കോക്കണ്ട് (ഉസ്ബെക്: Qo‘qon/Қўқон/قوقان, ഫലകം:IPA-uz; Russian: Кока́нд; പേർഷ്യൻ: خوقند; Chagatai: خوقند, Xuqand; Kyrgyz: Кокон; താജിക്: Хӯқанд) കിഴക്കൻ ഉസ്ബെക്കിസ്ഥാനിലെ ഫെർഗാന മേഖലയിൽ, ഫെർഗാന താഴ്‌വരയുടെ തെക്കുപടിഞ്ഞാറൻ അറ്റത്തായി സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2014 ഏപ്രിൽ 24-ലെ കണക്കുകൾ പ്രകാരം കോക്കണ്ടില ആകെ ജനസംഖ്യ ഏകദേശം 187,477 ആയിരുന്നു. ഈ നഗരം താഷ്‌കന്റിന് 228 കിലോമീറ്റർ (142 മൈൽ) തെക്കുകിഴക്കായും ആൻഡിജാന് 115 കിലോമീറ്റർ (71 മൈൽ) പടിഞ്ഞാറായും, ഫെർഗാനയ്ക്ക് 88 കിലോമീറ്റർ (55 മൈൽ) പടിഞ്ഞാറുമായാണ് സ്ഥിതി ചെയ്യുന്നത്. "സിറ്റി ഓഫ് വിൻഡ്സ്" എന്നാണ് നഗരത്തിന്റെ വിളിപ്പേര്. 1877-ൽ പുതിയ സാമ്രാജ്യത്വ റഷ്യൻ ഭരണകൂടത്തിൻ കീഴിൽ ആദ്യത്തെ നരവംശശാസ്ത്ര പഠനങ്ങൾ നടന്നപ്പോൾ, ഖോഖാന്ദ്/കൊക്കണ്ട് അവരുടെ ഭൂപടങ്ങളിൽ താജിക്ക് വംശജർ അധിവസിക്കുന്ന ഒരു മരുപ്പച്ചയായി റിപ്പോർട്ട് ചെയ്യപ്പെട്ടു. നഗരവും ഫെർഗാന താഴ്‌വരയുടെ കിഴക്കൻ നാലിൽ മൂന്നു ഭാഗവും 1920-കളിൽ ഉസ്‌ബെക്കിസ്ഥാനിൽ ഉൾപ്പെട്ടിരുന്നു.

കോക്കണ്ട്

Qo‘qon / Қўқон
[[File:|139px]]
കോക്കണ്ട് is located in Uzbekistan
കോക്കണ്ട്
കോക്കണ്ട്
Location in Uzbekistan
Coordinates: 40°31′43″N 70°56′33″E / 40.52861°N 70.94250°E / 40.52861; 70.94250
Country Uzbekistan
RegionFergana Region
ഭരണസമ്പ്രദായം
 • HokimMa'rufjon Usmonov
വിസ്തീർണ്ണം
 • ആകെ40 ച.കി.മീ.(20 ച മൈ)
ഉയരം
409 മീ(1,342 അടി)
ജനസംഖ്യ
 (01.07.2020)[1][2]
 • ആകെ254 700
സമയമേഖല+5
Postal code
150700
വെബ്സൈറ്റ്qoqon.uz/en/

ഫെർഗാന താഴ്‌വരയിലേക്കുള്ള രണ്ട് പ്രധാന പുരാതന വ്യാപാര പാതകളുടെ നാൽക്കവലയിലാണ് കോക്കണ്ട് സ്ഥിതിചെയ്യുന്നത്. പാതകളി‍ൽ ഒന്ന് വടക്കുപടിഞ്ഞാറൻ മലനിരകൾക്ക് മുകളിലൂടെ താഷ്‌കന്റിലേക്കു പോകുമ്പോൾ മറ്റൊന്ന് പടിഞ്ഞാറൻ ദശയിലൂടെ ഖുജന്ദിലൂടെയും നയിക്കുന്നു. തൽഫലമായി, ഫെർഗാന താഴ്‌വരയിലെ പ്രധാന ഗതാഗത ജംഗ്ഷനാണ് കോക്കണ്ട്.

ചരിത്രം തിരുത്തുക

ഉസ്ബെക്കിസ്ഥാനിലെ ഏറ്റവും പ്രാചീനമായ പട്ടണങ്ങളിലൊന്നായ കോക്കണ്ട്, ഫെർഗാന താഴ്‌വരയുടെ പടിഞ്ഞാറൻ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. പത്താം നൂറ്റാണ്ടിലെ ക്രോണിക്കിളുകളിലാണ്, ഹുകണ്ടെ, ഹവോകണ്ടെ (പട്ടണത്തിന്റെ പഴയ പേരുകൾ) എന്നിവയെക്കുറിച്ചുള്ള ആദ്യത്തെ രേഖാമൂലമുള്ള ചരിത്രമുള്ളത്. പതിമൂന്നാം നൂറ്റാണ്ടിൽ, മിക്ക മധ്യേഷ്യൻ പട്ടണങ്ങളെയും പോലെ, മംഗോളിയക്കാർ ഈ നഗരം നശിപ്പിച്ചു. സിൽക്ക് റൂട്ടിലെ ഒരു ഒരു പ്രധാന വ്യാപാര കേന്ദ്രമായിരുന്നു അക്കാലത്ത് ഈ നഗരം.[1][3]

ഏറ്റവും കുറഞ്ഞത് പത്താം നൂറ്റാണ്ട് മുതലെങ്കിലും നിലനിന്നിരുന്ന ഖവാകണ്ട് എന്ന പേരിലറിയപ്പെട്ടിരുന്ന കോക്കണ്ട് നഗരം, ദക്ഷിണേഷ്യയ്ക്കും കിഴക്കൻ ഏഷ്യയ്ക്കും ഇടയിലുള്ള കാരവൻ പാതയെക്കുറിച്ചുള്ള യാത്രക്കാരുടെ വിവരങ്ങളിൽ പതിവായി പരാമർശിക്കപ്പെട്ടിരുന്നു. ബിസി ഒന്നാം നൂറ്റാണ്ടിൽ ചൈനയിലെ ഹാൻ രാജവംശം നഗരം പൂർണ്ണായി കീഴടക്കി. പിന്നീട്, ടാങ് സാമ്രാജ്യത്തിൽ നിന്ന് അറബികൾ ഈ പ്രദേശം പിടിച്ചടക്കി. 13-ആം നൂറ്റാണ്ടിൽ മംഗോളിയക്കാർ കോക്കണ്ട് ആക്രമിച്ച് നശിപ്പിച്ചു.

ഇന്നത്തെ നഗരം 1732-ൽ എസ്കി-കുർഗാൻ എന്ന മറ്റൊരു പഴയ കോട്ട സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് ഒരു കോട്ടയായാണ് ആരംഭിച്ചത്. 1740-ൽ, ഇത് പടിഞ്ഞാറ് കിസിലോർഡ വരെയും വടക്കുകിഴക്ക് ബിഷ്കെക്ക് വരെയും വ്യാപിച്ചുകിടന്ന ഖാനേറ്റ് ഓഫ് കോക്കണ്ട് എന്ന ഒരു ഉസ്ബെക്ക് രാജ്യത്തിന്റെ തലസ്ഥാനമായി മാറി. അക്കാലത്ത് 300-ലധികം മുസ്ലീം പള്ളികളുള്ള ഫെർഗാന താഴ്‌വരയിലെ ഒരു പ്രധാന മതകേന്ദ്രം കൂടിയായിരുന്നു കോക്കണ്ട്.

1883-ൽ മിഖായേൽ സ്കോബെലേവിന്റെ നേതൃത്വത്തിലുള്ള റഷ്യൻ സാമ്രാജ്യത്തിന്റെ സൈന്യം നഗരം പിടിച്ചെടുത്തതോടെ അത് റഷ്യൻ തുർക്കിസ്ഥാന്റെ ഭാഗമായി. ഒന്നാം ലോകമഹായുദ്ധസമയത്ത് റഷ്യൻ സാമ്രാജ്യത്തിൽ രണ്ട് വിപ്ലവങ്ങൾ നടന്നു. നഗരം ഹ്രസ്വകാലത്തേയ്ക്ക് (72 ദിവസം) (1917-18) ബോൾഷെവിക് വിരുദ്ധ സ്വയം ഭരണ തുർക്കിസ്ഥാൻ താത്കാലിക സർക്കാരിന്റെ (കോകണ്ട് സ്വയംഭരണ പ്രദേശം എന്നും അറിയപ്പെടുന്നു) തലസ്ഥാനമായിരുന്നു.[4] അവർ അറ്റമാൻ ഡുറ്റോവിൽ നിന്നും അലാഷ് ഓർഡയിൽ നിന്നും സഹകരണം തേടി. എന്നിരുന്നാലും, ബുഖാറയിലെ അമീറിന്റെ സഹായത്തിനായി പോയ ദൂതൻ കാര്യമായ നേട്ടങ്ങൾ കൈവരിച്ചില്ല.

അവലംബം തിരുത്തുക

  1. Mamasodiqov, Diljahon. Qoʻqon shahri aholisi yil boshidan 2,7 ming kishiga koʻpaydi (in Uzbek)
  2. Statistika qoʻmitasi — ASOSIY SAHIFA
  3. "Kokand, Uzbekistan". Retrieved January 30, 2021.{{cite web}}: CS1 maint: url-status (link)
  4. The Politics of Muslim Cultural Reform: Jadidism in Central Asia by Adeeb Khalid, Oxford University Press, 2000
"https://ml.wikipedia.org/w/index.php?title=കോക്കണ്ട്&oldid=3690182" എന്ന താളിൽനിന്ന് ശേഖരിച്ചത്