സിറിയൻ നോവലിസ്റ്റും കവയിത്രിയുമാണ് കൊലെത്ത് ഖൗരി (English: Colette Khoury Arabic: كوليت خوري) . മുൻ സിറിയൻ പ്രധാനമന്ത്രിയായിരുന്ന ഫാരിസ് അൽ ഖൗരിയുടെ ചെറുമകളാണ് കൊലെത്ത് ഖൗരി. ഡമസ്‌കസ് സർവ്വകലാശാലയിൽ നിന്ന് ഫ്രഞ്ച് സാഹിത്യത്തിൽ ബിരുദം നേടി. ബെയ്‌റൂത്തിലെ സ്‌കൂൾ ഓഫ് ലിറ്ററേച്ചറിൽ നിന്ന് ഡിപ്ലോമ കരസ്ഥമാക്കി.[1]

Colette Khoury
ജന്മനാമം
Colette Khoury
(Arabic,كوليت خوري)
ജനനം1937 (വയസ്സ് 86–87)
Bab Tuma, Damascus, Syria
തൊഴിൽWriter, Professor, Poet, Member of Parliament
ദേശീയതSyrian
വിദ്യാഭ്യാസംB.A. in French Literature
പഠിച്ച വിദ്യാലയംDamascus University
ശ്രദ്ധേയമായ രചന(കൾ)Days With Him
ബന്ധുക്കൾFares al-Khoury, grandfather
Suhail al-Khoury, father

ആദ്യകാല ജീവിതം

തിരുത്തുക

സിറിയയിലെ ഡമസ്‌കസിലുള്ള ബാബ് തുർമയിൽ 1937ൽ ജനിച്ചു. 1990-95 കാലയളവിൽ സിറിയൻ പാർലമെന്റിൽ സ്വതന്ത്ര അംഗമായിരുന്നു. 2008ൽ സിറിയൻ പ്രസിഡന്റ് ബശാറുൽ അസദിന്റെ സാഹിത്യ ഉപദേശകയായി നിയമിതയായി.[2] സിറിയൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള അൽ ബഅത്ത് പത്രത്തിൽ രാഷ്ട്രീയ സാഹിത്യ വിഷയവുമായി ബന്ധപ്പെട്ട ലേഖനങ്ങൾ എഴുതിവരുന്നു.[3]

വ്യക്തി ജീവിതം

തിരുത്തുക

അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥനായിരുന്ന ഫ്രാൻസിസ് ബുത്രോൺ ഹാരിസന്റെ കൊച്ചുമകനും മെക്‌സിക്കൻ കലാകാരനായ മൗര്യസ് ഡെ സയാസിന്റെ മകനുമായ സ്പാനിഷ് സംഗീതജ്ഞൻ റോഡ്രിഗോ ഡെ സയാസിനെ വിവാഹം ചെയ്തു.[4] ഈ ബന്ധത്തിൽ ഒരു മകനും മകളുമുണ്ട്.[4]

  1. "Colette Khoury". Arab Cultural Trust. Archived from the original on 2014-09-19. Retrieved 2017-09-14.
  2. "Syrian Writer Named Literary Adviser to President". Middle East Online Web. Archived from the original on 2016-03-23. Retrieved 6 October 2014.
  3. Casey, James (2012). Syria: 1920 to Present: Middle East. Thousand Oaks, CA: SAGE Publications. {{cite book}}: |access-date= requires |url= (help)
  4. 4.0 4.1 Crosshatching in Global Culture: A Dictionary of Modern Arab Writers: An Updated English Version of R.B. Campbell's Contemporary Arab Writers, Volume 101, Part 2, page 661
"https://ml.wikipedia.org/w/index.php?title=കൊലെത്ത്_ഖൗരി&oldid=4096401" എന്ന താളിൽനിന്ന് ശേഖരിച്ചത്