കോലാനി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കോട്ടയം ജില്ലയിലെ മേലുകാവ് ഗ്രാമപഞ്ചായത്ത് ലെ മലയോര ഗ്രാമമാണ് കോലാനി. പീരക്കാട് എന്നായിരുന്നു ആദ്യ നാമം, 'പീരപ്പെട്ടിക്ക' എന്ന ഒരിനം ചെടി ഇവിടെ തഴച്ചു വളർന്നിരുന്നു ഇതിൽ നിന്നുമാണ് പീരക്കാട് എന്ന നാമം ഉൽഭവിച്ചത്. കോലാനി എന്ന പേരിന്റെ ഉൽഭവത്തെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ലാ.
ആദിവാസി ഗോത്ര വിഭാഗത്തിൽപ്പെട്ട മല അരയർ ജനവിഭാഗമാണ് ഇവിടെ അധിവസിക്കുന്നത് .
പാറക്കെട്ടുകളും പുൽമേടുകളും നിറഞ്ഞതും നിരവധി ജൈവവൈവിധ്യങ്ങളുടെ കലവറ കൂടിയാണ് ഈ ഭൂപ്രദേശം.
അപൂർവ്വ ഇനം സസ്യജാലങ്ങളും വന്യജീവികളും കോലാനിയുടെ വനാന്തരഭാഗങ്ങളിൽ കണ്ടു വരുന്നു.
പച്ചമരുന്ന് ചികിത്സാരീതികൾ ഇവിടെ നിലനിന്നിരുന്നു. പടകൂടിക്കൽ വിഷചികിത്സ ഏറെ ശ്രദ്ധേയമായിരുന്നു.
ചെറുതും വലുതുമായ ആറ് തോടുകൾ കോലാനിയിലൂടെ ഒഴുകുന്നു. ഇവയിൽ കാവുങ്കൽ, പ്ലാച്ചേരി എന്നീ് തോടുകൾ വർഷം മുഴുവൻ ജലസമൃദ്ധമാണ്; ഈ തോടുകൾ എല്ലാം ഇരുമാപ്രമറ്റത്ത് സംഗമിക്കുകയും കോണിപ്പാട് ആറായി മീനച്ചിൽ ആറ്റിൽ ചേരുകയും ചെയ്യു്യുന്നു.
വിനോദ സഞ്ചാര കേന്ദ്രങ്ങൾ
തിരുത്തുക- കോലാനി ഹിൽസ് (കോലാനി മുടി)
കോലാനിയിൽ നിന്നും 3 km അകലെയായി സുമാർ 3000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കോലാനി മലനിരകൾ വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നവയാണ്. പുൽമേടുകളും പാറക്കെട്ടുകളും അരുവികളും ചുറ്റീന്ത് ചെടികളും ചേർന്ന് ദ്യശ്യവിസ്മയം തീർക്കുന്നു. മഴക്കൊപ്പം എത്തുന്ന കോടമഞ്ഞും എപ്പോഴും വീശുന്ന തണുത്ത കാറ്റും സഞ്ചാരികളെ ഏറെ ആകർഷിക്കുന്നതാണ്. എന്നാൽ മഴയുള്ള സമയങ്ങളിൽ വളരെ ശ്രദ്ധയോടെ വേണം ഇവിടെ ചെലവഴിക്കാൻ, ഇടിമിന്നൽ ഏറെ അപകടം വിതയ്ക്കുന്ന പ്രദേശം കൂടിയാണിത്. ട്രക്കിങ് ന് ഏറെ യോജ്യമാണ് കോലാനി മലനിരകൾ. ഇവിടെ നിന്നും വനപാതവഴി ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, വാഗമൺ എന്നീ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് നടന്നു പോകുവാൻ കഴിയും. ഇവിടെ നിന്ന് കണ്ണെത്താ ദൂരം വ്യാപിച്ച് കിടക്കുന്ന പാറക്കെട്ടുകളെ മാൻകല്ല്/മായ്ങ്കല്ല് എന്ന് അറിയപ്പെടുന്നു.
ആരാധനാലയങ്ങൾ
തിരുത്തുക- സെന്റ്. ജെയിംസ് & സെന്റ്. ഫിലിപ്പോസ് സി.എസ്.ഐ. ചർച്ച് കോലാനി
1885 ൽ കോലാനി ചാമപ്പാറ പുരയിടത്തിൽ സ്കൂൾ ആയി ആരംഭിച്ചതാണ് കോലാനി സഭയുടെ തുടക്കം. നാലാം ക്ലാസ് വരെയുള്ള ആംഗലേയ സ്കൂൾ ആയിരുന്നു ഇത്, പിന്നീട് ഈ സ്കൂൾ ഇരുമാ പ്ര യിലേക്ക് മാറ്റി സ്ഥാപിച്ചു. സ്കൂൾ ആയി തുടങ്ങിയ കെട്ടിട്ടത്തിൽ പിന്നീട് ഞായറാഴ്ച്ചകളിൽ ക്രിസ്തീയ ആരാധന നടത്തിവന്നിരുന്നു. 1889 ൽ മേലുകാവ് സഭയുടെ ഇടവക പട്ടക്കാരൻ ആയിരുന്ന റവ. ഡബ്ല്യു. കെ. കുരുവിള അച്ചൻ പള്ളി ആയി സ്ഥാപിച്ചു.
2. പടകൂടിക്കൽ കുടുംബക്ഷേത്രം
പുരാതന കാലത്ത് സ്ഥാപിതമായ ക്ഷേത്രം ആയിരുന്നു. പിന്നീട് കാലഹരണപ്പെട്ടു പോയിരുന്നെങ്കിലും 2017ൽ ഈ ക്ഷേത്രം പുനപ്രതിഷ്ഠ നടത്തി, പ്രധാന പ്രതിഷ്ഠ ഭദ്രകാളി ദേവിയും ഉപ പ്രതിഷ്ഠ ഗുരു മുത്തപ്പനും മലയരയ വിഭാഗത്തിന്റെ ആരാധനമൂർത്തികളായ നായട്ടു മൂർത്തികളും ആണ്. കുഭം നാലിന് ക്ഷേത്രത്തിലെ ഉത്സവം നടത്തപ്പെടുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള മേലുകാവ് കല്ലുവെട്ടം ശ്രീധർമ്മശാസ്താ ക്ഷേത്രവുമായി ഈ ക്ഷേത്രത്തിന് അഭ്യേദ്യ ബന്ധം ഉള്ളതിനാൽ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായി എല്ലാ വർഷവും കുഭ മാസം നാലാം തീയതി ഈ ക്ഷേത്രത്തിൽ നിന്നും താലപ്പൊലി ഘോഷയാത്ര കല്ലു വെട്ടം ക്ഷേത്രത്തിലേക്ക് നടത്തപ്പെടുന്നു.