കോഴിക്കോടൻ ഹൽവ
കേരളത്തിൽ പ്രസിദ്ധമായ ഒരുതരം ഹൽവയാണ് കോഴിക്കോടൻ ഹൽവ. മൈദയും പഞ്ചസാരയുമാണ് പരമ്പരാഗതമായി ഈ മധുരപലഹാരത്തിന്റെ പ്രധാന ചേരുവകൾ. ഇപ്പോൾ അരിമാവ്, ശർക്കര തുടങ്ങിയവ ചേര്ത്തും ഉണ്ടാക്കാറുണ്ട്. ഇത്തരത്തിവിള്ള ഹൽവ വേഗം കേടുവരുമെന്നതിനാൽ മൈദ ചേര്ത്തു തന്നെയാണ് കൂടുതലും ഹൽവ തയ്യാറാക്കാറുള്ളത്. കൊപ്ര, കശുവണ്ടി, ബദാം തുടങ്ങിയവ ചേര്ത്തും ഇളനീർ തുടങ്ങിയ രുചികളും വിവിധ നിറങ്ങളും ചേര്ത്തും ഹൽവയ്ക്ക് വ്യത്യസ്തത വരുത്താറുണ്ട്. കോഴിക്കോട് കൂടുതലായി ഉണ്ടാക്കിയിരുന്നത് കൊണ്ടാണ് ഇതിന് ഈ പേര് ലഭിച്ചത്
ഉണ്ടാക്കുന്ന വിധം
തിരുത്തുകകശുവണ്ടി ചേര്ത്ത ചുവന്ന ഹൽവ ഉണ്ടാക്കുന്ന വിധമാണ് ഇവിടെ പറയുന്നത്. ഹൽവ ഉണ്ടാക്കുന്നതിന് മൂന്നു ദിവസം മുന്നേ മൈദ വെള്ളത്തിൽ കലക്കിയെടുക്കണം. മാവ് കട്ടകെട്ടാതെ കലങ്ങുന്നതിനു വേണ്ടി ആദ്യം കുറച്ചു വെള്ളം ചേര്ത്ത് നന്നായി കഴച്ചിട്ടു വേണം വെള്ളത്തിൽ കലക്കാൻ. പിന്നീടിത് അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കണം. മൈദ മാവ് അരിച്ച് കിട്ടുന്ന പാൽ 3 ദിവസം അനക്കാതെ വെച്ചിരുന്നാൽ കട്ടിയാകും. അതിനു ശേഷമാണ് ഹൽവ ഉണ്ടാക്കാനായി ഉപയോഗിക്കേണ്ടത്.
ചേരുവകൾ
തിരുത്തുകമൈദ പാലാക്കിയത് - 8 കിലോ വെള്ളം - 5 ലിറ്റർ പഞ്ചസാര - 20 കിലോ വെളിച്ചെണ്ണ - 30 കിലോ കശുവണ്ടി - 3 കിലോ ചുവന്ന ആർ കെ ജി നെയ്യ് - 3 കിലോ
തയ്യാറാക്കുന്ന വിധം
തിരുത്തുകഏകദേശം 140 ഡിഗ്രി ചൂടുള്ള അടുപ്പിലാണ് ഹൽവ തയ്യാറാക്കുന്നത്. ആദ്യം പഞ്ചസാര വെളളത്തിൽ അലിയിച്ചെടുക്കുക.. പിന്നീട് ഇതിലേക്ക് നെയ്യ് ചേർക്കുക.. ഈ മിശ്രിതത്തിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച മൈദയുടെ പാൽ ഒഴിക്കുക. വെളിച്ചെണ്ണയും പഞ്ചസാരയും ചേർത്ത ശേഷം ഏകദേശം 20 മിനിറ്റോളം നിര്ത്താതെ ഇളക്കിക്കൊണ്ടേയിരിക്കുക. പാകമായിക്കൊണ്ടിരിക്കുന്ന ഹൽവയിലേക്ക് ശുവണ്ടി കൂടി ചേർത്ത ശേഷം അടുപ്പിൽ നിന്ന് ഇറക്കിവെയ്ക്കുക . പാത്രത്തിൽ ബാക്കി വരുന്ന എണ്ണ കോരിക്കളഞ്ഞ ശേഷം ഹൽവ നെയ്പുരട്ടിയ ട്രേയിലേക്ക് മാറ്റുക. അഗ്രഭാഗം വീതി കൂടിയതും പരന്നതുമായ തടി കൊണ്ടുള്ള ഉപകരണം കൊണ്ട് പലവട്ടം മർദ്ദമേൽപ്പിച്ച് ഹൽവയുടെ ആകൃതിയും അളവും കൃത്യമാക്കുക.[1]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-10-26. Retrieved 2015-12-21.