കഥകളിനടനായിരുന്ന കോറാണത്ത് അച്യുതമേനോൻ 1863-ൽ പാലക്കാട് ജില്ലയിൽ പരുത്തിപ്പുള്ളി എന്ന ഗ്രാമത്തിൽ ജനിച്ചു. കുളങ്കര കുഞ്ഞിക്കൃഷ്ണൻ നായർ, മണ്ണിലേടത്ത് ഈച്ചരമേനോൻ എന്നിവരിൽ നിന്നും കഥകളി അഭ്യസിച്ചു. അഭ്യസനം പൂർത്തിയാക്കിയശേഷം അമ്പാട്ട് ശങ്കരമേനോന്റെ കഥകളിയോഗത്തിൽ ഒരു നടനായി ചേർന്നു. ശങ്കരമേനോന്റെ മരണത്തെ തുടർന്ന് കളിയോഗത്തിന്റെ ചുമതല അച്യുതമേനോനിൽ നിക്ഷിപ്തമായി. പച്ച, കത്തി എന്നീ വേഷങ്ങൾ കെട്ടി പ്രസിദ്ധിയാർജിച്ച അച്യുതമേനോൻ കഥകളിയിലെ ഘടകങ്ങളായ മേളം, പാട്ട്, ചുട്ടികുത്ത് എന്നിവയിലും നല്ല നൈപുണ്യം നേടിയിരുന്നു. മെയ്‌വഴക്കവും ചിട്ടയും വേഷച്ചേർച്ചയും അച്യുതമേനോനിൽ ഒരുപോലെ ഒത്തിണങ്ങിയിരുന്നു. ഇദ്ദേഹം 1927-ൽ നിര്യാതനായി.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അച്യുതമേനോൻ, കോറാണത്ത് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=കോറാണത്ത്_അച്യുതമേനോൻ&oldid=1764017" എന്ന താളിൽനിന്ന് ശേഖരിച്ചത്