്ഥാൻ | |
സൈപ്രസ് | |
Bosnia and Herzegovina | |
ചെക്ക് റിപ്പബ്ലിക്ക് | |
കാമറൂൺ | |
ഈജിപ്ത് | |
ഗ്രീസ് | 01 |
സ്ലോവാക്യ | |
ഇറാൻ | |
പോളണ്ട് | |
ഫിൻലൻഡ് | |
ഉത്തര കൊറിയ | |
ഐസ്‌ലൻഡ് | |
അർജന്റീന | |
പാനമ | |
ഇക്വഡോർ | |
ക്രൊയേഷ്യ | |
ഘാന | |
വെയ്‌ൽസ് | |
ന്യൂസിലൻഡ് | |
Morocco | |
🇷🇸 Serbia | 1 |
Total | 93 |
കിരീടങ്ങളും വ്യക്തിഗത പുരസ്കാരങ്ങളും
തിരുത്തുകകിരീടം | എണ്ണം | നേടിയ വർഷം |
---|---|---|
യുവേഫ ചാമ്പ്യൻസ് ലീഗ് | 5 | 2007/08,2013/14,2015/16,2016/17,2017/18 |
യുവേഫ സൂപ്പർ കപ്പ് | 3 | 2014,2016,2017 |
യുവേഫ നേഷൻസ് ലീഗ് | 1 | 2019 |
യുവേഫ യൂറോ കപ്പ് | 1 | 2016 |
ഇംഗ്ലീഷ് പ്രീമിയർ ലീഗ് | 3 | 2006/07,2007/08,2008/09 |
ലാ ലീഗ | 2 | 2011/12,2016/17 |
സീരിയ എ | 1 | 2018/19 |
കോപ്പ ഡെൽ റെ | 2 | 2010/11,2013/14 |
ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് | 4 | 2008,2014,2016,2017 |
ഇറ്റാലിയൻ സൂപ്പർ കപ്പ് | 1 | 2019 |
സ്പാനിഷ് സൂപ്പർ കപ്പ് | 2 | 2013,2018 |
പോർച്ചുഗീസ് സൂപ്പർ കപ്പ് | 1 | 2002 |
FA കപ്പ് | 1 | 2004 |
EFL കപ്പ് | 2 | 2006,2009 |
കമ്മ്യൂണിറ്റിറ്റി ഷീൽഡ് | 2 | 2007,2008 |
പുരസ്കാരം | എണ്ണം | നേടിയ വർഷം |
---|---|---|
ബാലൻ ഡി ഓർ | 5 | 2008,2013,2014,2016,2017 |
യുവേഫ പ്ലയർ ഓഫ് ദി ഇയർ | 4 | 2008,2014,2016,2017 |
ഫിഫ ദ ബെസ്റ്റ് | 2 | 2016,2017 |
യൂറോപ്യൻ ഗോൾഡൻ ബൂട്ട് | 4 | 2008,2011,2014,2015 |
ഫിഫ വേൾഡ് പ്ലെയർ ഓഫ് ദി ഇയർ | 1 | 2008 |
യുവേഫ ക്ലബ്ബ് ഫുട്ബോളർ ഓഫ് ദി ഇയർ | 1 | 2008 |
യുവേഫ ബെസ്റ്റ് ഫോർവേർഡ് ഓഫ് ദി ഇയർ | 3 | 2008,2017,2018 |
ഫിഫ പുസ്ക്കസ് അവാർഡ് | 1 | 2009 |
ഫിഫ പ്രൊ വേൾഡ് പ്ലെയർ ഓഫ് ദി ഇയർ | 1 | 2008 |
PFA യങ് പ്ലെയർ ഓഫ് ദി ഇയർ | 1 | 2007 |
PFA പ്ലെയർ ഓഫ് ദി ഇയർ | 2 | 2007,2008 |
പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദി സീസൺ | 2 | 2007,2008 |
FWA ഫുട്‍ബോർ ഓഫ് ദി ഇയർ | 2 | 2007,2008 |
പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് | 1 | 2008 |
ലാലിഗ ബെസ്റ്റ് പ്ലെയർ | 1 | 2014 |
ലാലിഗ ബെസ്റ്റ് ഫോർവേർഡ് | 1 | 2014 |
ലാലിഗ മോസ്റ്റ് വാല്യു ബിൾ പ്ലെയർ | 1 | 2013 |
സീരിയ എ മോസ്റ്റ് വാല്യുബിൾ പ്ലെയർ | 1 | 2019 |
ഗ്ലോബ് സോക്കർ അവാർഡ്‌സ് പ്ലെയർ ഓഫ് ദി ഇയർ | 5 | 2011,2014,2016,2017,2018 |
യൂറോ കപ്പ് സിൽവർ ബൂട്ട് | 1 | 2016 |
വേൾഡ് സോക്കർ പ്ലെയർ ഓഫ് ദി ഇയർ | 5 | 2008,2013,2014,2016,2017, |
ഫിഫ പ്രൊ സ്‌പെഷ്യൽ യങ് പ്ലെയർ ഓഫ് ദി ഇയർ | 2 | 2004,2005 |
PFA പോർച്ചുഗീസ് പ്ലെയർ ഓഫ് ദി ഇയർ | 2 | 2016,2017 |
ഒൻസെ ദി ഓർ | 2 | 2008,2017 |
ബ്രാവോ അവാർഡ് | 1 | 2004 |
ഫിഫ ക്ലബ് വേൾഡ് കപ്പ് ഗോൾഡൻ ബോൾ | 1 | 2016 |
ഫിഫ ക്ലബ് വേൾഡ് കപ്പ് സിൽവർ ബോൾ | 2 | 2008,2014 |
ടൂർണമെന്റ് | എണ്ണം | വർഷം / സീസൺ |
---|---|---|
യുവേഫ ചാമ്പ്യൻസ് ലീഗ് | 7 | 2007/08,2012/13,2013/14,2014/15,2015/16,2016/17,2017/18 |
യുവേഫ യൂറോ കപ്പ് | 1 | 2012 |
ഇംഗ്ലീഷ് പ്രീമിയർ ലീഗ് | 1 | 2007/08 |
ലാ ലിഗ | 3 | 2010/11,2013/14,2014/15 |
ഫിഫ ക്ലബ് വേൾഡ് കപ്പ് | 2 | 2015/16,2016/17 |
കോപ്പ ഡെൽ റെ | 2 | 2010/11,2012/13 |
പേര് | തവണ | വർഷം(സ്ഥാനം(FW=Forward,MF=Midfield) |
---|---|---|
ഫിഫ ,ഫിഫ പ്രൊ വേൾഡ് 11 | 12 | 2007(MF),2008(FW),2009(FW),2010(FW),2011(FW),
2012(FW),2013(FW),2014(FW),2015(FW),2016(FW), 2017(FW),2018(FW) |
PFA പ്രീമിയർ ലീഗ് ടീം ഓഫ് ദി ഇയർ | 4 | 2005/06(MF),2006/07(MF),2007/08(MF),2008/09(MF) |
യുവേഫ ചാമ്പ്യൻസ് ലീഗ് സ്‌ക്വാഡ് ഓഫ് ദി സീസൺ | 6 | 2013/14(FW),2014/15(FW),2015/16(FW),2016/17(FW),
2017/18(FW),2018/19(FW) |
യൂറോ കപ്പ് ടീം ഓഫ് ദി ടൂർണമെന്റ് | 3 | 2004(MF),2012(FW),2016(FW) |
ഫിഫ വേൾഡ് കപ്പ് ഫാൻ ഡ്രീം ടീം | 1 | 2018(FW) |
യുവേഫ അൾട്ടിമേറ്റ് ടീം | 2 | 2015(FW),2017(FW) |
യുവേഫ ടീം ഓഫ് ദി ഇയർ | 13 | 2004(MF),2007(MF),2008(MF),2009(MF),2010(MF),
2011(FW),2012(FW),2013(FW),2014(FW),2015(FW), 2016(FW),2017(FW),2018(FW) |
ലാ ലിഗ ടീം ഓഫ് ദി സീസൺ | 3 | 2013/14(FW),2014/15(FW),2015/16(FW) |
അവലംബം
തിരുത്തുക- ↑ "FIFA Club World Cup UAE 2017: List of players: Real Madrid CF" (PDF). FIFA. 16 December 2017. p. 5. Archived (PDF) from the original on 23 December 2017. Retrieved 23 December 2017.
- ↑ Settimi, Christina. "Ronaldo's $105 Million Year Tops Messi And Crowns Him Soccer's First Billion-Dollar Man". Forbes (in ഇംഗ്ലീഷ്). Retrieved 9 June 2020.
- ↑ "Cristiano Ronaldo scores and sent off". BBC. 14 August 2017. Retrieved 24 July 2019.
- ↑ "Real Madrid retain trophy at United's expense". UEFA. 8 August 2017. Retrieved 24 July 2019.
- ↑ "Real Madrid win their tenth Supercopa de Espana". MARCA. 17 August 2017. Retrieved 24 July 2019.
- ↑ "Cristiano Ronaldo's brace against APOEL set a record for most Champions League goals in a calendar year". BEIN SPORTS. 22 November 2017. Retrieved 24 July 2019.
- ↑ "Cristiano Ronaldo became the first player to score in every Champions League group stage match". 6 December 2017. Retrieved 24 July 2019.
- ↑ "Cristiano Ronaldo wins award for the fifth time". THE TELEGRAPH. 7 December 2017. Retrieved 24 July 2019.
- ↑ "Cristiano Ronaldo sets FIFA Club World Cup record with semi-final strike for Real Madrid". METRO. 13 December 2017. Retrieved 24 July 2019.
- ↑ "Cristiano Ronaldo free kick helps Real Madrid win Club World Cup". ESPN. 17 December 2017. Retrieved 24 July 2019.
- ↑ "Cristiano Ronaldo won the Club World Cup Silver Ball". REAL MADRID. 17 December 2017. Retrieved 24 July 2019.
- ↑ "Cristiano Ronaldo sets FIFA Club World Cup record with semi-final strike for Real Madrid". METRO. 13 December 2017. Retrieved 24 July 2019.
- ↑ "Ronaldo finishes clear as Champions League top scorer". UEFA. 26 May 2018. Retrieved 23 July 2019.
- ↑ "Cristiano Ronaldo scores first goal for Juventus". FOX SPORTS. 13 August 2018. Retrieved 23 July 2019.
- ↑ "Cristiano Ronaldo Scores Twice, Electrifies in Juventus' Win vs. Empoli". BR FOOTBALL. 28 October 2018. Retrieved 24 July 2019.
- ↑ "Gervinho matches Ronaldo double as Parma frustrate Juventus". SPORTSKEEDA. 3 February 2019. Retrieved 24 July 2019.
- ↑ "Cristiano Ronaldo scores twice as VAR saves Serie A leaders". MIRROR. 29 December 2018. Retrieved 24 July 2019.
- ↑ "Cristiano Ronaldo scored his 20th Juventus goal as the unbeaten champions beat Sassuolo to go 11 points clear at the top of Serie A." BBC. 10 February 2019. Retrieved 23 July 2019.
- ↑ "Cristiano Ronaldo: Real Madrid's top scorer in 2018 despite summer departure". MARCA. 30 December 2018. Retrieved 23 July 2019.
- ↑ "Cristiano Ronaldo Finishes 2018 Calendar Year As Real Madrid's Top Scorer, Second For Juventus". SPORT BIBLE. 29 December 2018. Archived from the original on 2019-07-23. Retrieved 23 July 2019.
- ↑ "Juventus beat Milan to Supercoppa Italiana after Cristiano Ronaldo winner". THE GUARDIAN. 16 January 2019. Retrieved 23 July 2019.
- ↑ "Cristiano Ronaldo Receives Red Card in Champions League Debut for Juventus". BR FOOTBALL. 20 September 2018. Retrieved 23 July 2019.
- ↑ "Ronaldo's return to Old Trafford a reminder of how life used to be". THE GUARDIAN. 22 October 2018. Retrieved 23 July 2019.
- ↑ "Ronaldo scores first Champions League goal for Juventus with stunner against Man Utd". GOAL. 8 November 2018. Retrieved 23 July 2019.
- ↑ "Mario Mandzukic scores from Cristiano Ronaldo assist". MIRROR. 27 November 2018. Retrieved 23 July 2019.
- ↑ "Hasil Young Boys Vs Juventus - Cristiano Ronaldo Cetak Assist, I Bianconeri Juara Grup H". BOLA SPORT. 13 December 2018. Retrieved 23 July 2019.
- ↑ "Atletico Madrid claimed a big victory over Juventus in the Champions League last 16 first leg thanks to two goals from their centre-backs at set-pieces". BBC. 20 February 2019. Retrieved 23 July 2019.
- ↑ "Cristiano Ronaldo once again underlined his worth in Europe's elite competition as his hat-trick overturned a 2-0 first-leg deficit against Atletico Madrid to send Juventus into the Champions League last eight". BBC. 13 March 2019. Retrieved 23 July 2019.
- ↑ "All you ever wanted to know: Champions League hat-tricks". UEFA. 12 March 2019. Retrieved 23 July 2019.
- ↑ "Cristiano Ronaldo secured an away goal for Juventus as they drew the first leg of their Champions League quarter-final against Ajax". BBC. 11 April 2019. Retrieved 23 July 2019.
- ↑ "Cristiano Ronaldo Scores His 125th Champions League Goal Against Ajax". SPORT BIBLE. 10 April 2019. Archived from the original on 2019-07-20. Retrieved 23 July 2019.
- ↑ "Juventus Win Eighth Consecutive Serie A Title". BEIN SPORTS. 20 April 2019. Retrieved 23 July 2019.
- ↑ "Cristiano Ronaldo Wins Serie A MVP in 1st Season with Juventus". Br Football. May 19, 2019. Retrieved 23 July 2019.
- ↑ "Cristiano Goal Collection". JUVENTUS. 11 June 2019. Retrieved 24 July 2019.
- ↑ "Goals Scored". UEFA. 15 June 2017. Retrieved 23 July 2019.
- ↑ "Sweden vs. Portugal - Football Match Report". ESPN.com. 8 September 2020. Retrieved 8 September 2020.
- ↑ "Sweden 0–2 Portugal". BBC Sport. 8 September 2020. Archived from the original on 8 September 2020. Retrieved 8 September 2020.
- ↑ "Baby 'joy' for Cristiano Ronaldo". BBC Sport. 4 July 2010. Archived from the original on 22 July 2017. Retrieved 4 July 2010.
- ↑ "Cristiano Ronaldo names son Cristiano Ronaldo". The Daily Telegraph. London. 8 July 2010. Archived from the original on 1 May 2013. Retrieved 8 July 2010.
- ↑ "Cristiano Ronaldo announces he is the father of a baby boy on Twitter". The Daily Telegraph. 4 July 2010. Archived from the original on 21 August 2010. Retrieved 5 July 2010.
- ↑ "Cristiano Ronaldo não defronta Suécia" (in പോർച്ചുഗീസ്). fpf.pt. 13 October 2020.
- ↑ "Cristiano Ronaldo tests positive for coronavirus". Marca English. 13 October 2020. Retrieved 13 October 2020.
- ↑ "Juve: Ronaldo has recovered from COVID". Football Italia. 30 October 2020.
- ↑ Though there was no third place playoff, UEFA decided in the 2012 edition to award the semi-final losers (Germany and Portugal) bronze medals for the first time: "Regulations for UEFA Euro 2012"