കോചിതി ഡാം
കോചിതി ഡാം അമേരിക്കൻ സംസ്ഥാനമായ ന്യൂ മെക്സിക്കോയിൽ സാൻഡോവിൽ കൗണ്ടിയിലെ റിയോ ഗ്രാൻഡെ നദിയിൽ സ്ഥിതിചെയ്യുന്ന ഒരു അണക്കെട്ടാണ്. അമേരിക്കയിലെ പത്ത് വലിയ അണക്കെട്ടുകളിൽ ഒന്നാണിത്.[1] നിർമ്മാണത്തിനുപയോഗിച്ച വസ്തുക്കളുടെ അളവെടുത്താൽ (62,849,000 yd3 (48,052,000 m3)) ലോകത്തിൽ 23-ാംസ്ഥാനം ഈ അണക്കെട്ടിനാണ്.[2] അതുപോലെതന്നെ ലോകത്തിൽ 11--ാംസ്ഥാനത്ത് നില്ക്കുന്ന അണക്കെട്ടാണിത്.[3] യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമി കോർപ്സ് ഓഫ് എഞ്ചിനീയേഴ്സിന്റെ 'ഫ്ലഡ് ആൻഡ് സെഡിമെന്റ് കൺട്രോൾ' പ്രൊജക്ടിലുൾപ്പെട്ട നാല് അണക്കെട്ടികളിലൊന്നാണിത്.
കോചിതി അണക്കെട്ട് | |
---|---|
ഔദ്യോഗിക നാമം | കൊചിതി അണക്കെട്ട് |
സ്ഥലം | കൊചിതി പ്യൂബ്ലോ, സാൻഡോവൽ കൗണ്ടി, ന്യൂ മെക്സിക്കോ, യുഎസ്എ |
നിർദ്ദേശാങ്കം | 35°36′39″N 106°18′48″W / 35.6107°N 106.3132°W |
നിർമ്മാണം ആരംഭിച്ചത് | 1965 |
നിർമ്മാണം പൂർത്തിയായത് | 1973 |
പ്രവർത്തിപ്പിക്കുന്നത് | യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമി കോർപ്സ് ഓഫ് എഞ്ചിനീയർമാർ |
അണക്കെട്ടും സ്പിൽവേയും | |
തടഞ്ഞുനിർത്തിയിരിക്കുന്ന നദി | റിയോ ഗ്രാൻഡെ |
ഉയരം | 251 ft (76.5 m) |
നീളം | 29,040 ft (8,852 m) |
വീതി (base) | 1,760 ft (536.4 m) |
റിസർവോയർ | |
Creates | കൊചിതി തടാകം |
ആകെ സംഭരണശേഷി | 718,019 acre-feet (885,663,000 m3) |
ഉപയോഗക്ഷമമായ ശേഷി | 49,359 acre-feet (60,883,000 m3) |
മണ്ണണക്കെട്ടാണ് കോചിതി ഡാം. വെളളപ്പൊക്കം തടയുകയാണ് അണക്കെട്ടിന്റെ മുഖ്യ ലക്ഷ്യം. ജലസംഭരണിയുൾപ്പെട്ട പ്രദേശം പിന്നീട് വന്യജീവിസംരക്ഷണകേന്ദ്രമായി. ഓവർ ഫ്ലോ ഔട്ട് ലെറ്റ് കപ്പാസിറ്റി 14,790 feet3/s (418.8 m3/s) ആണ്.[4]
ചരിത്രം
തിരുത്തുക1965-ൽ കോചിതി അണക്കെട്ടിന്റെ നിർമ്മാണത്തിന് തുടക്കംകുറിച്ചു. യുണൈറ്റഡ് ആർമി കോർസ് എൻജിനിയേഴ്സ് ആയിരുന്നു നിർമ്മാതാക്കൾ. നിർമ്മാണച്ചെലവ് 94.4 ദശലക്ഷം അമേരിക്കൻ ഡോളർ ഏകദേശം (400 കോടി രുപയിലധികം) ആയിരുന്നു.[5] 1973-ൽ അണക്കെട്ട് പൂർത്തിയായി. 76.5മീറ്റർ ആണ് അണക്കെട്ടിന്റെ ഉയരം.
കോചിതി പ്രദേശത്തുകാർ അണക്കെട്ടു കാരണം കൃഷിസ്ഥലം നഷ്ടപ്പെട്ടതിനെതിരെ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. 2001-ൽ കോടതി അവരുടെ വാദങ്ങൾ അംഗീകരിച്ചു. അതിനെ തുടർന്ന് നിർമ്മാതാക്കളായ ആർമി കോർസ് എൻജിനിയേഴ്സിന് പൊതുമാപ്പ് പറയേണ്ടി വന്നു. കോചിതി അണക്കെട്ടിന്റെ ജലസംഭരണിയായ കോചിതി തടാകം കോചിതി തടാകത്തിൽ നിന്ന് 1973 മുതൽ ജലസേചനം ആരംഭിച്ചു.[6][7]
കോചിതി അണക്കെട്ടിനോടനുബന്ധിച്ച് വിനോദസഞ്ചാരകേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്. കോചിതി തടാകത്തിൽ നിന്ന് മീൻപിടിക്കുന്നതിനും അനുവദിച്ചിരിക്കുന്നു എന്നാൽ തടാകത്തിലെ ഗതാഗതം കർശനമായി നിയന്ത്രിച്ചിരിക്കുകയാണ്. ബോട്ടുകളുടെ വേഗത്തിനും കടുത്ത നിയന്ത്രണമുണ്ട്.[8]
അവലംബം
തിരുത്തുക- ↑ Cochiti Lake
- ↑ World's Largest Dams
- ↑ Archived copy". Archived from the original on 2007-09-29. Retrieved 2007-03-20.
- ↑ Upper Rio Grande Water Operations Model Physical Model Documentation: Third Technical Review Committee Draft Archived 2009-01-14 at the Wayback Machine. (2005), 78.
- ↑ Cochiti Dam, NM
- ↑ Upper Rio Grande Water Operations Model Physical Model Documentation Archived 2009-01-14 at the Wayback Machine., 35.
- ↑ Mathien, Frances Joan; Steen, Charlie R.; Allen, Craig D. (1993). The Pajarito Plateau: A bibliography (PDF). Professional Paper. Southwest Cultural Resources Center. Archived from the original (PDF) on 2011-09-19.
- ↑ http://www.wildlife.state.nm.us/publications/documents/fishing/2006/fishing_rib_06-07.pdf, 6.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- Cochiti Lake Recreation Area official site
- കണ്ണികൾv/uc/albuq/water/SanJuanChama/Reservoirs/fs/sjc_cochiti.html Bureau of Reclamation fact sheet for Cochiti Lake[പ്രവർത്തിക്കാത്ത കണ്ണി]
- Cochiti Lake community website
- Geologic Map of the Cochiti Dam Quadrangle, Sandoval County, New Mexico United States Geological Survey