പടകാളി
(കൊറ്റവൈ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യുദ്ധദേവതാ സങ്കല്പമാണിത്. യുദ്ധവുമായി ബന്ധപ്പെട്ട ഭദ്രകാളിയുടെ രൂപം. ദാരികനുമായി യുദ്ധം ചെയ്യുന്ന ആദിപരാശക്തിയുടെ തമോഗുണ സങ്കല്പമാണിത്. രണഭൂമിയിൽ വസിക്കുന്ന ദുർഗ്ഗയാണ് പടകാളി എന്ന് ദേവീ പുരാണങ്ങൾ പറയുന്നു. സംഘകാലത്ത് കൊറ്റവൈ എന്ന സമരദേവതയെക്കുറിച്ചു പറയുന്നുണ്ട്.[1] ഈ കൊറ്റവൈ തന്നെയാണ് പടകാളി എന്നറിയപ്പെടുന്നത്. യുദ്ധം, അങ്കം എന്നിവയ്ക്കു പോകുമ്പോൾ മഹാകാളിയുടെ മുന്നിൽ തൊഴുന്നതു പതിവായിരുന്നു. കളരികളിലും കളരിയഭ്യാസികളുടെ വീടുകളിലും പടകാളി പൂജയ്ക്കുള്ള പ്രത്യേക ആരാധനാസ്ഥലം തന്നെയുണ്ട്. വടക്കൻപാട്ടുകളിൽ പല സന്ദർഭങ്ങളിലും പടകാളിയെക്കുറിച്ചു പരാമർശമുണ്ട്. ശ്രീ പോർക്കലി ഭഗവതി എന്ന പേരിലും പടകാളി അറിയപ്പെടുന്നു.
അവലംബങ്ങൾ തിരുത്തുക
- ↑ വി. മിത്രൻ (8 ഒക്ടോബർ 2014). "കൊറ്റവൈയെ ആരാധിച്ചിരുന്ന കുട്ടനാട്ടിലെ രാജാക്കന്മാർ". മലയാള മനോരമ. മൂലതാളിൽ (പത്രലേഖനം) നിന്നും 2014-10-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 8 ഒക്ടോബർ 2014.