കോമാളി
രൂപത്തിലൂടെയും ഭാവത്തിലൂടെയും പെരുമാറ്റത്തിലൂടെയും മറ്റുള്ളവരെ രസിപ്പിക്കുക എന്ന ഉദ്ദേശത്തുടുകൂടി സർക്കസ്സുപോലുള്ള ബഹുജനസംബർക്കമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളാണ് കോമാളികൾ. മുഖത്തു വിവിധ വർണങ്ങളിലുള്ള ചായങ്ങൾ പൂശിയും പ്രത്യേകം ശ്രദ്ധിക്കപ്പെടുന്ന വേഷവിധാനങ്ങളോടുകൂടിയും കടുംനിറങ്ങളിലുള്ള വലിയ തൊപ്പികളണിഞ്ഞുമൊക്കെയാണ് ഇവർ വേദിയിൽ പ്രത്യക്ഷപ്പെടാറുള്ളത്. കോമാളി ആരാണെന്നത് പൊതുവെ വെളിപ്പെടാതിരിക്കാനും അവരുടെ വ്യക്തിജീവിതത്തിൽ അക്കാര്യം ബാധിക്കാതിരിക്കാനുമായി ചായംതേച്ചും മറ്റും പരമാവധി ശ്രദ്ധിക്കാറാണ് പതിവ്.
സമൂഹത്തിൽ കാണപ്പെടുന്ന തമാശപ്രിയരേയും പലപ്പോഴും കോമാളികളെന്നു വിളിക്കാറുണ്ട്.
കോമാളിവാരം
തിരുത്തുകസംഘടിത കോമാളികളുടെ ആദ്യത്തെ അംഗീകൃത ഗ്രൂപ്പിനുള്ള ആദരാഞ്ജലിയായി എല്ലാ വർഷവും ഓഗസ്റ്റ് ആദ്യവാരം അന്താരാഷ്ട്ര കോമാളി ദിനം ആഘോഷിക്കുന്നു.[1]