കൊണ്ടാനാ ഗുഹകൾ
മഹാരാഷ്ട്രയിലെ കർജത്തിനു സമീപം കൊണ്ടാനാ എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ബുദ്ധമത ഗുഹകളാണ് കൊണ്ടാനാ ഗുഹകൾ. ബിസി ഒന്നാം നൂറ്റാണ്ടിലാണ് ഈ ഗുഹകൾ നിർമ്മിക്കപ്പെട്ടത്. ഈ ഗുഹകളിലെ തടി കൊണ്ടുള്ള നിർമ്മാണം ശ്രദ്ധേയമാണ്.
കൊണ്ടാനാ ഗുഹകൾ കൊണ്ടാനെ ഗുഹകൾ | |
---|---|
Location | മഹാരാഷ്ട്ര |
Coordinates | 18°50′21″N 73°23′04″E / 18.839291°N 73.384370°E |
Geology | ബാസാൾട്ട് |
സ്ഥാനം
തിരുത്തുകസെൻട്രൽ റെയിൽവേയിലെ കർജത്ത് സ്റ്റേഷനിൽ നിന്ന് ഏകദേശം 14 കി.മീ (8.7 മൈൽ) അകലെ, രാജ്മാചി കോട്ട നിൽക്കുന്ന മലയുടെ അടിവാരത്താണ് ഈ ഗുഹകൾ. ലോണാവാലയിൽ നിന്ന് 33 കിലോമീറ്റർ (21 മൈൽ) വടക്കും കാർല ഗുഹകൾക്ക് 16 കിലോമീറ്റർ (9.9 മൈൽ) വടക്കുപടിഞ്ഞാറുമാണ് ഇതിന്റെ സ്ഥാനം. രാജ്മാചി ഗ്രാമത്തിൽ നിന്ന് മലയിറങ്ങിയാൽ ഗുഹയിലെത്താം. [1]
ഈ ഗുഹാസമുച്ചയത്തിൽ 16 ബുദ്ധ ഗുഹകളുണ്ട്. ചൈത്യത്തിന്റെ മുൻവശത്തായി ഇതിന്റെ നിർമ്മാണത്തിനായി സംഭാവന നൽകിയവരുടെ വിവരങ്ങൾ നൽകുന്ന ലിഖിതം കൊത്തിയിരിക്കുന്നു. കൊണ്ടാനാ ഗുഹകളിൽ കാണാവുന്ന ശിലാലിഖിതങ്ങൾ സംഭാവനകളെ പറ്റി മാത്രമാണ്. [2] പത്തൊൻപതാം നൂറ്റാണ്ടിൽ വിഷ്ണു ശാസ്ത്രിയാണ് ഈ ഗുഹകൾ കണ്ടെത്തിയത്. അന്നത്തെ താനെ കളക്ടറായിരുന്ന മിസ്റ്റർ ലോ ഈ ഗുഹകൾ സന്ദർശിക്കുകയുണ്ടായി. ഗുഹകൾക്ക് മുന്നിൽ നിബിഡവനമായതിനാൽ അവ കാഴ്ചയിൽ നിന്ന് മറഞ്ഞിരിക്കുന്നു. വരൾച്ചക്കാലത്തും പോലും ഗുഹയുടെ മുകളിൽ നിന്നും വെള്ളം ഒഴുകുന്നുണ്ട്. ഈ നീരൊഴുക്ക് ഗുഹകളെ സാരമായി ബാധിച്ചു.
ഘടന
തിരുത്തുകഗുഹ 1 – ചൈത്യം
തിരുത്തുക66.5 അടി നീളവും 26 അടി 8 ഇഞ്ച് വീതിയും 28 അടി 5 ഇഞ്ച് ഉയരവുമുള്ള ഗുഹയിലാണ് ചൈത്യഗൃഹം സ്ഥിതി ചെയ്യുന്നത്. സാധാരണയിൽ കവിഞ്ഞ ഉയരമുള്ള ഡഗോബയുടെ വ്യാസം 9.5 അടി ആണ്. ഭാജ ഗുഹയിലേതു പോലെ ഇവിടെയും ചൈത്യ ഗുഹയുടെ മുൻഭാഗത്ത് മരത്തിൽ തീർത്ത ഭാഗങ്ങളുണ്ട്. ചൈത്യഗുഹയുടെ മുഖപ്പിന്റെ ഇടതുവശത്ത് ഒരു തലയുടെ ശിൽപത്തിന്റെ ഒരു ശകലമുണ്ട്. ഭാാഗികമായി തകർക്കപ്പെട്ടുവെങ്കിലും ഈ പ്രതിമയിലെ ശിരോവസ്ത്രത്തിന്റെ വിശദാംശങ്ങൾ ശ്രദ്ധേയമാണ്. ഇടത് തോളിനു മുകളിൽ ബ്രാഹ്മി ലിപികളിൽ ഒരു വരിയിൽ ഒരു ലിഖിതമുണ്ട്: കാനവാസ അന്തേവാസിന ബാലകേന കാതം (കാൻഹയുടെ (കൃഷ്ണൻ) ശിഷ്യനായ ബാലകേന നിർമ്മിച്ചത്) [3]
ഗുഹ 2 – വിഹാരം
തിരുത്തുകചൈത്യത്തിന് അൽപ്പം വടക്ക് കിഴക്ക് മാറിയുള്ള ഗുഹ – 2 ഒരു വിഹാരമാണ്. ഇതിന്റെ മുൻഭാഗത്തുള്ള വരാന്ത, ഇടതുഭാഗം ഒഴികെ, പൂർണ്ണമായും തകർന്നിരിക്കുന്നു. ഈ വരാന്തയ്ക്ക് 5 അടി 8 ഇഞ്ച് വീതിയും 18 അടി നീളവും ഉണ്ടായിരുന്നു. വരാന്തയ്ക്ക് അഞ്ച് അഷ്ടഭുജാകൃതിയിലുള്ള തൂണുകളും ഉണ്ടായിരുന്നു. അകത്ത്, ഹാളിന് 23 അടി വീതിയും 29 അടി നീളവും 8 അടി 3 ഇഞ്ച് ഉയരവും ഉണ്ട്. 15 തൂണുകൾ വശങ്ങളിലും പിന്നിലും ഭിത്തികളിൽ നിന്ന് ഏകദേശം 3 അടി അകലത്തിൽ ക്രമീകരിച്ചിരിക്കുന്നു. ഈ തൂണുകളുടെ മുകൾ ഭാഗങ്ങൾ ചതുരാകൃതിയിലാണ്, എന്നാൽ മുകളിൽ നിന്ന് ഏകദേശം 1.5 അടി താഴെ മുതൽ അഷ്ടഭുജാകൃതിയിലാണ്. തൂണുകളുടെ അടിഭാഗം തകർന്ന നിലയിലാണ്. അവയും ചതുരാകൃതിയിൽ ആയിരുന്നിരിക്കും എന്ന് അനുമാനിക്കാം. [3]
മേൽക്കൂരയിൽ തൂണുകളുടെ മുകളിലൂടെ 19 ഇഞ്ച് ആഴത്തിൽ 8 കനം, 3.5 അടി അകലമുള്ള ബീമുകൾ കടന്നുപോകുന്നു. മുൻവശത്തെ ഭിത്തിയുടെ ഭൂരിഭാഗവും തകർന്ന നിലയിലാണ്. ഹാളിലേക്ക് കടക്കാനായി മൂന്ന് വീതിയുള്ള വാതിലുകളുണ്ട്. ഓരോ വശത്തും ആറ് ചെറിയ മുറികൾ വീതം ആകെ 18 മുറികൾ.[4]
ഗുഹ 3
തിരുത്തുകമൂന്നാം ഗുഹ ഒമ്പത് സെല്ലുകളുള്ള ഒരു വിഹാരമാണ്. വളരെയധികം തകർന്ന നിലയിലാണ് ഈ വിഹാരം. അതിന് മൂന്ന് വാതിലുകളുണ്ടായിരുന്നു.
ഗുഹ 4
തിരുത്തുകഗുഹ 4 – ന്റെ മുൻഭാഗം പ്രകൃതിജന്യമായ ഒരു വലിയ ഗുഹ പോലെ കാണപ്പെടുന്നു. ഇതിന്റെ പിൻഭാഗത്ത് ഒമ്പത് സെല്ലുകളുടെ നിരയുണ്ട്. അവയ്‌ക്കപ്പുറമുള്ള ടാങ്കിൽ ഇപ്പോൾ ചെളി നിറഞ്ഞിരിക്കുന്നു. അറ്റത്തായി രണ്ട് സെല്ലുകളും ഒരു ചെറിയ ജലസംഭരണിയും കാണാം.
അവലംബം
തിരുത്തുക- ↑ Kapadia, Harish (2003). Trek the Sahyadris (5. ed.). New Delhi: Indus Publ. p. 122. ISBN 8173871515.
- ↑ Ahir, D. C. (2003). Buddhist sites and shrines in India : history, art, and architecture (1. ed.). Delhi: Sri Satguru Publ. p. 197. ISBN 8170307740.
- ↑ 3.0 3.1 Fergusson, James; Burgess, James (1880). The cave temples of India. London : Allen. pp. 220–222.
- ↑ https://buddhistcavesindia.com/kondane-caves/