കോഥലിഗഡ്
ഇന്ത്യൻ സംസ്ഥാനമായ മഹാരാഷ്ട്രയിലെ കർജത്ത്-മുർബാദ് റോഡിന് സമീപം കർജത്തിന് കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ കോട്ടയാണ് കോഥലിഗഡ്. ചെറിയ ഉയരവും എളുപ്പത്തിൽ കയറാനുള്ള സൗകര്യവും ഉള്ളതിനാൽ കർജത്ത് പ്രദേശത്തെ പ്രശസ്തമായ ഒരു ട്രെക്കിംഗ് സ്ഥലം കൂടിയാണ് ഇത്. അടിവാരത്തിലുള്ള പേഠ് ഗ്രാമത്തിന്റെ സാമീപ്യം മൂലം ഇത് പേഠ് കോട്ട (Peth Fort) എന്നും അറിയപ്പെടുന്നു.
കോഥലിഗഡ്/ പേഠ് കോട്ട | |
---|---|
Part of സഹ്യാദ്രി മലനിരകൾ | |
റായ്ഗഡ് ജില്ല, മഹാരാഷ്ട്ര | |
കോഥലിഗഡ് കോട്ട | |
തരം | ഹിൽ ഫോർട്ട് |
Site information | |
Owner | ഇന്ത്യാ ഗവണ്മെന്റ് |
Controlled by | Ahmadnagar (1521-1594) Portuguese Empire (1594) Maratha (1739-1818) United Kingdom
ഇന്ത്യ (1947-) |
Open to the public |
അതെ |
Condition | നാശോന്മുഖം |
Site history | |
Materials | കരിങ്കല്ല് |
Height | 4490 Ft. |
പ്രത്യേകതകൾ
തിരുത്തുകചുവട്ടിൽ ഒരു ചെറിയ ക്ഷേത്രവും വലിയ ഗുഹയും കോട്ടയുടെ മുകളിലേക്ക് തുരങ്കം പോലെയുള്ള ഒരു ചിമ്മിനിയുടെ ആകൃതിയിലുള്ള ഒരു നിർമ്മിതിയും ഉണ്ട്. മലമുകളിലെ പാറ ഉള്ളിൽ നിന്ന് കൊത്തിയെടുത്ത നിലയിൽ മുകളിലേക്ക് എത്തുന്ന കൽപടവുകൾ ഇവിടെ കാണാം. ഗുഹയിൽ നിന്ന് കുറച്ച് അകലെയായി ഒരു ജലസംഭരണി ഉണ്ട്. [1] കോട്ടയുടെ മുകളിൽ മറ്റൊരു ജലസംഭരണിയും കാണാം. പേഠ് ഗ്രാമം വരെ നീളുന്ന വലിയൊരു പാറയിലാണ് ഈ കോട്ട തീർത്തിരിക്കുന്നത്. വെള്ളത്തിനും കൃഷിക്കും സമൃദ്ധമായ പ്രകൃതിവിഭവങ്ങളുള്ള ഫലഭൂയിഷ്ഠമായ മണ്ണിലാണ് ഈ പാറ നിലകൊള്ളുന്നത്.
ചരിത്രം
തിരുത്തുകഗുഹയും ക്ഷേത്രത്തിലെ കൊത്തുപണികളും പതിമൂന്നാം നൂറ്റാണ്ടിലേതാണ്. പതിനെട്ടാം നൂറ്റാണ്ട് വരെയുള്ള ചരിത്രത്തെക്കുറിച്ച് കൂടുതൽ അറിവില്ല. 1684-ൽ മുഗൾ ചക്രവർത്തിയായ ഔറംഗസേബ് ഈ കോട്ട പിടിച്ചെടുക്കാൻ അബ്ദുൾ ഖാദിറിനെയും അലൈ ബിരാദ്കറിനെയും അയച്ചു. ഒരു ചെറിയ ഏറ്റുമുട്ടലിനൊടുവിൽ അബ്ദുൾ ഖാദിർ കോട്ട പിടിച്ചെടുത്തു. ഔറംഗസേബ് അബ്ദുൾ ഖാദിറിനെ ആദരിക്കുകയും ഈ കോട്ടയെ മിഫ്താ-ഉൽ-ഫത്തേഹ് (വിജയത്തിന്റെ താക്കോൽ) എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. പിന്നീട് മറാഠാ സൈന്യം ഈ കോട്ട കീഴടക്കാൻ പല ശ്രമങ്ങളും നടത്തിയെങ്കിലും വിജയിച്ചില്ല. 1716-ൽ ഈ ഗുഹ ബ്രിട്ടീഷുകാർ പിടിച്ചെടുത്തു. 1817 നവംബർ 2-ന്, ബാജിറാവു പേഷ്വയുടെ ജനറൽ ആയിരുന്ന ബാപ്പുറാവുവിന്റെ നേതൃത്വത്തിൽ മറാഠകൾ ഇത് തിരിച്ചുപിടിച്ചു. 1817 ഡിസംബർ 30-ന് ക്യാപ്റ്റൻ ബ്രൂക്ക്സ് ഈ കോട്ട ബ്രിട്ടീഷുകാർ വീണ്ടും കീഴടക്കി. 1862 വരെ ചുറ്റുമുള്ള താഴ്‌വരയിലും ചുറ്റുമുള്ള കുന്നുകളിലും നിരീക്ഷണത്തിനുള്ള കേന്ദ്രമായി ഈ കോട്ട ബ്രിട്ടീഷുകാരുടെ അധീനതയിൽ ഉണ്ടായിരുന്നു.
അവലംബം
തിരുത്തുക- ↑ "The Gazetteers Department - KOLABA". Archived from the original on 1 സെപ്റ്റംബർ 2016. Retrieved 19 ജൂലൈ 2017.
ചിത്രശാല
തിരുത്തുക-
പേഠ് ഗ്രാമത്തിൽ നിന്നുള്ള കാഴ്ച്ച
-
ചിമ്മിനിയിലെ കല്പടവുകൾ
-
കോട്ടയിലെ പീരങ്കികൾ
-
മുഖ്യകവാടം
-
കോട്ടയിലെ ഗുഹാക്ഷേത്രത്തിലെ ഹാൾ
-
ചിമ്മിനിയുടെ ആകാരത്തിലുള്ള കോട്ടയുടെ ഭാഗം
-
കൽത്തൂണിലെ കൊത്തുപണികൾ
-
പേഠ് ഗ്രാമത്തിലെ വീരക്കല്ല്
-
പേഠ് ഗ്രാമത്തിലെ ചെറിയ പീരങ്കി